Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേലോട്...

ചേലോട് ദേശീയപാതക്കരികിൽ കാട്ടാനകളിറങ്ങി

text_fields
bookmark_border
വൈത്തിരി: ചേലോട് മുസ്ലിം പള്ളിയോടു ചേർന്ന സ്ഥലത്ത് വ്യാഴാഴ്ച രണ്ട് കാട്ടാനയിറങ്ങി. ദേശീയപാതയോടു ചേർന്ന സ്ഥലത്താണ് വൈകീട്ട് അഞ്ചരയോടെ കാട്ടാനകളിറങ്ങിയത്. വിവരമറിഞ്ഞതോടെ സ്ഥലത്ത് ജനം തടിച്ചുകൂടി. ദേശീയപാതക്കരികിലായതിനാൽ വാഹനങ്ങളിലുള്ളവരും കാട്ടാനകളെ കാണാൻ ഇറങ്ങി. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി ആറരയോടെ ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. ചേലോട് എസ്‌റ്റേറ്റിനോട് ചേർന്നുള്ള വനത്തിൽനിന്ന് കാട്ടാനകളിറങ്ങുന്നത് പതിവാണ്. ഇത്തണവ റോഡിന് സമീപം വരെ കാട്ടാനകളെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞദിവസം വനത്തിൽനിന്ന് കാട്ടാനയിറങ്ങിയിരുന്നു. THUWDL24 ചേലോട് മുസ്ലിം പള്ളിയോടു ചേർന്ന സ്ഥലത്ത് വ്യാഴാഴ്ച വൈകീട്ട് കാട്ടാനകളിറങ്ങിയപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story