Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫേസ്ബുക്ക് പ്രണയം:...

ഫേസ്ബുക്ക് പ്രണയം: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

text_fields
bookmark_border
താമരശ്ശേരി: ആറുവയസ്സുകാരിയായ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചുപോയ യുവതി കാമുകനോടൊപ്പം അറസ്റ്റില്‍. ഈങ്ങാപ്പുഴ ചോയിയോട് ഊന്നുകല്ലില്‍ ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ്ചെയ്തത്. ഈ മാസം 26 ന് ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വളയം സ്വദേശിയായ രാഹുലി​െൻറ കൂടെ ഒളിച്ചോടിയതാണെന്ന് മനസ്സിലാവുകയും ഇവരെ താമരശ്ശേരിയില്‍വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫേസ്ബുക്കിലൂടെ ആറുമാസംമുമ്പ് പരിചയപ്പെട്ട ഇവര്‍ കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story