Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാസ്​കറ്റ്​ബാൾ...

ബാസ്​കറ്റ്​ബാൾ താരങ്ങൾക്ക്​ പുരസ്​കാരം

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ മികച്ച ബാസ്കറ്റ്ബാൾ താരങ്ങൾക്ക് ബാസ്കറ്റ്ബാൾ നെറ്റ്വർക്ക് ക്ലബ് നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ല ബാസ്കറ്റ്ബാൾ അസോസിയേഷ​െൻറയും ബാസ്കറ്റ്ബാൾ ലവേഴ്സ് അസോസിയേഷ​െൻറയും സഹകരണത്തോടെ തുടർച്ചയായ മൂന്നാം വർഷമാണ് അവാർഡ് നൽകുന്നത്. സബ്ജൂനിയർ ആൺകുട്ടികളിൽ നിതിൻ ബേബി, പെൺകുട്ടികളിൽ അവന്തിക എസ്. ബിജു, യൂത്ത് വിഭാഗം ആൺകുട്ടികളിൽ േരാഹിത് തങ്കച്ചൻ, പെൺകുട്ടികളിൽ ജെസ്റ്റീന സൽമ സജിത്ത് എന്നിവർക്കാണ് പുരസ്കാരം. നിവ്യരാജ്, പി. കശ്യപ് മോഹനൻ ( ജൂനിയർ), രാഹുൽ ശരത്, എലിസബത്ത് ഹില്ലാരിയോസ് (സീനിയർ) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കളെന്ന് ക്ലബ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച തുടങ്ങുന്ന ജില്ല യൂത്ത് ചാമ്പ്യൻഷിപ്പി​െൻറ വേദിയിൽ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. കെ.എം. നിസാർ അഹമ്മദ്, സി. ശശിധരൻ, എം. പ്രവീൺ, അബ്ദുൽ ജാഫർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story