Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 11:09 AM IST Updated On
date_range 31 Dec 2017 11:09 AM ISTക്രെഡിറ്റ് ആൻഡ് സെമസ്റ്റർ കമ്മിറ്റി: വി.സിയുടെ തീരുമാനം തള്ളി സിൻഡിക്കേറ്റ്
text_fieldsbookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി, പി.ജി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലെ നയങ്ങൾ തീരുമാനിക്കുന്നതിനും മറ്റും വൈസ് ചാൻസലർ ഹിയറിങ് കമ്മിറ്റി രൂപവത്കരിച്ചത് ഇടത് സിൻഡിേക്കറ്റ് േയാഗം തള്ളി. സിൻഡിേക്കറ്റുമായി ആലോചിക്കാതെ കമ്മിറ്റി രൂപവത്കരിച്ചതിെൻറ പേരിലാണ് ശനിയാഴ്ച നടന്ന യോഗം വി.സി ഡോ. മുഹമ്മദ് ബഷീറിെൻറ തീരുമാനം തള്ളിയത്. ഇൗ മാസം 18നായിരുന്നു വി.സി ഉത്തരവിറക്കിയത്. ഡിഗ്രി പ്രോഗ്രാമിെൻറ കാര്യങ്ങൾക്കായി 15ഉം പി.ജിക്ക് 10ഉം അംഗങ്ങളുള്ള സമിതിക്കെതിരെ ഒരു വിഭാഗം അധ്യാപകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് സിൻഡിക്കേറ്റ് അംഗങ്ങൾ യോഗത്തിൽ ഒന്നടങ്കം എതിർപ്പുമായി രംഗത്തെത്തിയത്. ഇതോടെ നിലവിലെ കമ്മിറ്റി പിരിച്ചുവിടാനും പുതിയത് രൂപവത്കരിക്കാനും തീരുമാനമായി. നാലംഗ സിൻഡിക്കേറ്റ് ഉപസമിതി വി.സിയുമായി ചർച്ചചെയ്ത് പുതിയ കമ്മിറ്റി രൂപവത്കരിക്കും. സർവകലാശാല വളപ്പിൽ പ്രവർത്തിക്കുന്ന എൻ.സി.സി 29കെ ആസ്ഥാനത്തിെൻറ സ്ഥലം പാട്ടത്തിന് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. സ്ഥലവും കെട്ടിടങ്ങളും സർവകലാശാലയുടെ നിയന്ത്രണത്തിലാക്കണമെന്നാവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് മൂന്നംഗ ഉപസമിതിയും രൂപവത്കരിച്ചു. സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ അധ്യാപകരുടെ സമഗ്ര ഡാറ്റബേസുണ്ടാക്കാനും തീരുമാനമായി. മൂല്യനിർണയമടക്കമുള്ള കാര്യങ്ങളിലെ പ്രവർത്തനം ഇതുവഴി വിലയിരുത്തും. യോഗത്തിൽ വി.സി അധ്യക്ഷത വഹിച്ചു. മറ്റു പ്രധാന തീരുമാനങ്ങൾ: സർവകലാശാലയെ വിദ്യാർഥി സൗഹൃദമാക്കുന്നതിെൻറ ഭാഗമായി ടാേഗാർ നികേതനിൽ ഒരു മാസത്തിനകം ഫ്രണ്ട് ഒാഫിസ് സ്ഥാപിക്കും. മുൻ കേരള പ്രോ വൈസ്ചാൻസലർ എൻ. വീരമണികണ്ഠൻ ഗവേഷണപ്രബന്ധം കോപ്പിയടിച്ചതായി ആരോപണവുമായി ബന്ധപ്പെട്ട് കോടതി വിധിപ്രകാരം അദ്ദേഹത്തിെൻറ വാദം കേൾക്കും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും സൗകര്യപ്രദമാകുന്ന വിധത്തിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷഭവൻ കോമ്പൗണ്ട് ലാൻഡ്സ്കേപ്പിങ് നടത്തും. ഇതിനായി 11 ലക്ഷം രൂപയുടെ ഭരണാനുമതി. തിരൂർ തുഞ്ചൻ സ്മാരക ഗവൺമെൻറ് കോളജിലെ അറബിക് പഠനവകുപ്പ്, പെരിന്തൽമണ്ണ പി.ടി.എം ഗവൺമെൻറ് കോളജിലെ ഇംഗ്ലീഷ് പഠനവകുപ്പ് എന്നിവ ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ െറഗുലർ കോഴ്സുകൾക്ക് റെക്കഗ്നിഷൻ -ഇൗക്വലൻസി ഫാസ്റ്റ്്ട്രാക്ക് രീതിയിൽ ലഭിക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കി അപേക്ഷിക്കാൻ അവസരം നൽകും. ൈഡ്രവർമാരുടെ തസ്തിക ൈഡ്രവർ- കം -ഓഫിസ് അറ്റൻഡൻറ് ആക്കാനുള്ള ഗവൺമെൻറ് ഉത്തരവ് സർവകലാശാലയിൽ നടപ്പാക്കും. ബി.എ മൾട്ടിമീഡിയ കോഴ്സിന് ഈ അധ്യയന വർഷത്തേക്ക് ൈപ്രവറ്റ് രജിസ്േട്രഷൻ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story