Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരത്തിൽ ബസുകൾക്ക്...

ചുരത്തിൽ ബസുകൾക്ക് നിയന്ത്രണം; കുറ്റ്യാടി ചുരംവഴി തിരിച്ചുവിടും

text_fields
bookmark_border
*കെ.എസ്.ആർ.ടി.സി മൾട്ടി ആക്സിൽ സർവിസുകളും നിർത്തണമെന്ന് നിർദേശം * കോഴിക്കോട്-വയനാട് റൂട്ടിലെ ലൈൻബസുകളെ നിയന്ത്രിക്കില്ല *രണ്ടു ദിവസത്തിനകം നിയന്ത്രണം കർശനമാക്കും കൽപറ്റ: ചരക്കുലോറികൾക്കു പിന്നാലെ വയനാട് ചുരത്തിൽ ബസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി ജില്ല പൊലീസ് മേധാവി ഉത്തരവിറക്കി. മൾട്ടി ആക്‌സിലുള്ള എല്ലാ ബസുകളും ഇനിയൊരു ഉത്തരവിറക്കുന്നതുവരെ കുറ്റ്യാടി ചുരംവഴി തിരിച്ചുവിടണമെന്നാണ് നിർദേശം. ചരക്കുവാഹനങ്ങൾക്ക് ഇതിനകം ഏർപ്പെടുത്തിയ നിയന്ത്രണം കർശനമാക്കുമെന്നും പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. കോഴിക്കോട്-വയനാട് റൂട്ടിൽ സർവിസ് നടത്തുന്ന ലൈൻ ബസുകൾക്ക് നിയന്ത്രണമില്ല. ഉത്തരമേഖല ഡി.ജി.പിയുടെ നിർദേശപ്രകാരം അപകടസാധ്യത മുന്നിൽകണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോഴിക്കോട് എസ്.പി, കോഴിക്കോട് റൂറൽ എസ്.പി എന്നിവർക്കും നിർദേശം കൈമാറിയിട്ടുണ്ട്. ബംഗളൂരു, മൈസൂരു തുടങ്ങിയ ഭാഗങ്ങളിൽനിന്നും അതിർത്തി കടന്നെത്തുന്ന വലിയ വാഹനങ്ങൾ പൊലീസ് ചെക്‌പോസ്റ്റുകളിൽ നിന്നുത്തന്നെ വഴിതിരിച്ചുവിടും. ചരക്കുലോറി നിയന്ത്രണം പൂർണമല്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കും. കെ.എസ്.ആർ.ടി.സി സഹകരിക്കുകയാണെങ്കിൽ ബസ് നിയന്ത്രണം പൂർണമാക്കാനും പൊലീസിന് പദ്ധതിയുണ്ട്. ജില്ലയിൽനിന്നും 60 ലധികം കെ.എസ്.ആർ.ടി.സി സർവിസുകളാണ് ചുരം വഴിയുള്ളത്. ഇതിനുപുറമെ അന്തർസംസ്ഥാന സർവിസുകളുമുണ്ട്. ഇവ നിർത്തിവെക്കാൻ കെ.എസ്.ആർ.ടി.സി തയാറായാൽ സ്വകാര്യ ബസുകളെ കർശനമായി നിയന്ത്രിക്കാനാണ് പൊലീസ് ആലോചിച്ചത്. എന്നാൽ, എല്ലാ ബസുകളും വഴിതിരിച്ചുവിടുന്നത് പ്രായോഗികമല്ലെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മൾട്ടി ആക്‌സിൽ ബസുകൾ മാത്രം ആദ്യഘട്ടത്തിൽ നിയന്ത്രിക്കാൻ തീരുമാനമായത്. വ്യാഴാഴ്ച തന്നെ ഉത്തരവ് നടപ്പിൽ വന്നെങ്കിലും യാത്രക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്ത് രണ്ടു ദിവസത്തിനകം കർശനമാക്കാനാണ് പൊലീസി​െൻറ തീരുമാനം. ചുരത്തി​െൻറ ശോച്യാവസ്ഥയിൽ ബസുകൾ സർവിസ് നടത്തുന്നത് അപകടകരമാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വം മുൻനിർത്തി ബസുടമകൾതന്നെ സർവിസ് വഴിതിരിച്ചുവിടണമെന്നുമാണ് പൊലീസി​െൻറ നിർദേശം. പൊലീസുമായി സഹകരിക്കാൻ തന്നെയാണ് കെ.എസ്.ആർ.ടി.സി അധികൃതരും ആലോചിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്കാനിയ ബസുകൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ചും മറ്റു വെള്ളിയാഴ്ച തീരുമാനമെടുക്കും. സർവിസുകൾ നിർത്തി സഹകരിക്കണമെന്ന ആവശ്യം പൊലീസി​െൻറ ഭാഗത്തുനിന്നും കെ.എസ്.ആർ.ടി.സി അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകും -പി. ഗഗാറിൻ കൽപറ്റ: ജില്ലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആവശ്യമെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് സി.പി.എം നേതൃത്വം നൽകുമെന്ന് പുതിയ ജില്ല സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. ജില്ല സമ്മേളനത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി പ്രശ്നം, വന്യമൃഗ ശല്യം, ആദിവാസികളുടെ പ്രശ്നങ്ങൾ, റെയിൽ-ചുരം യാത്രപ്രശ്നം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി ശക്തമായി ഇടപെടും. ജില്ലയുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സർക്കാറിൽ ആവശ്യമായ സമ്മർദം ചെലുത്തും. രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന വർഗീയ-ഫാഷിസ്റ്റ് അജണ്ടയെ ചെറുക്കാൻ ജില്ലയിൽ മതനിരപേക്ഷ ശക്തിയായി നിലകൊള്ളും. തെറ്റായ പ്രവണതകൾ ഇല്ലാതെ നടന്ന ജില്ല സമ്മേളനമായിരുന്നു നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകണ്ഠമായാണ് ജില്ല സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും, ഒ.ആർ. കേളു എം.എൽ.എ, പി.ആർ. ജയപ്രകാശ്, കെ. സുഗതൻ എന്നിവരാണ് പുതുതായി ജില്ല കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ചുരത്തി​െൻറ കാര്യത്തിൽ വനംവകുപ്പിൽനിന്നും ഭൂമി കിട്ടുന്നതിനായി ചുരം നിലനിൽക്കുന്ന മണ്ഡലത്തിലെ എം.എൽ.എയുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കും. ജില്ലയിലൂടെയുള്ള രണ്ടു റെയിൽപാതകൾക്കുമായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും മെഡിക്കൽ കോളജ് ഈ സർക്കാറി​െൻറ കാലത്തുതന്നെ പൂർത്തിയാക്കാൻ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. കുഞ്ഞിരാമൻ, എം.ഡി. സെബാസ്റ്റ്യൻ എന്നിവരാണ് ജില്ല കമ്മിറ്റി സ്ഥാനം ഒഴിഞ്ഞത്. സ്ഥാനമൊഴിയുന്ന ജില്ല െസക്രട്ടറി എം. വേലായുധൻ, പി.എ. മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പി. ഗഗാറിൻ; വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കൽപറ്റ: വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെയാണ് ഗഗാറിൻ പൊതുരംഗത്ത് സജീവമായത്. എസ്.എഫ്.ഐ വൈത്തിരി താലൂക്ക് സെക്രട്ടറി പ്രസിഡൻറ്, ജില്ല ജോ. സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 1981ൽ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ സി.പി.എം അംഗത്വം ലഭിച്ചു. തുടർന്ന്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് ജില്ല വൈസ് പ്രസിഡൻറ് ചുമതലകൾ വഹിച്ചു. സി.പി.എം വൈത്തിരി ലോക്കൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 1988ൽ വൈത്തിരി ഏരിയ സെക്രട്ടറിയായി. 2000 വരെ വൈത്തിരി ഏരിയ സെക്രട്ടറിയായി തുടർന്നു. 1988 മുതൽ ജില്ല കമ്മിറ്റിയംഗമായി. 10 വർഷം വൈത്തിരി പഞ്ചായത്ത് പ്രസിഡൻറായിരുന്നു. മൂന്നുവർഷം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായും പ്രവർത്തിച്ചു. വൈത്തിരി കോഓപറേറ്റിവ് ബാങ്ക് പ്രസിഡൻറായും ജില്ല ബാങ്ക് അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. എൻ.ആർ.ഇ.ജി.എ വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് പ്രസിഡൻറ്, ജില്ല ട്രഷറർ, നിർമാണ തൊഴിലാളി യൂനിയൻ പ്രഥമ ജില്ല സെക്രട്ടറി എന്നീ നിലകളിൽ മോട്ടോർ, തൊഴിലാളികളെയും നിർമാണത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. വയനാട്ടിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തി​െൻറ അനിഷേധ്യ നേതാവായിരുന്ന പി. കുഞ്ഞിക്കണ്ണ‍​െൻറയും മീനാക്ഷിയുടെയും മൂന്നാമത്തെ മകനാണ്. വയനാട് എസ്റ്റേറ്റ് ലേബർ യൂനിയൻ ജനറൽ സെക്രട്ടറി, പ്ലാേൻറഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ്, അഗ്രികൾചർ ആൻഡ് വെറ്ററിനറി യൂനിവേഴ്സിറ്റി ഫാം വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ നിർവഹിച്ചു വരികയാണ്. വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തിയ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story