Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2017 11:12 AM IST Updated On
date_range 29 Dec 2017 11:12 AM ISTകോഴിക്കോടിനെ സ്മാർട്ട് സിറ്റിയാക്കണം -എം.കെ. രാഘവൻ
text_fieldsbookmark_border
ന്യൂഡല്‍ഹി: ചരിത്രപ്രസിദ്ധവും വാണിജ്യ,- സാംസ്‌കാരിക മേഖലയില്‍ കൈയൊപ്പ് പതിപ്പിച്ചതുമായ കോഴിക്കോട് നഗരത്തെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം.കെ. രാഘവന്‍ എം.പി പാര്‍ലമെൻറില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്രതലത്തിൽ 1000 വര്‍ഷത്തിലേറെയായി അറിയപ്പെടുന്ന നഗരമാണ് കോഴിക്കോട്. 1498-ല്‍ വാസ്‌കോഡ ഗാമ ഇന്ത്യയില്‍ വന്നിറങ്ങിയ നഗരമായ കോഴിക്കോട് സാമ്പത്തിക, വ്യവസായിക,- വാണിജ്യ കേന്ദ്രമാണ്. ആറു പതിറ്റാണ്ട് പാരമ്പര്യമുള്ള ഗവൺമെൻറ് മെഡിക്കല്‍ കോളജും ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട െറയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്ന കോഴിക്കോട് വ്യോമ-കര-ജല-റെയില്‍ മാർഗമുള്ള ഗതാഗത സൗകര്യങ്ങളാല്‍ മറ്റു നഗരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉരുനിർമാണശാല, സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ജെൻഡര്‍ പാര്‍ക്ക്, കൂടാതെ ഐ.ഐ.എം, എൻ.ഐ.ടി തുടങ്ങിയ രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളൊക്കെയും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story