Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുൽഭൂഷൺ:...

കുൽഭൂഷൺ: പാകിസ്​താ​​േ​ൻറത്​ ക്രൂരമായ തമാശയെന്ന്​ സരബ്​ജിതിെൻറ സഹോദരി

text_fields
bookmark_border
ചണ്ഡിഗഢ്: കുൽഭൂഷൺ ജാദവിന് കുടുംബത്തെ സ്വതന്ത്രമായി കാണാനും സംസാരിക്കാനും അവസരമൊരുക്കാത്ത പാക് നടപടി ക്രൂരമായ തമാശയാണെന്ന് സരബ്ജിത് സിങ്ങി​െൻറ സഹോദരി ദൽബീർ കൗർ. വിഷയത്തിൽ പാകിസ്താ​െൻറ ഭാഗത്തുനിന്നുണ്ടായ നടപടികളെല്ലാം വെറും നാടകമാണെന്നും 2014ൽ പാക് ജയിലിൽ മരിച്ച സരബ്ജിത് സിങ്ങി​െൻറ സഹോദരിയായ ദൽബീർ കൂട്ടിച്ചേർത്തു. ചാരപ്രവർത്തനം ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന ജാദവിനെ കാണാൻ കുടുംബത്തെ ഗ്ലാസ്മറക്കിപ്പുറത്തു നിന്ന് മാത്രം അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവർ. പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ജന്മദിനത്തോടനുബന്ധിച്ച് മാനുഷിക പരിഗണനയെന്ന നിലയിലാണ് ജാദവി​െൻറ കുടുംബത്തിന് ജയിലിൽ സന്ദർശനത്തിന് അനുമതി നൽകിയത്. എന്നാൽ, സന്ദർശനാനുമതിയിൽ 'മനുഷ്യത്വം' കാണാനാവില്ലെന്നും ഇത്രയും കനത്ത സുരക്ഷയിൽ അനുമതി നൽകുന്നതിൽ അർഥമില്ലെന്നും കൗർ പറഞ്ഞു. പാക് ജയിലിൽ ജീവൻ നഷ്ടപ്പെട്ടയാളുടെ സഹോദരിയെന്ന നിലയിൽ തനിക്ക് ജാദവി​െൻറ കുടുംബത്തി​െൻറ വേദന മനസ്സിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story