Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 11:15 AM IST Updated On
date_range 30 Dec 2017 11:15 AM ISTഅർബുദ മുക്ത പനമരം; ബൃഹത് പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്
text_fieldsbookmark_border
* ജനുവരി പകുതിയോടെ പ്രാഥമിക മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയാക്കും പനമരം: ബ്ലോക്ക് പഞ്ചായത്തിലെ 55,000 വീടുകളിലെ 2.5 ലക്ഷത്തിൽപരം ആളുകളെ അർബുദ രോഗത്തിൽനിന്നും അകറ്റാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബൃഹത് പദ്ധതിയുടെ പ്രവർത്തനം പുരോഗമിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പനമരം, മുള്ളൻകൊല്ലി, പൂതാടി, കണിയാമ്പറ്റ, പുൽപള്ളി എന്നീ അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളെ ഗുണഭോക്താക്കളാക്കി വളൻറിയർമാരെ ഉപയോഗിച്ച് അർബുദ ബോധവത്കരണവും രോഗ പ്രതിരോധവും രോഗസാധ്യത ലക്ഷണവും നേരത്തെ കണ്ടെത്തുന്നതുമാണ് പദ്ധതി. പരിശീലനം നൽകിയ വളൻറിയർമാർ വീടുകളിലെത്തി ജനങ്ങളെ ബോധവത്കരിക്കും. പ്രാഥമികമായി അർബുദ രോഗ ലക്ഷണം കണ്ടെത്തിയവരെ ഗ്രാമതല കാമ്പുകളിലെത്തിച്ച് ആധുനിക പരിശോധനക്ക് വിധേയമാക്കും. ഇതിന് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന വിവിധോദ്ദേശ ആശുപത്രിയായ സഞ്ചീവനി ടെലി മെഡിസിൻ യൂനിറ്റിെൻറ സേവനം ഉപയോഗപ്പെടുത്തും. തുടർന്ന്, രോഗം നേരത്തെതന്നെ സ്ഥിരീകരിച്ച് കൃത്യസമയത്ത് തുടർ ചികിത്സയും രോഗനിവാരണത്തിന് ഉന്നത ജീവിതനിലവാരം ഉറപ്പുവരുത്തിയുമുള്ള പുനരധിവാസ പരിപാടികളും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സഞ്ചീവനി സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി എന്നപേരിൽ ഇത് നടപ്പാക്കുന്നത്. രോഗം നേരത്തെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ നൽകുന്നതിലൂടെ അർബുദം തുടച്ചുനീക്കാനാകും. പനമരം ബ്ലോക്ക് പഞ്ചായത്തിെൻറ 2016-17 ജനകീയ ആസൂത്രണ പദ്ധതിയിലും അഞ്ചു പഞ്ചായത്തുകളുടെ കീഴിലുള്ള ഈ വർഷത്തെ പദ്ധതിയും സംയോജിപ്പിച്ചാണ് സമഗ്ര അർബുദ നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായി നടപ്പാക്കാനായാൽ അർബുദ രോഗവർധന 70 ശതമാനത്തോളം കുറക്കാൻ കഴിയും. പദ്ധതിയുടെ വിജയത്തിനായി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കുമാർ ചെയർമാനും പനമരം പി.എച്ച്.സിയിലെ മെഡിക്കൽ ഡയറക്ടർ ഡോ. ഷീജ ജനറൽ കൺവീനറും പനമരം, മുള്ളൻകൊല്ലി, പുതാടി, കണിയാമ്പറ്റ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ കൺവീനർമാരുമായുമുള്ള 101 അംഗ സംഘാടകസമിതി ആദ്യഘട്ടത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. തുടർന്ന്, രണ്ടാംഘട്ടത്തിൽ വളൻറിയർമാരെ കണ്ടെത്തുകയും മൂന്നാംഘട്ടത്തിൽ 950 വളൻറിയർമാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പദ്ധതിയുടെ നാലാം ഘട്ടമായി വീടുവീടാന്തരം കയറിയിറങ്ങിയുള്ള ബോധവത്കരണ, സ്ക്രിനീങ് പരിപാടികൾ ഡിസംബർ 31നുള്ളിൽ പൂർത്തിയാക്കും. തുടർന്ന്, വിദഗ്ധ ക്യാമ്പുകളും നടക്കും. ജനുവരി മധ്യത്തോടെ പ്രാഥമികമായ ഫിൽട്ടറേഷൻ ക്യാമ്പുകളും തുടർന്ന് മെഗാ ക്യാമ്പുകളും നടക്കും. രോഗം സ്ഥിരീകരിക്കുന്നവർക്ക് ആർ.സി.സിയിൽ താമസവും നൽകി തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാപാസും ലഭ്യമാക്കും. 2018 ഫെബ്രുവരി 20 ഓടെ മെഗാ ക്യാമ്പുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രി കെ.കെ. ശൈലജ 'സ്നേഹിത' സന്ദർശിച്ചു കൽപറ്റ: കുടുബശ്രീയുടെ 'സ്നേഹിത' ഹെൽപ് ഡെസ്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശിച്ചു. അതിക്രമങ്ങൾക്കും, ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും ഇടത്താവളമായാണ് 'സ്നേഹിത' പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്നേഹിത വഴി ഇതുവരെ 1300 ഓളം കേസുകൾ പരിഹരിച്ചിട്ടുണ്ട്. നിലവിൽ 11 ജീവനക്കാരാണ് ഇവിടെയുള്ളത്. സ്നേഹിതയുടെ കൗൺസിലർമാർ വഴി ജില്ലയിലെ വിവിധ ആദിവാസി കോളനികളിലും സേവനം എത്തുന്നുണ്ട്. സ്ത്രീകൾക്ക് പ്രശ്നങ്ങൾ തുറന്നുപറയാനും പങ്കിടാനുമുള്ള വേദിയൊരുക്കുകയാണ് സ്നേഹിതയിലൂടെ. നമ്പർ: 04936202033. FRIWDL1 ആരോഗ്യമന്ത്രി കെ.കെ. ശൈലജ കുടുംബശ്രീയുടെ 'സ്നേഹിത' ഹെൽപ്ഡെസ്ക് സന്ദർശിക്കുന്നു തിരുവാതിര ആഘോഷം കൽപറ്റ: ജില്ല യോഗക്ഷേമസഭ വനിത വിഭാഗവും നീരൂർ ശിവക്ഷേത്ര മാതൃസമിതിയും നേതൃത്വം നൽകുന്ന തിരുവാതിര ആഘോഷം ജനുവരി ഒന്നിന് കാവുംമന്ദം നീരൂർ ശിവക്ഷേത്രത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് എട്ടങ്ങാടി നിവേദ്യം, തുടിച്ചുകുളി, ഊഞ്ഞാലാട്ടം, പാതിരാപ്പൂ ചൂടൽ, തിരുവാതിരക്കളി, ആർദ്ര ജാഗരണം എന്നിവ നടക്കും. നെടുമംഗല്യത്തിനും കുടുംബഐക്യത്തിനും വേണ്ടിയാണ് അനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിക്കുന്നത്. വൈകിട്ട് ദീപാരാധനക്കുശേഷം നടക്കുന്ന സമ്മേളനം ഭാഗവതാചാര്യ എളപ്പില ശ്രീദേവീ അന്തർജനം ഉദ്ഘാടനം ചെയ്യും. വനിത സഭാ പ്രസിഡൻറ് പുറഞ്ചേരി ഉഷ അന്തർജനം അധ്യക്ഷത വഹിക്കും. ജില്ലയിലെ ഏഴ് ഉപസഭകളിലെയും നീരൂർ ശിവക്ഷേത്ര മാതൃസമിതിലെയും മുഴുവൻ അംഗങ്ങൾ ചേർന്നുള്ള തിരുവാതിരക്കളിയും അരങ്ങേറും. യോഗക്ഷേസഭ വനിതവിഭാഗം പ്രസിഡൻറ് ഉഷ അന്തർജനം, കൽപറ്റ ഉപസഭ സെക്രട്ടറി വത്സല, പീനിക്കാട് ഈശ്വരൻ നമ്പൂതിരി, ശ്രീദേവി അന്തർജനം പുറഞ്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story