Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമോദന ഘോഷയാത്ര

അനുമോദന ഘോഷയാത്ര

text_fields
bookmark_border
മേപ്പയൂർ: സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എ.ജി. ഗൗരി നന്ദ, ജില്ല തല പ്രവൃത്തിപരിചയ മേളയിൽ എൽ.പി വിഭാഗം ലോഹത്തകിടുപയോഗിച്ചുള്ള ഉൽപന്ന നിർമാണ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി.കെ. ആസിംഹാനി, ജില്ല-സബ് ജില്ല മേളകളിലെ ഉന്നത വിജയികൾ എന്നിവരെ അനുമോദിക്കുന്നതി​െൻറ ഭാഗമായി കൊഴുക്കല്ലൂർ കെ.ജി.എം.എസ്.യു.പി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ഘോഷയാത്ര നടത്തി. പഞ്ചായത്ത് അംഗം ഭാസ്കരൻ കൊഴുക്കല്ലൂർ, പ്രധാനാധ്യാപകൻ വി. ജയരാജൻ, പി.ടി.എ പ്രസിഡൻറ് ഇ.കെ. ഗോപി, പി. ലതകുമാരി, എം.പി. അശോകൻ, ഇ.കെ. മോഹൻ, കെ. ഷൈനു എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story