Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരാതി പരിഹാര അദാലത്ത്...

പരാതി പരിഹാര അദാലത്ത് ജനുവരി 20ന്

text_fields
bookmark_border
കോഴിക്കോട്: താലൂക്കിൽ ജനുവരി 20ന് കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടക്കും. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലാണ് പരിപാടി. അദാലത്തിൽ പരിഗണിക്കുന്നതിനായി ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചുവരെ കോഴിക്കോട് താലൂക്ക് ഓഫിസിലും താലൂക്കിലെ വില്ലേജ് ഓഫിസുകളിലും ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സർവേ സംബന്ധിച്ച അപേക്ഷകൾ, റേഷൻ കാർഡ്, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവയൊഴികെയുള്ള അപേക്ഷകൾ അദാലത്തിൽ പരിഗണിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ കെ. ഹിമ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story