Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഹനാപകടത്തിൽ വിരലിൽ...

വാഹനാപകടത്തിൽ വിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്​സെത്തി ഉൗരി മാറ്റി

text_fields
bookmark_border
വാഹനാപകടത്തിൽ വിരലിൽ കുടുങ്ങിയ മോതിരം ഫയർഫോഴ്സെത്തി ഉൗരിമാറ്റി കോഴിക്കോട്: ടിപ്പറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവി​െൻറ മുറിഞ്ഞ കൈവിരലിൽ ഊർന്നിറങ്ങിയ മോതിരം ഫയർഫോഴ്സെത്തി ഉൗരിയെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ െഎ.സി.യുവിൽ പ്രവേശിപ്പിച്ച പാഴൂർ മുഹമ്മദ് ഷാഫിയുടെ (24) കൈവിരലിൽ കുടുങ്ങിയ മോതിരമാണ് സാഹസികമായി ഉൗരിയെടുത്തത്. മോതിരം എടുത്തുമാറ്റാനാകാത്തതിനാൽ ഡോക്ടർമാർ ഫയർഫോഴ്സി​െൻറ സഹായം തേടുകയായിരുന്നു. മോതിരം എടുക്കാനായില്ലെങ്കിൽ വിരല്‍ മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ച സന്ദർഭത്തിലാണ് വെള്ളിമാട്കുന്ന് ഫയർ സ്േറ്റഷനിൽനിന്നെത്തിയ സംഘം രക്ഷകരായത്. യുവാവി​െൻറ മോതിരം കുടുങ്ങിക്കിടന്ന വിരലും തൊട്ടടുത്ത വിരലും മടക്കിൽനിന്ന് തെന്നിമാറി മുറിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. സുഹൃത്തുക്കളും ആശുപത്രി അധികൃതരും ഫയർഫോഴ്സ് സംഘത്തെ അഭിനന്ദിച്ചു. വെള്ളിമാട്കുന്ന് സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസർ പി. സുനില്‍കുമാറി‍​െൻറ നേതൃത്വത്തിലെത്തിയ സൈനുദ്ദീന്‍, ഇർഷാദ് എന്നിവരുടെ പ്രവർത്തനമാണ് യുവാവി‍​െൻറ കൈവിരൽ കാത്തത്. പടം ct 50 caption വാഹനാപകടത്തിൽ യുവാവി​െൻറ വിരലിൽ കുടുങ്ങിയ മോതിരം മെഡിക്കൽ കോളജ് ആശുപത്രി െഎ.സി.യുവിലെത്തിയ വെള്ളിമാട്കുന്ന് ഫയർഫോഴ്സ് അംഗങ്ങൾ ഉൗരിമാറ്റുന്നു
Show Full Article
TAGS:LOCAL NEWS 
Next Story