Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോട്ടവയലിൽ വൻതോതിൽ...

കോട്ടവയലിൽ വൻതോതിൽ വീട്ടിമരം മുറിച്ചുകടത്തുന്നു

text_fields
bookmark_border
*കുടിവെള്ള സ്രോതസ്സിന് ഭീഷണിയാകുന്ന തരത്തിലാണ് മരംമുറി കൽപറ്റ: കോട്ടവയൽ മണിക്കുന്ന് മലയുടെ താഴ്വരയിൽ വൻതോതിൽ വീട്ടിമരം മുറിച്ചുകടത്തുന്നു. കോട്ടവയൽ പ്രദേശത്ത് ജനങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സി​െൻറ സമീപത്തായാണ് മരംമുറി. വ്യാപകമായ മരംമുറി കുടിവെള്ള സ്രോതസ്സിനെയും ജനങ്ങളുടെ ജീവിതത്തെയും ബാധിക്കുമെന്നാണ് പരാതി. വർഷങ്ങളായി നിലനിൽക്കുന്ന വനനിബിഢമായ ഭൂമിയിൽനിന്നാണ് വൻതോതിൽ വീട്ടിമരങ്ങൾ മുറിച്ചുകടത്തുന്നതെന്നും ഇതുസംബന്ധിച്ച് ജില്ല കലക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകുമെന്നും കോട്ടവയൽ മണിക്കുന്ന് മല-പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകരും അനശ്വര ക്ലബ് പ്രവർത്തകരും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു വീട്ടിമരങ്ങൾ മുറിച്ചുകടത്താനുള്ള അനുമതി മാത്രമാണ് അധികൃതർ നൽകിയിട്ടുള്ളത്. എന്നാൽ, ഇതി​െൻറ മറവിൽ 35 വീട്ടിമരങ്ങൾ മുറിച്ചുകടത്തിയശേഷം വെട്ടിയ മരത്തി​െൻറ കുറ്റി മണ്ണിട്ട് മൂടിയിരിക്കുകയാണ്. കൂടാതെ പാഴ്മരങ്ങൾ വ്യാപകമായി വെട്ടിെത്തളിക്കുകയാണ്. പ്രദേശത്തെ പരിസ്ഥിതി സന്തുലനം നഷ്ടമാകുന്ന തരത്തിലാണ് വൻതോതിൽ മരംമുറി നടന്നിട്ടുള്ളത്. മരംമുറി തുടർന്നാൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സ് ഇല്ലാതാകുമെന്നാണ് ആശങ്ക. പ്രദേശത്തെ പച്ചപ്പ് ഇല്ലാതാക്കി അശാസ്ത്രീയമായി റിസോർട്ട് നിർമിക്കാനാണ് വീട്ടിമരം മുറിച്ചുനീക്കുന്നതെന്നാണ് പരാതി. വനഭൂമിയോടു േചർന്ന പ്രദേശത്താണ് മരംമുറി നടക്കുന്നത്. വനനിബിഢമായ ഈ പ്രദേശമാണ് ഇവിടത്തെ കുടിവെള്ളം വറ്റാതെ കാത്തുസൂക്ഷിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്തുപോലും കോട്ടവയൽ പ്രദേശത്തുകാർക്ക് കുടിവെള്ളം നൽകിയത് ഇവിടത്തെ നീർച്ചോലകളാണ്. മരം മുറിക്കാൻ അനുമതി നേടിയിട്ടുണ്ടെങ്കിൽത്തന്നെ ഇത്തരത്തിൽ ഒരു പ്രദേശത്തെ മരങ്ങൾ ഒന്നാകെ മുറിച്ചുമാറ്റുന്നത് ദോഷംചെയ്യുമെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും പ്രദേശവാസികൾ പറഞ്ഞു. തീരെ പഴക്കമേറിയ മുറിച്ചുമാറ്റേണ്ടതായ മരങ്ങൾ മുറിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, ഒന്നിച്ചുള്ള ഈ മരംമുറി അനുവദിക്കാനാകില്ലെന്നും ഇവർ പറയുന്നു. കാടുനിറഞ്ഞ ഈ പ്രദേശത്തെ മരങ്ങൾ ഒന്നാകെ ഇല്ലാതാകുന്നത് കോട്ടവയലിനെ മരുഭൂമിയാക്കും. നാടി​െൻറ പച്ചപ്പും ജലസമൃദ്ധിയും എന്നന്നേക്കുമായി ഇല്ലാതാകും. ഇതിനെതിരെ നാട്ടുകാർ അനശ്വര ക്ലബി​െൻറ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപവത്കരിക്കുകയും അധികൃതർക്ക് പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു. കൂടാതെ, അനിയന്ത്രിതമായി മരം മുറിച്ചുകടത്തുന്നത് തടയുമെന്നും ഇവർ പറഞ്ഞു. ജനകീയ കമ്മിറ്റി കൺവീനർ കെ. റഷീദ്, കെ. ശിവദാസൻ, കെ.എം. ശ്രീകുമാർ, വി.ബി. ബിജോ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. WDLSupp18 കോട്ടവയൽ പ്രദേശത്ത് മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ WDLSupp19 മരം മുറിച്ചുനീക്കുന്നു WDLSupp20 കോട്ടവയൽ പ്രദേശത്ത് മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ------------------------------------------------------------------ കൽപറ്റ ഇനി പുഷ്പോത്സവ ലഹരിയിൽ *ബൈപ്പാസ് മൈതാനത്ത് നടക്കുന്ന വയനാട് ഫ്ലവർഷോയുടെ ഒരുക്കം പൂർത്തിയായി കൽപറ്റ: ഇനിയുള്ള രാപകലുകൾ കൽപറ്റക്ക് പുഷ്പോത്സവ ലഹരിയുെടതാകും. വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന വയനാട് ഫ്ലവർഷോക്കുള്ള ഒരുക്കം കൽപറ്റ ബൈപ്പാസ് മൈതാനത്ത് പൂർത്തിയായി. 22 മുതൽ ജനുവരി ഏഴുവരെയാണ് ഫ്ലവർഷോ നടക്കുന്നത്. അഞ്ചര ഏക്കറിൽ നടക്കുന്ന ഫ്ലവർഷോയിൽ വിവിധതരത്തിലുള്ള ഒരുലക്ഷം ചെടികളാണുണ്ടാകുക. ഇതിനായി അമ്പലവയൽ, സുൽത്താൻ ബത്തേരി, കാക്കവയൽ, ഗുണ്ടൽപ്പേട്ട, ബംഗളൂരു, മുംബൈ, പുണെ എന്നിവിടങ്ങളിലെ നഴ്സറികളിൽനിന്ന് ചെടികൾ എത്തിക്കഴിഞ്ഞു. ബൈപ്പാസ് മൈതാനത്തുതന്നെ കൃഷിചെയ്ത ചെടികളുമുണ്ട്. ഡാലിയ, സീനിയ, ജമന്തി, സൊലൂഷ്യ, മേരിവൾഡ്, കാന തുടങ്ങിയവയാണ് മൈതാനത്തെ നഴ്സറിയിൽത്തന്നെ നട്ടുവളർത്തിയത്. പ്രദർശനത്തിൽ 60 ഇനം വ്യത്യസ്ത പൂക്കളാണുണ്ടാകുക. ഫ്ലവർഷോെക്കാപ്പം വിവിധതരം കൃഷികളുടെ പ്രദർശനവും ഇത്തവണത്തെ പ്രത്യേകതയാണ്. വെളുത്തുള്ളി, ചെറിയുള്ളി, ബീറ്റ്റൂട്ട്, കാരറ്റ്, കാപ്സിക്കം തുടങ്ങിയവയാണ് മൈതാനത്ത് കൃഷിചെയ്ത വിളകൾ. ഫ്ലവർഷോക്ക് എത്തുന്നവർക്ക് ആസ്വദിക്കാനായി വിവിധ കലാപരിപാടികളും നടക്കും. കുട്ടികൾക്കായി വിവിധ വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് ആറുമണി മുതൽ സ്റ്റേജ് ഷോകളും വൈകീട്ട് അഞ്ചുമുതൽ കാർഷിക ക്വിസ് മത്സരവും നടക്കും. അമ്പലവയൽ ചുള്ളിയോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യം ചാരിറ്റബിൾ ട്രസ്റ്റാണ് ഫ്ലവർഷോ നടത്തുന്നത്. രണ്ടാം തവണയാണ് ട്രസ്റ്റി​െൻറ നേതൃത്വത്തിൽ ഫ്ലവർഷോ നടത്തുന്നതെങ്കിലും ഇത്തവണ മുതലാണ് വയനാട് ഫ്ലവർഷോ എന്നപേരിൽ നടത്തുന്നത്. ട്രേഡ് മാർക്ക് എടുത്തതിനാൽ വരും വർഷങ്ങളിലും ഇനി വയനാട് ഫ്ലവർഷോ എന്ന പേരിലായിരിക്കും പരിപാടി നടക്കുക. മുതിർന്നവർക്ക് 30രൂപയും കുട്ടികൾക്ക് 20രൂപയുമാണ് പ്രവേശന ഫീസ്. എല്ലാദിസവും രാവിലെ 9.30 മുതൽ രാത്രി 9.30വരെയാണ് പ്രവേശനമെന്നും ഫ്ലവർഷോക്കുള്ള ഒരുക്കം പൂർത്തിയായതായും മാനേജിങ് ട്രസ്റ്റി സിബി ജോസഫ്, ഫ്ലവർഷോ കൺവീനർ ജോബി ജോണി, ട്രസ്റ്റി ഇ.യു.എം. ബഷീർ എന്നിവർ അറിയിച്ചു. ഒൗദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കും. PHOTO WILL SEND SOON --------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story