Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിൽ യുവ...

മെഡിക്കൽ കോളജിൽ യുവ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ പി.ജി വിദ്യാർഥികളും യുവ ഡോക്ടർമാരും അനിശ്ചിതകാല സമരം തുടങ്ങി. ആരോഗ്യമേഖലയിലെ അശാസ്ത്രീയമായ െപൻഷൻ പ്രായ വർധനക്കെതിരെയാണ് കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ സമരം തുടങ്ങിയത്. സർക്കാറി​െൻറ ഭാഗത്തുനിന്ന് ചർച്ചകളോ അനുഭാവപൂർണമായ തീരുമാനമോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. നേരേത്ത പണിമുടക്ക് നടത്തിയതിനെത്തുടർന്ന് 27ന് നടക്കുന്ന കാബിനറ്റ് യോഗത്തിൽ പ്രശ്നം അവതരിപ്പിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പ്രശ്നം അവതരിപ്പിക്കാതിരുന്ന സാഹചര്യത്തിലാണ് കേരള മെഡിക്കോസ് ജോയൻറ് ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങിയത്. ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്നുകൊണ്ട് ജൂനിയർ-സീനിയർ റെസിഡൻറ് ഡോക്ടർമാരടങ്ങുന്ന പി.ജി വിദ്യാർഥികളു ഹൗസ് സർജൻസും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പ്രിൻസിപ്പൽ ഓഫിസിലേക്ക് നടന്ന പ്രതിഷേധറാലിക്കുശേഷം മെഡിക്കൽ കോളജ് പ്രധാന കവാടത്തിനരികിലായി തയാറാക്കിയ സമരപ്പന്തലിൽ സമരം തുടങ്ങുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story