Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചേരാപുരത്ത് കരിഓയിൽ...

ചേരാപുരത്ത് കരിഓയിൽ പ്രയോഗം തുടർക്കഥയാവുന്നു

text_fields
bookmark_border
കുറ്റ്യാടി: വേളം ചേരാപുരത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി ഇരുട്ടി​െൻറ മറവിലെ കരിഓയിൽ പ്രയോഗം തുടർക്കഥയാവുന്നു. അവസാനമായി മുസ്ലിം ലീഗി​െൻറ കാക്കുനി ചന്ദംമുക്കിലെ ബസ്സ്റ്റോപ്പിലാണ് കരിഒായിൽ പ്രയോഗം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കെട്ടിടത്തി​െൻറ ചുമരും തറയും ഇരിപ്പിടവും ബോർഡുമെല്ലാം കരിതേച്ചിട്ടുണ്ട്. കഴിഞ്ഞമാസം കരിതേച്ച കെട്ടിടം പെയിൻറ് ചെയ്ത് വൃത്തിയാക്കിയതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല സ്ഥലം സന്ദർശിച്ചു. നാട്ടിൽ കുഴപ്പമുണ്ടാക്കാൻ സാമൂഹിക േദ്രാഹികളാണ് സംഭവത്തി​െൻറ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞാഴ്ച തീക്കുനിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസായ സുന്ദരയ്യ മന്ദിരത്തിന് കരിഓയിൽ അടിച്ചിരുന്നു. അന്നുതന്നെ കോയ്യൂറക്കുന്നിലെ സി.പി.എം സ്തൂപത്തിനും കരിഓയിൽ അടിച്ചിരുന്നു. അതി​െൻറ തുടർച്ചയെന്നോണമാണ് ചന്ദംമുക്കിലുണ്ടായത്. തീക്കുനി-ചേരാപുരം ഭാഗങ്ങളിൽ സി.പി.എം-മുസ്ലിം ലീഗ് കക്ഷികളുടെ കൊടിമരങ്ങൾ, ബോർഡുകൾ, പ്രചാരണ സാമഗ്രികൾ എന്നിവ രണ്ടു മാസമായി നശിപ്പിക്കൽ തുടരുകയാണ്. എല്ലാ സംഭവങ്ങളിലും കേസെടുക്കലല്ലാതെ പൊലീസിന് ഇതുവരെ ഇതി​െൻറ പിന്നിൽ പ്രവർത്തിക്കുന്നവരെ പിടികൂടാനായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story