Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംസ്ഥാന യൂത്ത് വോളി:...

സംസ്ഥാന യൂത്ത് വോളി: സെമി ഫൈനൽ ഇന്ന്​

text_fields
bookmark_border
നാദാപുരം: പുറമേരിയില്‍ നടക്കുന്ന 33ാമത് സംസ്ഥാന യൂത്ത് വോളിബാള്‍ ചാമ്പ്യന്‍ഷിപ്പി​െൻറ സെമിഫൈനൽ മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. വനിത വിഭാഗത്തിൽ വയനാട്, കോട്ടയം, കണ്ണൂർ തൃശൂർ ടീമുകളും പുരുഷ വിഭാഗത്തിൽ മലപ്പുറം, എറണാകുളം ടീമുകള്‍ സെമിയില്‍ കടന്നു. വനിത വിഭാഗത്തില്‍ വയനാട് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആതിഥേയരായ കോഴിക്കോടിനെ പരാജയപ്പെടുത്തി (25--17,25-15,25-21). രണ്ടാമത്തെ മത്സരത്തില്‍ കോട്ടയം രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എറണാകുളത്തെ തോല്‍പിച്ചു. ആദ്യ രണ്ട് സെറ്റുകള്‍ കീഴടങ്ങിയ ശേഷമാണ് കോട്ടയം തുടര്‍ച്ചയായ മൂന്നു സെറ്റുകള്‍ നേടി വിജയിച്ചത് (25-21, 25-23, 18-25,14-25,8--15). തിങ്കളാഴ്ച നടന്ന ആദ്യ വനിത വിഭാഗം മത്സരത്തിൽ തൃശൂർ തിരുവനന്തപുരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി (25--19, 25--13, 25-22). ചൊവ്വാഴ്ച നടന്ന വനിത വിഭാഗം മത്സരങ്ങളിൽ കണ്ണൂർ മലപ്പുറത്തെ തോൽപിച്ചു (25-17, 25-18, 20--25, 25-15). മറ്റൊരു മത്സത്തിൽ തൃശൂർ തിരുവനന്തപുരത്തെ തോൽപിച്ചു (25-19, 25--13, 25--12). പുരുഷ വിഭാഗം ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മലപ്പുറവും, കണ്ണൂരും തമ്മിലുള്ള അഞ്ച് സെറ്റ് നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. കണ്ണൂരിനെ തോല്‍പിച്ച് മലപ്പുറം സെമിയില്‍ പ്രവേശിച്ചു (21--25, 25-18, 22--25, 26-24, 15-6). രണ്ടാം മത്സരത്തില്‍ എറണാകുളം നേരിട്ടുള്ള സെറ്റുകള്‍ക്ക് കൊല്ലം ടീമിനെ പരാജയപ്പെടുത്തി (25--19, 25-20, 25-19).
Show Full Article
TAGS:LOCAL NEWS 
Next Story