Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:15 AM IST Updated On
date_range 21 Dec 2017 11:15 AM ISTകോഴിക്കോട് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കേന്ദ്രസംഘം
text_fieldsbookmark_border
ന്യൂഡൽഹി: കോഴിക്കോെട്ട അഡ്വാൻസ്ഡ് െട്രയിനിങ് ഇൻസ്റ്റിട്യൂട്ടിെൻറ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന വിഷയത്തിൽ കേന്ദ്ര നൈപുണ്യ വികസന സെക്രട്ടറി ഡോ. കെ.പി. കൃഷ്ണനുമായി എം.കെ. രാഘവൻ എം.പി ചർച്ച നടത്തി. മോഡൽ ഐ.ടി.ഐ ആയി 1981ൽ ഫറോക്കിൽ ആരംഭിച്ച്, 2014ൽ കേന്ദ്ര തൊഴിൽ മന്ത്രാലയ ഡയറക്ടറേറ്റ് ജനറലിനു കീഴിൽ അഡ്വാൻസ്ഡ് െട്രയിനിങ് ഇൻസ്റ്റിട്യൂട്ട് ആയി ഉയർത്തിയ സ്ഥാപനത്തിൽ ഡയറക്ടറുടെ ഒഴിവു നികത്തിയെങ്കിലും അസിസ്റ്റൻറ് ഡയറക്ടർ (െട്രയിനിങ്), െട്രയിനിങ് ഓഫിസർ എന്നീ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനുതാഴെയുള്ള തസ്തികകളും പകുതിയോളം നികത്തിയിട്ടില്ല. ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. ആയിരക്കണക്കായ ഐ.ടി.ഐ, ഐ.ടി.സി അധ്യാപകർ പരിശീലനത്തിനായി ദീർഘകാലം ഇതര സംസ്ഥാനങ്ങളിൽ പോകേണ്ട സ്ഥിതിയുണ്ട്. കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ടിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമായാൽ ഇവർക്ക് ഇതര സംസ്ഥാനങ്ങളിലെ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെ ആശ്രയിക്കേണ്ടി വരില്ലെന്നും എം.പി ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ സമയബന്ധിതമായി പരിഗണിക്കാമെന്ന് സെക്രട്ടറി ഉറപ്പു നൽകിയതായി എം.കെ. രാഘവൻ അറിയിച്ചു. ജനുവരി രണ്ടാം വാരം ഡയറക്ടർ ജനറൽ (േട്രഡ്), മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ഇൻസ്റ്റിട്യൂട്ട് സന്ദർശിച്ച് വിശദപഠനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story