Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 11:08 AM IST Updated On
date_range 28 Dec 2017 11:08 AM ISTമണൽകടത്ത്: യുവാവിന് പിഴയും തടവും
text_fieldsbookmark_border
പേരാമ്പ്ര: കക്കയം ഡാംസൈറ്റിൽനിന്ന് അനധികൃതമായി പുഴമണൽ കടത്തിയ കേസിൽ പ്രതിക്ക് പേരാമ്പ്ര കോടതി ശിക്ഷ വിധിച്ചു. കൂരാച്ചുണ്ട് ശങ്കരവയൽ പൂക്കുളത്ത് ലിജി ജോണിെനയാണ് (42) 10,000 രൂപ പിഴക്കും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്. 2015 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂരാച്ചുണ്ട് പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി ശിബ്ദാസ് ഹാജരായി. പച്ചക്കറി ആഴ്ചച്ചന്ത പേരാമ്പ്ര: ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടപ്പാക്കുന്ന ആഴ്ചച്ചന്ത പൈതോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സൻകുട്ടി ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്തിലെ പച്ചക്കറി കർഷകർക്ക് നല്ല വിപണിയും ഉൽപന്നങ്ങൾക്ക് മികച്ച വിലയും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ചന്ത തുടങ്ങിയത്. കൃഷി ഓഫിസർ സി. മുജീബ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഇ.വി. മധു, കൃഷി അസിസ്റ്റൻറുമാരായ ഒ.സി. ലീല, എൻ.ബി. സുനിതകുമാരി എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ക്യാമ്പ് തുടങ്ങി പേരാമ്പ്ര: തിരഞ്ഞെടുക്കപ്പെടുന്ന ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നടപ്പാക്കുന്ന ദ്വിദിന കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസന സഹവാസ ക്യാമ്പിെൻറ ജില്ലതല ഉദ്ഘാടനം നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. കേരള ന്യൂനപക്ഷ വകുപ്പിെൻറ കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനകേന്ദ്രം കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിെൻറ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. വിദ്യാർഥികളുടെ ബഹുമുഖ സമീപനങ്ങൾ കണ്ടെത്തുക, ഉന്നതമായ ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള സൂചനകൾ നൽകുക എന്നതാണ് ക്യാമ്പിെൻറ ഉദ്ദേശ്യം. പുരുഷൻ കടലുണ്ടി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ പ്രഫ. എം. അബ്ദുറഹ്മാൻ ക്യാമ്പ് വിശദീകരിച്ചു. പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ, വാർഡ് മെംബർമാരായ വി.കെ. അജിത, ഷിജി കൊട്ടാരക്കൽ, പി.ടി.എ പ്രസിഡൻറ് സി.കെ. അശോകൻ, നിസാർ ചേലേരി, താലിസ് പൂനൂർ, സുനിൽകുമാർ, കെ.വി. അബു, ക്യാമ്പ് കോഓഡിനേറ്റർ പി.സി. മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു. ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story