Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുക്കം കൃഷിഭവൻ ഒാഫിസ്​ ...

മുക്കം കൃഷിഭവൻ ഒാഫിസ്​ സിവിൽ സ്​റ്റേഷനിൽ 27ന് പ്രവർത്തിച്ചുതുടങ്ങും

text_fields
bookmark_border
മുക്കം: ഈ മാസം 27ന് മുക്കം കൃഷിഭവ​െൻറ ഓഫിസ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചുതുടങ്ങും. രാവിലെ 10 ന് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിക്കും. സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് രണ്ടുവർഷത്തോളമായിട്ടും സർക്കാർ ഒാഫിസുകളൊന്നും അവിടെ പ്രവർത്തനമാരംഭിക്കാത്തതു സംബന്ധിച്ച് വിവാദം നടക്കുന്നതിനിടെയാണ് കൃഷി ഓഫിസ് മാറുന്നത്. മുക്കം അങ്ങാടിയുടെ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, സബ്ട്രഷറി, സബ് റജിസ്ട്രാർ ഒാഫിസ് തുടങ്ങിയവ മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story