Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ അടുക്കള...

സ്കൂൾ അടുക്കള ​കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടും ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം

text_fields
bookmark_border
മേപ്പാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അടുക്കള നിർമിക്കുന്നതിനായി ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതിന് നിലവിലുള്ള പി.ടി.എ കമ്മിറ്റി താൽപര്യമെടുക്കുന്നില്ലെന്ന ആക്ഷേപവുമായി ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം രംഗത്തെത്തി. പഞ്ചായത്ത് പി.ഡബ്ല്യു.ഡി എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും കെട്ടിടത്തി​െൻറ സ്ഥാനം സംബന്ധിച്ച തർക്കമാണ് തടസ്സമായിരിക്കുന്നത്. ചുവട്ടിലെ മണ്ണിടിഞ്ഞ് ഇപ്പോഴുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനാലാണ് പുതിയ കെട്ടിടം ആവശ്യമായി വന്നത്. നിലവിലുള്ള ഹൈസ്കൂൾ കെട്ടിടത്തി​െൻറ മുൻവശത്തായിട്ടാണ് പഴയ അടുക്കളയുള്ളത്. അതിനോടു ചേർന്നുതന്നെ പുതിയ കെട്ടിടം നിർമിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, പി.ടി.എ ഭാരവാഹികൾ ഇതിനോട് വിയോജിക്കുന്നു. പി.ടി.എ ഭാരവാഹികൾ ചൂണ്ടിക്കാണിച്ച മറ്റൊരു സ്ഥലമാകട്ടെ ഡിവിഷൻ അംഗത്തിനും പി.ഡബ്ല്യു.ഡി വിഭാഗത്തിനും സ്വീകാര്യവുമല്ല. തർക്കം പരിഹരിക്കപ്പെടാത്തതിനാൽ കെട്ടിട നിർമാണം നടക്കാത്ത സാഹചര്യമാണുള്ളത്. മാർച്ച് 31നു മുമ്പ് നിർമാണം പൂർത്തീകരിക്കാനായില്ലെങ്കിൽ ഫണ്ട് ലാപ്സാകുമെന്നാണ് സൂചന. 2015-16 വർഷത്തിൽ അനുവദിച്ച 11 ലക്ഷം രൂപ ഫണ്ട് ലാപ്സായ അനുഭവവും മുന്നിലുണ്ട്. അനുവദിച്ച ഫണ്ട് വേണ്ടെന്ന നിലപാടുള്ള പി.ടി.എ കമ്മിറ്റിയെ ആദ്യമായി കാണുകയാണെന്ന് ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം അനില തോമസ് പറയുന്നു. എന്നാൽ, അധികൃതർ നിർദേശിച്ച സ്ഥലത്ത് അടുക്കള കെട്ടിടം നിർമിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഭാവിയിൽ ഉയർത്തപ്പെടേണ്ട സ്കൂളിന് വലിയ അസൗകര്യമാണുണ്ടാക്കുകയെന്ന അഭിപ്രായമാണ് പി.ടി.എ ഭാരവാഹികൾക്കുള്ളത്. പ്രവൃത്തി കരാർ നൽകിയെങ്കിലും പണി തുടങ്ങാൻ പി.ടി.എ കമ്മിറ്റി അനുവദിക്കുന്നില്ലെന്നാണ് ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം പറയുന്നത്. കെട്ടിടത്തി​െൻറ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഫലത്തിൽ സ്കൂളി​െൻറ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. TUEWDL16 മണ്ണിടിഞ്ഞതുമൂലം അപകടാവസ്ഥയിലായ മേപ്പാടി ഗവ. ഹൈസ്കൂൾ പഴയ അടുക്കളക്കെട്ടിടം ഇമാം ഗസ്സാലി കോളജ് കെട്ടിട ഉദ്ഘാടനം കൽപറ്റ: കൈതക്കൽ കാപ്പുംചാൽ സി.എച്ച് വില്ലേജിൽ ഡബ്ല്യു.എം.ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട ഉദ്ഘാടനം ഡോ. ഗൾഫാർ പി. മുഹമ്മദലി നിർവഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡൻറ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ കോളജ് മാനേജ്മ​െൻറ് കമ്മിറ്റി കൺവീനർ മായൻ മണിമ സ്വാഗതം പറഞ്ഞു. ഡോ. കെ.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എ.എം. ബൊല്ലമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാർ, പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സീന സാജൻ, കെ.എം.സി.സി പ്രസിഡൻറ് റഹീസ് അഹമ്മദ് മസ്ക്കറ്റ്, ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് ജമാൽ, പി.പി.എ. കരീം, കെ.അബ്ദുൽ നാസർ, പ്രഫ. ജോൺ ജോസഫ്, എം.ബി.എ. റഹീം, എം.സി. അബ്ദുല്ല, കാഞ്ഞായി ഇബ്രാഹിം, അബ്ദുൽ ഖാദർ, ഡോ. പി.കെ. പ്രസാദൻ, എടക്കലപുറത്ത് അബൂബക്കർ ഹാജി, ഡോ. എ.ആർ. സുധാദേവി, മുഹമ്മദ് ഷാ മാസ്റ്റർ, റാഷിദ് ഗസ്സാലി കൂളിവയൽ, പി.വി.എസ്. മൂസ, എൻ.കെ. മുഹമ്മദ് ഇർഷാദ്, അഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. TUEWDL14 ഡബ്ല്യു.എം.ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളജ് കെട്ടിട ഉദ്ഘാടനം ഡോ. ഗൾഫാർ പി. മുഹമ്മദലി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story