Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 11:11 AM IST Updated On
date_range 30 Dec 2017 11:11 AM ISTചെറൂപ്പ ആശുപത്രി ഐ.പി ബ്ലോക്കിന് 53 ലക്ഷം കൂടി
text_fieldsbookmark_border
അനുവദിച്ചു മാവൂർ: മെഡിക്കൽ കോളജിെൻറ ഹെൽത്ത് യൂനിറ്റായ ചെറൂപ്പ ആശുപത്രിയിൽ പണിയുന്ന കിടത്തിച്ചികിത്സ ബ്ലോക്കിന് രണ്ടാം ഘട്ടമായി 53 ലക്ഷം രൂപകൂടി അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2017-18 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പ്രാഥമിക ഘട്ടത്തിൽ 2016-17 വർഷം 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് കെട്ടിടനിർമാണം തുടങ്ങിയിരുന്നു. പില്ലർ പണിത് ആദ്യനില കോൺക്രീറ്റ് ചെയ്തിരുന്നു. ഇതിെൻറ വിപുലീകരണ പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങി. നിലവിലെ ഒ.പി ബ്ലോക്കിന് സമീപത്താണ് ഐ.പി ബ്ലോക്ക് പണിയുന്നത്. ഇപ്പോൾ കിടത്തിച്ചികിത്സ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ചോർന്നൊലിക്കുന്നതും അസൗകര്യത്താൽ വീർപ്പുമുട്ടുന്നതുമായിരുന്നു. പുതിയ കെട്ടിടം വരുന്നതോടെ ഫാർമസി, വാർഡുകൾ, ഓപറേഷൻ തിയറ്റർ, പരിശോധന മുറി, കാത്തിരിപ്പു മുറി, ഡ്രസിങ് റൂം, ടോയ്ലറ്റ്, ഡോക്ടർ, നഴ്സ് മുറികൾ തുടങ്ങിയവ ഇതിൽ ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളജിന് ഭരണാധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ ചുമതലയുമുള്ള ഈ ആശുപത്രിയിൽ 50 വർഷത്തിനിടക്ക് നടക്കുന്ന പ്രധാന പ്രവൃത്തിയാണിത്. നേരത്തേ നിലവിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി മാത്രമാണ് നടക്കാറുള്ളത്. Photo mvr cherupa Hospital ചെറൂപ്പ ആശുപത്രിയിൽ ഐ.പി ബ്ലോക്ക് നിർമാണം പുരോഗമിക്കുന്നു അവധിക്കാല ത്രിദിന എസ്.പി.സി ക്യാമ്പ് മാവൂർ: ഗവ. ഹയർ സെക്കൻഡറിയിൽ അവധിക്കാല ത്രിദിന എസ്.പി.സി ക്യാമ്പ് ആരംഭിച്ചു. കോഴിക്കോട് നോർത്ത് അസി. കമീഷണർ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാവൂർ എസ്.ഐ മുരളീധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, പഞ്ചായത്തംഗം രാജി ചെറുതൊടികയിൽ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻറ് യു.സി. ശ്രീലത സ്വാഗതവും കെ. ശശികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story