Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലസംരക്ഷണ യജ്ഞവുമായി...

ജലസംരക്ഷണ യജ്ഞവുമായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍

text_fields
bookmark_border
എകരൂല്‍: ശിവപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ സപ്തദിന സഹവാസ ക്യാമ്പി​െൻറ ഭാഗമായി ഉണ്ണികുളം പ്രദേശത്ത് ജല സംരക്ഷണയജ്ഞം ആരംഭിച്ചു. കിഴക്കെകര കുളം നവീകരിക്കുകയും കാരാട്ട് തോട്ടില്‍ തടയണ നിർമിക്കുകയും ചെയ്തു. പ്രോഗ്രാം ഓഫിസര്‍ സി.എല്‍. പ്രശോഭി​െൻറ നേതൃത്വത്തില്‍ 22 ആണ്‍കുട്ടികളും 29 പെണ്‍കുട്ടികളുമടങ്ങുന്ന സംഘമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഉണ്ണികുളം ജി.യു.പി സ്കൂള്‍ കെട്ടിടത്തി​െൻറ മട്ടുപ്പാവില്‍ നൂറോളം ഗ്രോബാഗുകളില്‍ ജൈവ പച്ചക്കറി കൃഷിയൊരുക്കൽ, സ്കൂള്‍ പരിസരത്തെ 25-ഓളം വീടുകളില്‍ പച്ചക്കറിത്തോട്ട നിർമാണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍ എന്നിവയും ക്യാമ്പി​െൻറ ഭാഗമായി നടക്കും. മാലിന്യ സംസ്കരണത്തിന് സ്കൂള്‍ പരിസരത്ത് വെയിസ്റ്റ്കുഴി നിർമാണവും പുരോഗമിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story