Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 11:15 AM IST Updated On
date_range 30 Dec 2017 11:15 AM ISTബത്തേരി ടൗണില്‍ പരസ്യബോർഡുകള്‍ക്ക് നിയന്ത്രണം
text_fieldsbookmark_border
- ജനുവരി മുതല്‍ പ്രാവർത്തികമാകും -നടപ്പാതയിലെ കൈവരികളിലെ കൊടിതോരണങ്ങൾ പരിപാടികഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ അഴിച്ചുമാറ്റണം സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ കൊടിതോരണങ്ങള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ ചെയര്‍മാെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. പ്ലാസ്റ്റിക് തോരണങ്ങള്‍ ഉപയോഗിച്ചുള്ള കൊടിതോരണങ്ങള്‍ നിരോധിക്കും. സ്വതന്ത്രമൈതാനി പരസ്യനിരോധിത മേഖലയാക്കും. ഇവിടെ പരിപാടി നടത്തുന്നവര്‍ക്ക് കൊടികള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാന്‍ അന്നേദിവസം മാത്രമേ അനുമതിയുള്ളൂ. നടപ്പാതയിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങള്‍ ഒഴിവാക്കും. അസംപ്ഷൻ ജങ്ഷന്‍ മുതല്‍ ചുങ്കംവരെ ഒരു പരിപാടിക്ക് 6x4 വലുപ്പമുള്ള അഞ്ച് ബോര്‍ഡുകളില്‍ കൂടുതല്‍ കെട്ടാന്‍ പാടുള്ളതല്ല. പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ രണ്ടുദിവസങ്ങള്‍ക്ക് മുമ്പ്് കൊടിതോരണങ്ങള്‍ നടപ്പാതയിലെ കൈവരിയില്‍ സ്ഥാപിച്ച് പരിപാടി കഴിഞ്ഞ് 24 മണിക്കുറിനുള്ളില്‍ അവ അഴിച്ചുമാറ്റണം. അല്ലാത്തപക്ഷം നഗരസഭ അഴിച്ചുമാറ്റും. നടപ്പാതയുടെ ൈകവരികളില്‍ പരിപാടിയുടെ 15 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമേ അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളു. അറിയിപ്പ് ബോര്‍ഡുകള്‍ നൂല്‍കമ്പി, മറ്റു അപകടമുണ്ടാക്കുന്ന സാധനങ്ങള്‍ എന്നിവ ഉപയോഗിച്ച് കെട്ടാന്‍ പാടില്ല. ഗാന്ധി ജങ്ഷനില്‍ പൊതുയോഗം നടത്തുന്നത് സംബന്ധിച്ച് തിരുമാനമെടുക്കുന്നതിന് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയോട് ശിപര്‍ശ ചെയ്യും. ടൗണില്‍ പലസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, ഡപ്യൂട്ടി ചെയര്‍പേഴ്‌സൻ ജിഷ ഷാജി, വിവിധ സ്ഥിരം സമിതി ചെയര്‍മാന്മാരായ ടി.എല്‍. സാബു, ബാബു അബ്ദുറഹ്മാന്‍, സെക്രട്ടറി എ. പ്രവീണ്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ജെ. ദേവസ്യ, ബേബി വര്‍ഗീസ്, പി.െവെ. മത്തായി എന്നിവര്‍ പങ്കെടുത്തു. ബൈക്കിലെത്തി മാല പിടിച്ചുപറിച്ച പ്രതികൾക്ക് തടവ് മാനന്തവാടി: ബൈക്കിലെത്തി മാല പിടിച്ചുപറിച്ച പ്രതികൾക്ക് ഒരു വർഷം തടവും 5000 രൂപ പിഴയും. ബത്തേരി കല്ലുവയല്‍ വളപ്പില്‍ ഇസ്രത്ത് (25), കോളിയാടി കോലകംചിറ അനൂപ് (25) എന്നിവരെയാണ് മാനന്തവാടി കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധികം തടവിൽ കഴിയണം. 2016 സെപ്റ്റംബറിൽ പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. തിരുമംഗലത്തുവെച്ച് നളിനിയെന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് ഇരുവരേയും ശിക്ഷിച്ചത്. ബത്തേരി, വൈത്തിരി പൊലീസ് സ്റ്റേഷനുകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതികളായിരുന്ന ഇരുവരും ഇതിനുമുമ്പും തടവുശിക്ഷ അനുഭവിച്ചിരുന്നു. പച്ചക്കറി തോട്ടത്തില്‍നിന്നും വീട്ടിലേക്ക് പോകുമ്പോൾ റോഡില്‍വെച്ചാണ് നളിനിയുടെ സ്വര്‍ണമാല പ്രതികള്‍ കവര്‍ന്നത്. തുടര്‍ന്ന്, പൊഴുതന ഭാഗത്തേക്ക് ഇരുവരും രക്ഷപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ ദിവസങ്ങളില്‍ വൈത്തിരിയിലും ബത്തേരിയിലും യുവാക്കള്‍ക്കെതിരെ സമാനരീതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ക്കുശേഷം നമ്പര്‍ പ്ലേറ്റും മറ്റു രേഖകളുമില്ലാതെ മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഇരുവരേയും വൈത്തിരി ടൗണില്‍വെച്ച് അന്നത്തെ വൈത്തിരി എസ്.ഐ ജയപ്രകാശ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട്, കല്‍പറ്റ കോടതി ഇരുവരേയും ശിക്ഷിച്ചിരുന്നു. ഇപ്പോള്‍ പടിഞ്ഞാറത്തറ കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം മാനന്തവാടി കോടതി പ്രതികളെ ശിക്ഷിച്ചത്. നിർധന രോഗികൾക്ക് ചികിത്സ സഹായ വിതരണം മാനന്തവാടി:- വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര ഭരണസമിതി നിർധന രോഗികൾക്ക് ഏർപ്പെടുത്തിയ ചികിത്സ സഹായം ഒ.ആർ. കേളു എം.എൽ.എ വിതരണം ചെയ്തു. ആദ്യമായാണ് മലബാർ ദേവസ്വം ബോർഡിനു കീഴിലെ ജില്ലയിലെ ഒരു ക്ഷേത്രം ചികിത്സ ധനസഹായം നൽകുന്നത്. പ്രദേശത്തെ നിർധനരായ 20 പേർക്കാണ് 10,000 രൂപവീതം ചികിത്സ സഹായം നൽകിയത്. ഇതുകൂടാതെ ഒരു ഭക്തെൻറ വകയായും ഒരാൾക്ക് ചികിത്സ സഹായം നൽകി. വരുംവർഷങ്ങളിലും ഇത് തുടരുമെന്ന് കമ്മിറ്റി അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു അധ്യക്ഷത വഹിച്ചു. തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡ് നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ്മെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര വികസനരേഖ പ്രകാശനം ചെയ്തു. നഗരസഭ കൗൺസിലർ ശ്രീലത കേശവൻ, ദേവസ്വം ബോർഡ് മെംബർ വി. കേശവൻ, ദേവസ്വം കമീഷണർ കെ. മുരളി, ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, പി.സി. മോഹനൻ, കെ.വി. മോഹനൻ, ഇ.വി. വനജാക്ഷി, കെ. രാഘവൻ, എക്സിക്യൂട്ടിവ് ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. FRIWDL13 ചികിത്സ സഹായ വിതരണിെൻറ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story