Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലാപറമ്പ് സ്കൂൾ പുതിയ...

മലാപറമ്പ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക്; നിർമാണ പ്രവൃത്തി ഉദ്ഘാടനം നാളെ

text_fields
bookmark_border
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി സർക്കാർ ഏറ്റെടുത്ത മലാപറമ്പ് ഗവ. യു.പി സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. കെട്ടിടത്തി​െൻറ നിർമാണ പ്രവൃത്തി ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. സർക്കാർ ഒരു കോടിയും എ. പ്രദീപ്കുമാർ എം.എൽ.എ 68 ലക്ഷവുമാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. എട്ട് ക്ലാസ് മുറി, ലൈബ്രറി, തുടങ്ങിയവ ഉൾപ്പെട്ട രണ്ടുനില കെട്ടിടമാണ് നിർമിക്കുക. ഊരാളുങ്കൽ ലേബർ കോപറേറ്റിവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. 2016 നവംബറിലാണ് സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story