Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഷ്​​ടപ്രതാപത്തിെൻറ...

നഷ്​​ടപ്രതാപത്തിെൻറ ഒാര്‍മകളിൽ ചുള്ളിയോട് ചന്ത

text_fields
bookmark_border
സുല്‍ത്താന്‍ ബത്തേരി: നഷ്ടപ്രതാപത്തി​െൻറ ഒാർമകളിലാണ് ഇന്ന് ചുള്ളിയോട്ടെ ചന്ത. മുമ്പ് എല്ലാ ശനിയാഴ്ചകളിലും വിപുലമായി നടന്നിരുന്ന ചന്ത ഇന്ന് പേരിനുമാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പുതുതലമുറക്ക് ഇങ്ങെനരു ചന്തയെക്കുറിച്ചും കച്ചവടരീതിയെക്കുറിച്ചും കാര്യമായ ഒാർമകളുമില്ല. നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് ചന്തയാണ് പോയകാലത്തി​െൻറ സ്മരണകളുമായി ഇപ്പോഴും നിലനിൽക്കുന്നത്. നേരത്തെ വിവിധ ഉൽപന്നങ്ങൾക്കുള്ള ചന്തയായിരുന്നെങ്കിൽ ഇന്ന് പേരിനുമാത്രം കന്നുകാലികളെ വിൽക്കുന്ന ചന്തയായി ചുരുങ്ങിയിരിക്കുകയാണ്. ചന്ത പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലിപ്പോൾ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചന്തയുേടതായ സ്ഥലങ്ങള്‍ ഇപ്പോൾ തീരെ കുറഞ്ഞു. അഞ്ചു പതിറ്റാണ്ടുകാലത്തെ പ്രവർത്തന പാരമ്പര്യമുള്ളതാണ് ചുള്ളിയോട്ടെ ചന്ത. ജില്ലയില്‍ മാനന്തവാടിയിലും ചുള്ളിയോടുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ആട്, പോത്ത്, കോഴി, താറാവ്, പശു, ഉണക്കമീന്‍, പുകയില, അടക്ക, വെറ്റില, വിവിധതരം പച്ചമരുന്നുകള്‍ തുടങ്ങി ഒട്ടനവധി കച്ചവടങ്ങൾ ഇവിെട നടന്നിരുന്നു. ഇതിൽ കന്നുകാലി ചന്തക്കായിരുന്നു പേരും പെരുമയും കൂടുതൽ. പണ്ടുകാലത്ത് ആ‍യിരത്തിലധികം കന്നുകാലികളെ വിറ്റിരുന്ന ചന്തയിൽ ഇപ്പോൽ 10 ഉരുക്കൾപോലും എത്താറില്ലെന്ന് നടത്തിപ്പുകാരനായ കരടിപ്പാറ സ്വദേശി അബ്ദുല്ല പറയുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉരുക്കളുടെ വരവായിരുന്നു ഈ ചന്തയെ സമ്പന്നമാക്കിയത്. ഈ കന്നുകാലി വരവിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം വന്നശേഷം നാട്ടുകാലികളെ മാത്രമാണ് വില്‍പനക്ക് കൊണ്ടുവരുന്നത്. ചന്ത നടത്തിപ്പിനായി പ്രതിവര്‍ഷം നിശ്ചിതതുക പഞ്ചായത്തുകളില്‍ കെട്ടിവെക്കണം. ഈ തുകപോലും ചിലവര്‍ഷങ്ങളില്‍ കിട്ടാറില്ലെന്ന് നടത്തിപ്പുകാര്‍ പറയുന്നു. ഗ്രാമീണ ഉൽപന്നങ്ങൾ വില്‍ക്കാനുള്ള മികച്ച വിപണികളായിരുന്നു ഈ ചന്ത. നാടി​െൻറ ഗതിവിഗതികളുടെ ചരിത്രവും പേറി കച്ചവടത്തിെനത്തുന്നവരെയും കാത്ത് നാമമാത്രമെങ്കിലും ശനിയാഴ്ചകള്‍തോറും ചുള്ളിയോട് ചന്ത ഇന്നും തുടരുകയാണ്, ഇനിയെത്രകാലം എന്നറിയാതെ. --പി.വി. പ്രദീപ് WEDWDL2 ചുള്ളിയോട്ടെ കാലിച്ചന്ത പെൻഷൻ ക്ഷാമബത്ത അനുവദിക്കണം മേപ്പാടി: 17 വർഷക്കാലമായി യാതൊരു വർധനവും അനുവദിക്കാത്ത പി.എഫ് പെൻഷൻ വിലക്കയറ്റവുമായി ബന്ധപ്പെടുത്തി ക്ഷാമബത്ത അനുവദിക്കണമെന്ന് പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ എരുമക്കൊല്ലി ചപ്പുകൊട്ടായിൽ ചേർന്ന േയാഗം ആവശ്യപ്പെട്ടു. മിനിമം പെൻഷൻ 6500 രൂപയായി ഉയർത്തുക, തടഞ്ഞുവെച്ച മൂന്ന് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക, കമ്യൂട്ടേഷൻ തുക 100 മാസ കാലാവധിക്കുശേഷം പൂർണ പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ല ജനറൽ സെക്രട്ടറി സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി. രാജൻ, കെ. സുകുമാരൻ, ജയ, അമ്മിണി, ഭരതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.ആർ. ഗോപാലൻ (പ്രസി), പി.കെ. ബാലകൃഷ്ണൻ (വൈസ് പ്രസി), ടി.എ. മുഹമ്മദ് (സെക്ര), ടി.ആർ. ഭാസ്കരൻ (ജോ.സെക്ര), പി.ടി. രാജൻ (ട്രഷ). വേനലിനുമുമ്പെ പുൽപള്ളി മേഖലയിൽ ജലക്ഷാമം *ജലസംരക്ഷണ പ്രവർത്തനങ്ങൾ ഇപ്പോഴും കാര്യക്ഷമമാകുന്നില്ലെന്ന് പരാതി *കടമാൻതോട്ടിലെ ഒമ്പതു തടയണകളും പ്രവർത്തനരഹിതമാണ് പുൽപള്ളി: വേനൽ കനക്കുന്നതിനുമുമ്പെ പുൽപള്ളി മേഖലയിലെ തോടുകളിലും കിണറുകളിലും ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. വേനൽ ശക്തമാകുന്നതിനു മുമ്പായി ജലസംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ യാതൊരു മുന്നൊരുക്കവും നടത്തിയിട്ടില്ല. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലൂടെ കി.മീറ്ററുകളോളം ഒഴുകുന്ന കടമാൻതോട്ടിൽ മാത്രം ഒമ്പതു തടയണകൾ ഷട്ടറുകൾ ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമാണ്. മുദ്ദള്ളിതോട്, കന്നാരംപുഴ എന്നീ ജല േസ്രാതസ്സുകളിലും ചെക്ഡാമുകൾ കാര്യമായില്ല. ഓരോ വരൾച്ചാക്കാലത്തും ലക്ഷങ്ങൾ മുടക്കിയാണ് തടയണ നിർമിച്ചത്. കുണ്ടുകാപ്പിൽ നിർമിച്ച തടയണ ഏറെ ഉപകാരപ്രദമായിരുന്നു. ഈ വെള്ളം ഉപയോഗിച്ചായിരുന്നു ചുറ്റുവട്ടങ്ങളിലെ നെൽകൃഷി. എന്നാൽ, 2013 മുതൽ ഈ തടയണ ഉപയോഗശൂന്യമായതോടെ ജനങ്ങൾക്ക് കൃഷിക്കായി വെള്ളമെടുക്കാൻ കഴിയാതെയായി. മുൻ വർഷങ്ങളിൽ വരൾച്ച പ്രതിരോധത്തിനും കുടിവെള്ള വിതരണത്തിനുമായി കോടികൾ ചെലവഴിച്ചിരുന്നു. മഴക്കാലം ആരംഭിക്കുന്നതോടെ വേനലിലെ ദുരിതങ്ങൾ അധികൃതരടക്കം മറക്കുകയാണ്. പുൽപള്ളി, മുള്ളൻകൊല്ലി, പതിടി പഞ്ചായത്തുകളിലെ വരൾച്ചയെ പ്രതിരോധിക്കുന്നതിന് കോടികൾ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. തലക്കുളങ്ങളും ചെക്ഡാമുകളും വൃക്ഷ സംരക്ഷണവും കാവുവളർത്തലുമെല്ലാം കടലാസിൽതന്നെ ഒതുങ്ങുകയാണ്. അടിയന്തരമായി മേഖലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയില്ലെങ്കിൽ ജനുവരിയോടെ തന്നെ ജലക്ഷാമം രൂക്ഷമാകും. വരൾച്ച ലഘൂകരണത്തിന് പദ്ധതികൾ നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. മേഖലയിലെ പുഴകളിലും തോടുകളിലും അണക്കെട്ടുകൾ സ്ഥാപിക്കണം. കടമാൻതോട്ടിൽ കുണ്ടികാപ്പ്, ആനപ്പാറ, പാളക്കൊല്ലി എന്നീ സ്ഥലങ്ങൾ പദ്ധതികൾക്ക് അനുയോജ്യമാണ്. വി. എസ്. ചാക്കോ അധ്യക്ഷത വഹിച്ചു. എം.എം. ടോമി റിപ്പോർട്ട് അവതരിപ്പിച്ചു. എ.സി. ഉണ്ണികൃഷ്ണൻ, എൻ. സത്യാനന്ദൻ, പി.സി. മാത്യു, സി.ജി. ജയപ്രകാശ്, എം.യു. ജോർജ് എന്നിവർ സംസാരിച്ചു. WEDWDL3 പുൽപള്ളി ചെറ്റപ്പാലത്തെ തോട്ടിൽ വെള്ളം സംഭരിക്കാൻ പറ്റാത്ത നിലയിലുള്ള തടയണ
Show Full Article
TAGS:LOCAL NEWS 
Next Story