Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീവിതഭാരങ്ങൾ കുറക്കാൻ...

ജീവിതഭാരങ്ങൾ കുറക്കാൻ സഹകരണസംവിധാനങ്ങൾ സഹായകമാകും ^മന്ത്രി ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
ജീവിതഭാരങ്ങൾ കുറക്കാൻ സഹകരണസംവിധാനങ്ങൾ സഹായകമാകും -മന്ത്രി ടി.പി. രാമകൃഷ്ണൻ കുന്ദമംഗലം: സാധാരണജനങ്ങളുടെ ജീവിതഭാരങ്ങൾ കുറക്കുന്നതിന് സഹകരണസംവിധാനങ്ങൾക്ക് കഴിയുമെന്ന് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കുന്ദമംഗലം സഹകരണബാങ്കി​െൻറ നീതി മെഡിക്കൽ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കി​െൻറ പുതിയ സംരംഭം ചികിത്സാരംഗത്ത് സാധാരണക്കാരുടെ ചെലവ് ചുരുക്കുന്നതിന് സഹായിക്കുമെന്നും പ്രവർത്തനങ്ങളിൽ വേറിട്ട രീതി അവലംബിക്കുന്നതാണ് സഹകരണമേഖലയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. എക്സ് റേ സ​െൻറർ പി.ടി.എ. റഹീം എം.എൽ.എയും ഇ.സി.ജി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ധർമരത്നൻ റിപ്പോർട്ട് അവതരിപ്പിച്ചു. കുന്ദമംഗലത്തെ മുതിർന്ന ഡോ. എൻ. വിജയനെ പൊന്നാടയണിയിച്ച് മന്ത്രി ടി.പി. രാമകൃഷ്ണൻ ആദരിച്ചു. ഷമീന വെള്ളക്കാട്ട്, പി. അപ്പുക്കുട്ടൻ, രജനി തടത്തിൽ, വി.കെ. സുരേഷ്, േഡാ. സന്ധ്യ കുറുപ്പ്, എം.വി. ബൈജു എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡൻറ് കെ. ശ്രീധരൻ സ്വാഗതവും ഡയറക്ടർ ജനാർദനൻ കളരിക്കണ്ടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story