Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറുവദ്വീപിലെ...

കുറുവദ്വീപിലെ നിയന്ത്രണം: ഡി.വൈ.എഫ്.ഐ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

text_fields
bookmark_border
മാനന്തവാടി: കുറുവദ്വീപിലെ അനാവശ്യനിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പയ്യമ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരത്തിന് തുടക്കമായി. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.വി. മോഹനന്‍ സമരം ഉദ്ഘാടനം ചെയ്തു. ജോസ് എം. ജോണ്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം പി.വി. സഹദേവന്‍, ഏരിയ സെക്രട്ടറി കെ.എം. വര്‍ക്കി മാസ്റ്റര്‍, കെ.എം. ഫ്രാന്‍സിസ്, സണ്ണി ജോര്‍ജ്, ഗോകുല്‍ ഗോപിനാഥ്, ഗിരിജ, അജിത്ത് വര്‍ഗീസ്, അഖില്‍ എന്നിവര്‍ സംസാരിച്ചു. WEDWDL13 ഡി.വൈ.എഫ്.ഐ അനിശ്ചിതകാല നിരാഹാരസമരം എല്‍.ഡി.എഫ് ജില്ലകണ്‍വീനര്‍ കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു സമരം റിസോര്‍ട്ട് മാഫിയയുടെ ഒത്താശയോടെയെന്ന് എ.ഐ.വൈ.എഫ് കല്‍പറ്റ-: കുറുവദ്വീപ് സന്ദര്‍ശനത്തിന് ബാധകമാക്കിയ അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തുന്ന സമരെത്ത വിമർശിച്ച് സി.പി.ഐയുടെ യുവജനപ്രസ്ഥാനമായ എ.ഐ.വൈ.എഫ്. കുറുവദ്വീപുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുവരുന്ന സമരങ്ങള്‍ റിസോര്‍ട്ട് മാഫിയയുടെ ഒത്താശയോടെയാണെന്ന് എ.ഐ.വൈ.എഫ് ജില്ല എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി. കുറുവദ്വീപില്‍ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ പയ്യമ്പള്ളി മേഖല കമ്മിറ്റി മാനന്തവാടി വടക്കേ വയനാട് ഡി.എഫ്.ഒയുടെ കാര്യാലയത്തിനു മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവദ്വീപില്‍ ടൂറിസം നിയന്ത്രണവിധേയമായിരിക്കണം. തൽപരകക്ഷികളുടെയും റിസോര്‍ട്ട് മാഫിയയുടെയും സ്വാധീനത്തിനു വഴങ്ങി ചിലര്‍ നടത്തുന്ന സമരം ആശാസ്യമല്ല. കുറുവദ്വീപും സമീപത്തെ ആനത്താരയും സംരക്ഷിക്കപ്പെടണം. അനിയന്ത്രിത ടൂറിസം ദ്വീപിലും പരിസരങ്ങളിലും മാലിന്യം അടിയുന്നതിനുകാരണമാകും. വരുമാനം മാത്രം മുന്നില്‍കണ്ട് ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അധികൃതര്‍ കൂട്ടുനില്‍ക്കരുത്. ദ്വീപില്‍ പ്രവേശനത്തിനുള്ള ടിക്കറ്റ് വില്‍പന ഓണ്‍ലൈനാക്കണം. ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞതുപോലെ പരിസ്ഥിതിസൗഹൃദവികസനവും ടൂറിസവുമാണ് നടപ്പാക്കേണ്ടതെന്നുംം എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എന്‍. ഫാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ഐസക്, ലെനി സ്റ്റാന്‍സ് ജേക്കബ്, രജിത് കമ്മന, സന്ധ്യ വിനോദ്, മഹേഷ് പനമരം എന്നിവര്‍ സംസാരിച്ചു. ------ ക്രിസ്മസ് ആഘോഷവും കരോൾ ഗാനമത്സരവും കൽപറ്റ: സീറോ മലബാർ മാതൃവേദി കൽപറ്റ മേഖലയുടെ ക്രിസ്മസ് ആഘോഷവും കരോൾഗാനമത്സരവും ഡീപോൾ പബ്ലിക് സ്കൂളിൽ നടന്നു. ബെത്ലഹേം ബീറ്റ്സ് എന്ന പരിപാടിയിൽ മേഖലയിലെ 11 ഇടവകകളിൽ നിന്നായി 130ഓളം പ്രവർത്തകർ പങ്കെടുത്തു. കൽപറ്റ, പുഴമുടി, കുളത്തുവയൽ എന്നീ ഇടവകകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മേഖല ഡയറക്ടർ, റവ. ഫാ. സിജോ ഇളംകുന്നപ്പുഴ ക്രിസ്മസ് സന്ദേശം നൽകി. വാഴവറ്റ പള്ളിവികാരി റവ. ഫാ. ജോസ് കൊച്ചറക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. WEDWDL10 സീറോ മലബാർ മാതൃവേദി കൽപറ്റമേഖല നടത്തിയ കരോൾഗാനമത്സരത്തിൽ നിന്ന് ---------------------------- 'ലോഡിങ് മേഖലയിൽ കരിനിയമം നടപ്പാക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിക്കും' - ചുമട്ടുതൊഴിലാളി കലക്ടറേറ്റ് മാർച്ച് 27ന് കൽപറ്റ: കയറ്റിറക്ക് തൊഴിലാളികളുടെ തൊഴിലും ജീവിതവും തകർക്കുന്ന തരത്തിലുള്ള കരിനിയമങ്ങളും തൊഴിലാളിവിരുദ്ധ നടപടികളും നടപ്പാക്കാനുള്ള ശ്രമം ചെറുത്തുതോൽപ്പിക്കുമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ(ഐ.എൻ.ടി.യു.സി) ജില്ലകമ്മിറ്റി. ഇതിനെതിരെ ഇൗമാസം 27ന് കലക്ടറേറ്റ് മാർച്ച് നടത്തും. ചുമട്ടുതൊഴിലാളികളുടെ തൊഴിൽസംരക്ഷണത്തിനായി നടപ്പാക്കുന്ന കേരള ഹെഡ്ലോഡ് വർക്കേഴ്സ് നിയമം അട്ടിമറിച്ച് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കാൻ അനുവദിക്കില്ല. ഹെഡ് ലോഡ് വർക്കേഴ്സ് നിയമം അനുശാസിക്കുന്ന വിധത്തിൽ വേണ്ട തൊഴിൽ കാർഡ്, മറ്റ് അനുമതികൾ എല്ലാം ഉപയോഗിച്ച് മാനേജ്മ​െൻറിനോ സ്ഥാപനത്തിനോ തോന്നുന്നപോലെ യന്ത്രങ്ങൾ ഉപയോഗിച്ചോ അവരുടെ ഏജൻറുമാരെ ഉപയോഗിച്ചോ കയറ്റിറക്കുജോലി ചെയ്യാനുള്ള ശ്രമം തൊഴിൽമേഖലയെ തകർക്കും. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ പോലും ചുമട്ടുതൊഴിൽമേഖലയിൽ ഇടപെടുകയും ചുമടെടുക്കേണ്ട ഭാരം 55 കിലോ ആയി നിജപ്പെടുത്തി നിയമം നിർമിക്കുകയും ചെയ്യുേമ്പാൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഡിസംബർ 27ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ല പ്രസിഡൻറ് വി.എൻ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, പി.കെ. കുഞ്ഞിമൊയ്തീൻ, സി. ജയപ്രസാദ്, പി.എൻ. ശിവൻ, എ.പി. കുര്യാക്കോസ്, മൊയ്തീൻ ബത്തേരി, പി.എം. ഷംസുദ്ദീൻ, ജോർജ് മണ്ണത്താനി, നിസാം, സലാം, കെ. മഹേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story