Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറാഗിങ്​; അഞ്ചു...

റാഗിങ്​; അഞ്ചു വിദ്യാർഥികൾക്കും കണ്ടാലറിയാവുന്ന 20 -പേർക്കുമെതിരെ കേസ്

text_fields
bookmark_border
നാദാപുരം: എം.ഇ.ടി കോളജ് രണ്ടാംവർഷ ബി.ബി.എ വിദ്യാർഥി നാദാപുരം കക്കംെവള്ളിയിലെ കുന്നുമ്മൽ മൊയ്‌തുവി​െൻറ മകൻ ഷിനാസിനെ- മർദിച്ച സംഭവത്തിൽ അഞ്ചു സീനിയർ വിദ്യാർഥികൾക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. ബി.കോം, ബി.ബി.എ അവസാന വർഷ വിദ്യാർഥികളായ റുവൈസ്, നസീബ്, ജുനൈദ്, ഷംനാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് കേസ്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന 20 -പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോളജ് പ്രിൻസിപ്പൽ ചെയർമാനായ ആൻറി റാഗിങ് സെല്ലി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ഇവർക്കെതിരെ റാഗിങ് വകുപ്പുകൾകൂടി ഉൾപ്പെടുത്തി കേസെടുക്കുമെന്ന് നാദാപുരം എസ്.ഐ എൻ. പ്രജീഷ് പറഞ്ഞു. കഴിഞ്ഞ 21-നാണ് വിദ്യാർഥി ആക്രമിക്കപ്പെട്ടത്. പ്രതികൾക്ക് വിശദീകരണ മെമ്മോ നൽകിയിട്ടുണ്ടെന്നും 31-ന് ആൻറി റാഗിങ് സെൽ യോഗം വിളിച്ച് റാഗിങ്ങിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും പ്രിൻസിപ്പൽ പ്രഫ. ഇ.കെ. അഹമദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story