Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 11:14 AM IST Updated On
date_range 29 Dec 2017 11:14 AM ISTസി.പി.എം ജില്ല സമ്മേളനം
text_fieldsbookmark_border
MUST THUWDL21 സി.പി.എം. ജില്ല സമ്മേളനത്തിെൻറ സമാപന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ജില്ല കമ്മിറ്റി അംഗങ്ങൾ കൽപറ്റ: സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങൾ: എം. വേലായുധൻ, സി.കെ. ശശീന്ദ്രൻ, കെ.വി. മോഹനൻ, എ.എൻ. പ്രഭാകരൻ, കെ. ശശാങ്കൻ, വി. ഉഷാകുമാരി, പി. കൃഷ്ണപ്രസാദ്, കെ. ഷമീർ, സി.കെ. സഹദേവൻ, പി. വാസുദേവൻ, വി.വി. ബേബി, സുരേഷ് താളൂർ, ടി.ബി. സുരേഷ്, രുക്മിണി സുബ്രഹ്മണ്യൻ, പി. ഗഗാറിൻ, എം. സെയ്ത്, എം. മധു, കെ.എം. വർക്കി മാസ്റ്റർ, പി.വി. സഹദേവൻ, പി.കെ. സുരേഷ്, കെ. റഫീഖ്, പി.എസ്. ജനാർദനൻ, വി.പി. ശങ്കരൻ നമ്പ്യാർ, ഒ.ആർ. കേളു, കെ. സുഗതൻ, പി.ആർ. ജയപ്രകാശ്. സംസ്ഥാന സമ്മേളന പ്രതിനിധികൾ: എം. വേലായുധൻ, കെ.വി. മോഹനൻ, എ.എൻ. പ്രഭാകരൻ, വി. ഉഷാകുമാരി, കെ. ശശാങ്കൻ, സുരേഷ് താളൂർ, കെ. റഫീഖ്, ഇ.എ. ശങ്കരൻ, പി. കൃഷ്ണപ്രസാദ്, എം.എസ്. ഫെബിൻ. കാഞ്ഞിരത്തിനാൽ ഭൂമി പ്രശ്നം: ഹൈകോടതിയിൽ റിവ്യൂ നൽകണം കൽപറ്റ: വനം വകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാൽ കുടുംബത്തിെൻറ ഭൂമി കുടുംബത്തിന് തിരികെ ലഭ്യമാക്കാൻ 2013ലെ വനം വകുപ്പ് നോട്ടിഫിക്കേഷൻ റദ്ദാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിവ്യു നൽകണമെന്ന് സി.പി.എം ജില്ലസമ്മേളനം ആവശ്യപ്പെട്ടു. നാലുപതിറ്റാണ്ടായി നീതി നിഷേധിക്കപ്പെട്ട കുടുംബത്തിന് നീതിലഭ്യമാക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വയനാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി വന്യജീവികളുടെ ആക്രമണം മാറി. മൂന്നു പതിറ്റാണ്ടിനിടെ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ പ്രതിരോധ നടപടികളാണ് ഉണ്ടാകേണ്ടത്. നാടും, കാടും വേർതിരിക്കുക എന്നതാണ് ശാശ്വത പരിഹാരം. ഏറ്റവും പ്രധാനമായി റെയിൽ ഫെൻസിങ് പരിഗണിക്കണം. ഘട്ടംഘട്ടമായി യൂക്കാലി-തേക്ക് തോട്ടങ്ങളുടെ സ്ഥാനത്ത് നിബിഡവനങ്ങൾ പുനഃസ്ഥാപിക്കണം. കേന്ദ്രസർക്കാറിെൻറ കൂടി പിന്തുണയോടെ ഇത് നടപ്പാക്കണം. വനമേഖലയിൽ കുളങ്ങൾ, ചെക്ക് ഡാമുകൾ എന്നിവ പണിയണം. ഇത്തരം പരിഹാര മാർഗങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ഏറ്റെടുത്തെങ്കിൽ മാത്രമേ വയനാടിനെ സംരക്ഷിക്കാനാവൂ. ഏക്കർ കണക്കിന് ഭൂമി കൈവശമുള്ള കൃഷിക്കാർപോലും കൃഷിയിറക്കാനോ വിളവെടുക്കാനോ കഴിയാതെ ദരിദ്രരായി കഴിയേണ്ടുന്ന ദയനീയാവസ്ഥയാണിപ്പോൾ. ഭൂമിയുണ്ടെന്ന പേരിൽ ഇവർക്ക് റേഷനും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അതിനാൽ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. MUST THUWDL16 സി.പി.എം ജില്ല സമ്മേളനത്തിെൻറ പൊതുസമ്മേളന വേദിയിലേക്ക് നേതാക്കൾ എത്തുന്നു THUWDL22 സി.പി.എം ജില്ല സമ്മേളന സമാപനത്തിെൻറ ഭാഗമായി നടന്ന റെഡ് വളൻറിയർ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story