Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:15 AM IST Updated On
date_range 21 Dec 2017 11:15 AM ISTഗ്രാമീണ മേഖലയിലെ തെങ്ങുകൾക്ക് രോഗം പടരുന്നു; കർഷകർക്ക് തിരിച്ചടി
text_fieldsbookmark_border
ആയഞ്ചേരി: നാളികേരത്തിന് വിലയുണ്ടായിട്ടും തെങ്ങുകൾക്ക് രോഗം പടരുന്നത് കർഷകർക്ക് തിരിച്ചടിയാകുന്നു. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലയിലെ തെങ്ങുകൾക്കാണ് രോഗം പടരുന്നത്. തെങ്ങിൻതടിയിൽനിന്ന് കറ വരുന്നതും തുടർന്ന് തേങ്ങകൾ ചുരുങ്ങിപ്പോകുന്നതുമാണ് കണ്ടുവരുന്നത്. പിന്നീട് തെങ്ങിൽ നിന്നുള്ള ഉൽപാദനം കുറയുന്നു. കൃഷിഭവനിൽനിന്ന് നിർദേശിക്കുന്ന മരുന്ന് തളിച്ചാൽപോലും രോഗം കുറയുന്നില്ല. തടിയുടെ തൊലി ചെത്തിമാറ്റി രോഗത്തെ തടയാൻ ശ്രമിച്ചാലും ഫലിക്കാത്ത അവസ്ഥയാണ്. തുടർന്ന് തെങ്ങ് മുറിച്ചു മാറ്റുകയല്ലാതെ വേറെവഴികളില്ല. ഇതോടെ അടുത്തുള്ള തെങ്ങുകളിലേക്ക് രോഗം പടരുന്നു. മൂപ്പെത്താത്ത തെങ്ങിൻ തടിയായതിനാൽ മുറിച്ചുമാറ്റിയശേഷം മറ്റ് ഉപയോഗങ്ങൾക്കൊന്നും ഇവ സാധ്യമല്ല. ഇതും കർഷകർക്ക് തിരിച്ചടിയാകുന്നു. തഞ്ചാവൂർവാട്ടമാണെന്നും മണ്ഡരിയാണെന്നും അഭിപ്രായമുണ്ട്. കൊപ്ര, ഉണ്ട, കൊട്ടത്തേങ്ങ, പച്ചത്തേങ്ങ എന്നിവക്കെല്ലാം വില കൂടുേമ്പാഴും രോഗം കാരണം ഉൽപാദനം കുറഞ്ഞിട്ടുണ്ട്. ഇതോടെ കഴിഞ്ഞ വർഷത്തെപ്പോലെ മാർക്കറ്റിൽ ചരക്കുകളെത്തിക്കാൻ കർഷകർക്ക് സാധിക്കുന്നില്ല. വിവാഹ സീസൺ വന്നതോടെ പച്ചത്തേങ്ങ മാർക്കറ്റ്വിലയിലും കൂടിയ വിലക്കാണ് വിൽക്കുന്നത്. വില കുറഞ്ഞതോടെ മുമ്പ് കർഷകരിൽ ചിലർ തെങ്ങുകൾ മുറിച്ചുമാറ്റി റബർ നട്ടിരുന്നു. റബറിന് വില കുറയുകയും തേങ്ങക്ക് വില കൂടുകയും ചെയ്തതോടെ അതും കർഷകർക്ക് തിരിച്ചടിയായി. പടരുന്ന രോഗം നിയന്ത്രണവിധേയമാക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. രോഗം വന്ന തെങ്ങുകൾ മുറിച്ചുമാറ്റാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും അർഹരുടെ കൈയിൽ എത്തുന്നില്ലെന്ന പരാതിയുണ്ട്. പരിപാടികൾ ഇന്ന് വടകര ഗവ. മൃഗാശുപത്രി: നഗരസഭയിൽ രജിസ്റ്റർ ചെയ്തവർക്കുള്ള പെണ്ണാട് വിതരണം -2.00 വടകര ടൗൺ ഹാൾ: പി.എം.എ.വൈ പദ്ധതിപ്രകാരം വീട് നിർമാണത്തിന് അപേക്ഷ കൊടുത്തവർക്കുള്ള ലോൺ മേള -10.00 വടകര പരവന്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: ആറാട്ട് മഹോത്സവം, നാട്ടുണർവ് -8.00 കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രം: തിറയുത്സവം, കൊടിയേറ്റം, എക്കോ നൈറ്റ് -9.30 മുയിപ്പോത്ത് പി.ആർ. നമ്പ്യാർ ഗ്രന്ഥാലയം: പി.ആർ. നമ്പ്യാർ അനുസ്മരണവും ആനി രാജക്ക് പുരസ്കാര വിതരണവും, മന്ത്രി ഇ. ചന്ദ്രശേഖരൻ -6.00 വടകര ഗ്രിഫി ഓഡിറ്റോറിയം: നാളികേര കർഷക കമ്പനിയുടെ നേതൃത്വത്തിൽ കർഷക സെമിനാർ -10.00 വടകര താലൂക്ക് സപ്ലൈ ഓഫിസ്: മത്സ്യത്തൊഴിലാളികളുടെ ഫോറം പരിശോധന -10.30 പൂർവവിദ്യാർഥി സംഗമം 23ന് വടകര: മണിയൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് വടകരയിലെ പൂർവവിദ്യാർഥികളുടെ വാർഷിക യോഗം 23ന് എം.സി.എ സെമിനാർ ഹാളിൽ 10ന് നടക്കും. മടപ്പള്ളി: ഗവ. കോളജിലെ പൂർവവിദ്യാർഥി സംഘടനയായ മേകോസിെൻറ നേതൃത്വത്തിൽ വിദ്യാർഥികളുടെ യോഗവും സ്കോളർഷിപ് വിതരണവും 23ന് 10ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story