Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭീമൻ സ്ലേറ്റും...

ഭീമൻ സ്ലേറ്റും പെൻസിലും കൗതുകമാവുന്നു

text_fields
bookmark_border
കൊടിയത്തൂർ: 91 വർഷം ഒരു പ്രദേശത്തിനൊന്നാകെ അക്ഷരവെളിച്ചം പകർന്ന മാതൃവിദ്യാലയത്തിന് പൂർവ വിദ്യാർഥികൾ നിർമിച്ചുനൽകിയ . പന്നിക്കോട് ഗവ. എൽ.പി സ്കൂളിൽ പൂർവ വിദ്യാർഥികളും അധ്യാപകരും ഇൗ മാസം 23ന് ഒത്തുചേരും. പൂർവ വിദ്യാർഥികളായ രാജേഷ് കളക്കുടി കുന്ന്, സുനിൽ കളക്കുടികുന്ന് എന്നിവർ ചേർന്നാണ് ഭീമൻ സ്ലേറ്റും പെൻസിലും നിർമിച്ചത്. 220 സ​െൻറിമീറ്റർ നീളവും 149 സ​െൻറിമീറ്റർ വീതിയുമുള്ള സ്ലേറ്റിന് 100 കിലോയോളം ഭാരവുമുണ്ട്. 127 സ​െൻറിമീറ്റർ നീളമുള്ള പെൻസിലിന് 22 സ​െൻറിമീറ്റർ വണ്ണമുണ്ട്. മരവും സാധാരണ ഗതിയിൽ സ്ലേറ്റ് നിർമിക്കാനുപയോഗിക്കുന്ന മൈക്കയുമാണ് ഈ ഭീമൻ സ്ലേറ്റ് നിർമിക്കുന്നതിനായും ഉപയോഗിച്ചത്. പെൻസിലിനായി പ്ലാസ്റ്റർ ഓഫ് പാരിസ്, സിമൻറ്, സ്റ്റൈനർ എന്നിവയുടെ പ്രത്യേക കൂട്ട് രാജേഷ് തന്നെ കണ്ടുപിടിച്ചതാണ്. സാധാരണ സ്ലേറ്റും പെൻസിലും പോലെ എഴുതാൻപറ്റും എന്നതും ഇതി​െൻറ പ്രത്യേകതയാണ്. രാജേഷും സുനിലും ഒരാഴ്ചയിലധികം സമയമാണ് ഇതി​െൻറ നിർമാണത്തിനായി ചെലവഴിച്ചത്. സ്കൂളിന് പൂർവ വിദ്യാർഥികളുടെ ഓർമക്കായി സ്ലേറ്റ് സമ്മാനിക്കും. സംഗമത്തി​െൻറ ഭാഗമായി രണ്ട് ക്ലാസ്മുറികളും പൂർവ വിദ്യാർഥികൾ ഡിജിറ്റൽ ക്ലാസ് റൂമാക്കി മാറ്റും.
Show Full Article
TAGS:LOCAL NEWS 
Next Story