Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രാൻസ്‌​െജൻഡർ...

ട്രാൻസ്‌​െജൻഡർ സമൂഹത്തോടുള്ള പൊലീസ് വേട്ട: കുറ്റക്കാർ​െക്കതിരെ നടപടി എടുക്കണം^- ഫ്രറ്റേണിറ്റി മൂവ്മെൻറ്​

text_fields
bookmark_border
ട്രാൻസ്‌െജൻഡർ സമൂഹത്തോടുള്ള പൊലീസ് വേട്ട: കുറ്റക്കാർെക്കതിരെ നടപടി എടുക്കണം- ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട്: ട്രാൻസ്ജെൻഡേഴ്സിനു നേരെ പൊലീസ് നടത്തിയ അതിക്രമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സജീർ ടി.സി ആവശ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദിച്ച ജാസ്മിൻ, സുസ്മി എന്നീ ട്രാൻസ്ജെൻഡേഴ്സിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ ചത്തുപോവുമെന്ന് പറഞ്ഞപ്പോൾ നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞായിരുന്നു പൊലീസി​െൻറ മർദനം. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല ജനറൽ സെക്രട്ടറി സുഫാന ഇസ്ഹാഖ്, സെക്രട്ടറി ലബീബ് കായക്കൊടി, സൂര്യപ്രഭ, ഗസ്സാലി എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story