Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:11 AM IST Updated On
date_range 22 Dec 2017 11:11 AM ISTഹരിത കേരളം ജൈവ പച്ചക്കറി കൃഷി പരിശീലനം തുടങ്ങി
text_fieldsbookmark_border
മുക്കം: തെച്യാട് നടുകിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറി കൃഷി പരിശീലനം മുക്കം നഗരസഭ ഗ്രന്ഥശാല നേതൃത്വ സമിതി കൺവീനർ ബി. ആലി ഹസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ. സത്യനാരായണൻ അധ്യക്ഷത വഹിച്ചു വായനശാല സെക്രട്ടറി കെ. മാധവൻ നായർ സ്വാഗതം പറഞ്ഞു. പച്ചക്കറി വിത്ത് വിതരണം നഗരസഭ ഒന്നാം ഡിവിഷൻ കാൺസിലർ വി.എം മിനിയും ഉദ്ഘാടം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി.എം.കൃഷ്ണൻ കുട്ടി സംസാരിച്ചു. കെ. മാധവൻ നായർ സ്വാഗതവും ഗംഗാധരൻ കൽപള്ളി നന്ദിയും പറഞ്ഞു. എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഇന്ന് തുടങ്ങും മുക്കം: കോളജ് ഓഫ് അപ്ലൈഡ് സയൻസ് എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിക്കുന്ന കർമ സപ്തദിന ക്യാമ്പ് കുമാരനല്ലൂർ ആസാദ് യൂ.പി സ്കൂളിൽ വെള്ളിയാഴ്ച തുടങ്ങും. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്യും. ടി. വിശ്വനാഥൻ അധ്യക്ഷത വഹിക്കും. ചെറുപുഴയുടെ തീരം പ്ലാസ്റ്റിക് മുക്തമാക്കും. സർവേകൾ, ബോധവത്കരണ ക്ലാസുകൾ, തടയണ നിർമിക്കൽ എന്നിവ നടക്കും. 28നു സമാപനം ജോർജ് എം.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story