Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ ലീഗ് ചുരം...

യൂത്ത്​ ലീഗ് ചുരം സംരക്ഷണ യാത്ര ജനുവരി ആറിന്

text_fields
bookmark_border
കൽപറ്റ: വയനാട് ചുരത്തിലെ തുടരുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി ആറിന് ചുരം സംരക്ഷണ യാത്ര നടത്തുമെന്ന് യൂത്ത് ലീഗ് ജില്ല ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 'തകര്‍ന്ന ചുരം ഒറ്റപ്പെടുന്ന വയനാട്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംരക്ഷണ യാത്ര. ചുരത്തി​െൻറ അതീവ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണുക, ചുരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക, ഹെയര്‍പിന്‍ വളവുകളില്‍ വീതികൂട്ടി ഇൻറര്‍ലോക്ക് പതിക്കുക, ഹെവി വാഹനങ്ങള്‍ ചുരത്തിലൂടെ കടത്തിവിടാതിരിക്കുക, യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബദല്‍ റോഡുകള്‍ ഉടന്‍ യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്. ചിപ്പിലിത്തോട്, പൂഴിത്തോട്, കടിയങ്ങാട് തുടങ്ങി നാലോളം ബദല്‍ പാതകള്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തനവും നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകുന്നില്ല. വയനാടിന് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജും ചരമം പ്രാപിച്ച അവസ്ഥയിലാണ്. വയനാട്ടില്‍നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്ന ആംബുലന്‍സുകളടക്കം ചുരത്തില്‍ മണിക്കൂറുകളോളം കുരുക്കിലകപ്പെടുകയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര നടത്തുന്നത്. പുതുവത്സര ദിനത്തില്‍ വിവിധ പഞ്ചായത്ത്, ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തും. ഒരു ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിക്കും. യാത്രയുടെ പ്രചാരണാർഥം ജനുവരി അഞ്ചിന് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തും. ഡിസംബര്‍ 28ന് മണ്ഡലംതല സ്പെഷൽ കണ്‍വെന്‍ഷനുകള്‍ ചേരും. ജനുവരി മൂന്നിന് ജില്ല നേതാക്കള്‍ പഞ്ചായത്തുതല പര്യടനം നടത്തും. ജനുവരി ആറിന് വൈകീട്ട് മൂന്ന് മണിക്ക് ലക്കിടിയില്‍നിന്ന് ആരംഭിക്കുന്ന ചുരം സംരക്ഷണ യാത്ര ചുരത്തിലൂടെ കാല്‍നടയായി സഞ്ചരിച്ച് ആറു മണിക്ക് അടിവാരത്ത് സമാപിക്കും. റാലി സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് ഫ്ലാഗ്ഓഫ് ചെയ്യും. വയനാട് ചുരത്തി​െൻറ വളവുകള്‍ വീതി കൂട്ടുകയും ഇൻറര്‍ലോക്ക് പതിക്കുകയും ചെയ്ത് മാതൃക കാണിച്ച മുന്‍ പൊതുമരാമത്ത് മന്ത്രിമാരായ എം.കെ. മുനീറിനും വി.കെ. ഇബ്രാഹിം കുഞ്ഞിനും ലക്കിടിയില്‍ നടക്കുന്ന സമാപന പരിപാടിയില്‍ ഒപ്പുകളടങ്ങിയ നിവേദനം സമര്‍പ്പിക്കും. വയനാട് ചുരത്തിലെ ദുരിതയാത്രക്ക് പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. ഹാരിസ്, ജന. സെക്രട്ടറി സി.കെ. ഹാരിഫ്, വൈസ് പ്രസിഡൻറുമാരായ ഷമീം പാറക്കണ്ടി, വി.എം. അബൂബക്കര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. 'ദൈവമേ കാത്തുകൊള്ളണേ': സർവമത പ്രാർഥന നടത്തി കൽപറ്റ: വയനാട് ചുരത്തിലെ യാത്രക്കുരുക്ക് പരിഹരിക്കുക, ചുരം റോഡ് വീതി കൂട്ടുക, റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കുക, ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ ചുരത്തിൽ പ്രതിഷേധ കൂട്ടായ്മയും സർവമത പ്രാർഥനയും നടത്തി. 'അധികാരികൾ കേൾക്കുന്നില്ല, ദൈവമേ കാത്തുകൊള്ളണേ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധവും പ്രാർഥനയും. എത്രയുംപെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് ഐ.എൻ.ടി.യു.സിയും കോൺഗ്രസും നേതൃത്വം നൽകുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് ഐ.എൻ.ടി.യു സി ജില്ല പ്രസിഡൻറ് പി.പി. ആലി പറഞ്ഞു. യോഗത്തിൽ ജില്ല ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ പ്രസിഡൻറ് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആർ. രാമചന്ദ്രൻ, നിസാബ് മുള്ളോളി, എ.എം. നിഷാന്ത്, സാദിഖ് ചുണ്ടേൽ, പി.കെ. യൂസഫ് നോറിസ്, മഹേഷ്, ഗിരീഷ് കുപ്പാടി, സുഹൈർ, സുനിൽ കുമാർ, കെ.പി. ഹൈദറലി, നിസാം പനമരം, രാംകുമാർ, സുബൈർ ഓണിവയൽ, ഷിജു പുൽപള്ളി, ശശി അച്ചൂർ, സുനിൽ കുമാർ, മൻസൂർ സലീം എന്നിവർ സംസാരിച്ചു. TUEWDL9 ഐ.എൻ.ടി.യു.സി യങ് വർക്കേഴ്സ് കൗൺസിൽ ചുരത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പി.പി. ആലി ഉദ്ഘാടനം െചയ്യുന്നു ഗതാഗതക്കുരുക്ക്: ഭരണകൂടം കണ്ണുതുറക്കണം സുൽത്താൻ ബത്തേരി: മരണത്തോട് മല്ലടിക്കുന്ന രോഗികളെയും വഹിച്ച് ചുരത്തിലെത്തുന്ന ആംബുലൻസുകൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നത് വയനാടൻ ജനതയെ ആശങ്കപ്പെടുത്തുമ്പോഴും പരിഹാരം കാണേണ്ട രാഷ്ട്രീയ നേതൃത്വം കണ്ണുതുറക്കുന്നില്ലെന്ന് വെൽെഫയർ പാർട്ടി സുൽത്താൻ ബത്തേരി മണ്ഡലം കൺവെൻഷൻ ആശങ്കപ്പെട്ടു. ഗതാഗതക്കുരുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെടുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുകയാണ്. വയനാട്ടിൽ ആതുരരംഗം രോഗാതുരമാണ്. ജില്ല ആശുപത്രികളടക്കമുള്ളവ വെറും റഫറൽ ആശുപത്രികളായി മാറി. അപകടത്തിൽപ്പെടുന്ന രോഗികൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജുകൾ ഉയർന്നുകഴിഞ്ഞിട്ടും വയനാട് ജില്ലയിൽ മാത്രം മെഡിക്കൽ കോളജ് നിർമാണം ശൈശവദശയിൽതന്നെയായതിനു പിന്നിൽ ഭരണകൂടത്തി​െൻറ വയനാടിനോടുള്ള അവഗണനയാണ്. വയനാട് ചുരം കോഴിക്കോട് ജില്ലയുടെ ഭാഗമായത് ഇവിടത്തെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വയനാട് ചുരം കോഴിക്കോട് ജില്ലയിൽനിന്ന് വയനാട് ജില്ലക്ക് വിട്ടുനൽകണം. ഇൻറർലോക്ക് പതിപ്പിച്ചതൊഴികെ മറ്റു വളവുകളിൽ റോഡ് പൂർണമായും തകരാൻ തുടങ്ങി. നിർമാണത്തിലെ നിലവാരക്കുറവാണ് തകർച്ചക്ക് കാരണം. വാഹനങ്ങളുടെ ബാഹുല്യം കാരണം ചുരം അപകടമേഖലയായി മാറിക്കഴിഞ്ഞു. റോഡിന് സംരക്ഷണ ഭിത്തിയുള്ളത് ചിലയിടത്ത് മാത്രമാണ്. ചുരം ഇടിയുന്നതും പാറക്കല്ലുകൾ പതിക്കുന്നതുമെല്ലാം ദുരിതം വർധിപ്പിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ചുരം ഗതാഗതക്കുരുക്ക് വയനാടി​െൻറ ടൂറിസത്തെയും ബാധിച്ചിട്ടുണ്ട്. ചുരത്തിലെ തിരക്ക് കുറക്കുന്നതിന് ബദൽപാത അടിയന്തരമായി നിർമിക്കണം. വയനാടി​െൻറ വികസനകാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മുഹമ്മദ് ഷരീഫ് യോഗം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം, സക്കീർ ഹുസൈൻ, റഫീഖ്, ഷബീർജാൻ, റഷീദ്, അബ്ദു, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story