Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്ലാസ്​റ്റിക്...

പ്ലാസ്​റ്റിക് മാലിന്യം; ശക്തമായ നടപടികളുമായി മുട്ടിൽ ഗ്രാമപഞ്ചായത്ത്

text_fields
bookmark_border
*50 മൈേക്രാണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കും *റീസൈക്കിൾ ചെയ്യാനാകാത്ത ഫ്ലക്സുകളുടെ നിർമാണവും നിർത്തലാക്കും മുട്ടിൽ: ഗ്രാമപഞ്ചായത്തിൽ ജനുവരി ഒന്നു മുതൽ 50 മൈേക്രാണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന, നിർമാണം, വിതരണം, ഉപയോഗം എന്നിവ നിരോധിക്കും. പുതുവത്സര ദിനം മുതൽ പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് ബൈലോ നടപ്പാക്കുന്നതി​െൻറ ഭാഗമായാണ് നടപടി. തെർമോേകാൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക്/മെഴുക് എന്നിവ ഉപയോഗിച്ച് നിർമിച്ചതോ ആവരണം ചെയ്തതോ ആയ പേപ്പർ ഇലകൾ, സിഡ്പോസിബിൾ പ്ലേറ്റുകൾ, ഡിസ്പോസിബിൾ ടംബ്ലറുകൾ, റീസൈക്കിൾ ചെയ്യാൻ പറ്റാത്ത ഫ്ലക്സുകൾ എന്നിവയുടെ നിർമാണം, ഉപയോഗം, വിൽപന, വിതരണം എന്നിവയും നിരോധിച്ചിട്ടുണ്ട്. വഴിയോര കച്ചവടക്കാർ ഉൾെപ്പെടയുള്ളവർ ബൈലോ, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് റൂൾസ് എന്നിവ പ്രകാരം നിരോധിച്ചിട്ടില്ലാത്ത പ്ലാസ്റ്റിക് കാരി ബാഗുകൾ സൗജന്യമായി നൽകാൻ പാടില്ല. പ്ലാസ്റ്റിക് കാരിബാഗിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനും പ്ലാസ്റ്റിക് ക്യാരിബാഗ് മാത്രമായി വിൽപന നടത്തുന്ന വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ള കച്ചവടക്കാർ, സ്ഥാപനങ്ങൾ ഓരോ വർഷത്തിലും ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യണം. രജിസ്േട്രഷൻ ഫീസായി പ്രതിമാസം 4000 രൂപ ഒറ്റത്തവണയായി ഒടുക്കണം. ചുരുങ്ങിയത് ഒരു മാസം എന്ന വ്യവസ്ഥക്ക് വിധേയമായി ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിലേക്കും രജിസ്റ്റർ ചെയ്യാം. രജിസ്േട്രഷനില്ലാതെ കാരി ബാഗുകൾ വിൽക്കുകയോ നൽകുകയോ ചെയ്യുന്നവരിൽനിന്നും 4000 മുതൽ 10,000 രൂപ വരെ പിഴ ചുമത്തും. രജിസ്േട്രഷൻ നടത്തിയവർ 2016 ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മ​െൻറ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള മാനദണ്ഡപ്രകാരമുള്ള ഉൽപന്നങ്ങൾ മാത്രമേ നൽകാൻ പാടുള്ളൂ. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിക്കുകയും, സംഭരിക്കുകയും, വിൽപന നടത്തുകയും, ഉപയോഗിക്കുകയും ചെയ്യുന്ന വ്യക്തികൾ, വീടുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പുനരുപയോഗം നടത്തേണ്ടതും, പുനരുപയോഗം സാധ്യമല്ലാത്തവ വൃത്തിയാക്കി ഉണക്കി തരംതിരിച്ച് സൂക്ഷിക്കേണ്ടതും പഞ്ചായത്തിനോ പഞ്ചായത്ത് നിശ്ചയിക്കുന്ന ഏജൻസികൾക്കോ കൈമാറേണ്ടതുമാണ്. ഇതിന് യൂസർ ഫീ പഞ്ചായത്തിനോ പഞ്ചായത്ത്് നിശ്ചയിക്കുന്ന ഏജൻസിക്കോ നൽകണം. നിയമം ലംഘിക്കുന്നവരിൽനിന്നും 20,000 രൂപ വരെ പിഴ ഈടാക്കും. പ്രകൃതിവിരുദ്ധ പീഡനം; 60കാരന്‍ പിടിയില്‍ സുൽത്താൻ ബത്തേരി: 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ച വയോധികൻ റിമാൻഡിൽ. കോഴിക്കോട് നരിക്കുനി സദേശിയായ അബൂബക്കര്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അടക്ക കച്ചവടത്തിനുവേണ്ടി ബത്തേരിക്കടുത്ത ചീരാലിലെത്തിയ ഇയാള്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നന 15കാരനെ ത‍​െൻറ ഓമ്‌നി വാനില്‍ കയറ്റിയശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കുട്ടി ബഹളം വെച്ചതിനെതുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൽപറ്റ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്. (Clt too)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story