Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 11:11 AM IST Updated On
date_range 21 Dec 2017 11:11 AM ISTനവീകരിച്ച നഗരപാതകളുടെ പരിപാലനം റോഡ്സുരക്ഷസമിതികൾ രണ്ടാഴ്ചക്കകം
text_fieldsbookmark_border
കോഴിക്കോട്: നഗരപാതവികസനപദ്ധതിയിൽ നവീകരിച്ച ആറ് പാതകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പ്രാദേശിക റോഡ് സുരക്ഷസമിതികൾ രണ്ടാഴ്ചക്കകം രൂപവത്കരിക്കാൻ ജില്ലകലക്ടർ യു.വി. േജാസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. 14 റോഡ് സുരക്ഷസമിതികളാണ് രൂപവത്കരിക്കുക. ഇതിലെ അംഗങ്ങളെ ഉൾപ്പെടുത്തി ജില്ലതല സമിതി രൂപവത്കരിക്കുകയും പ്രാദേശികകമ്മിറ്റികളുടെ യോഗത്തിലെ തീരുമാനങ്ങൾക്കനുസരിച്ച് തുടർനടപടികൾ ൈകക്കൊള്ളുകയും ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. നഗരസഭ കൗൺസിലർമാർ രക്ഷാധികാരികളായി പ്രവർത്തിക്കുന്ന സമിതികൾ മാസത്തിൽ ചുരുങ്ങിയത് ഒരുതവണ യോഗം ചേരും. റോഡിെല കൈയേറ്റങ്ങൾ കണ്ടെത്തുകയും ഇവ നീക്കംചെയ്യാൻ യു.എൽ.സി.സിയെ സഹായിക്കുകയും ചെയ്യുക, കൊടിതോരണങ്ങളും പരസ്യ ബോർഡുകളും കാലാകാലങ്ങളിൽ കണ്ടെത്തി അവ നീക്കംെചയ്യാൻ ബന്ധപ്പെട്ടവെര സഹായിക്കുക, മാലിന്യ നിക്ഷേപം തടയുക, കേരള റോഡ് ഫണ്ട് ബോർഡും യു.എൽ.സി.സിയും നട്ടുപിടിപ്പിക്കുന്ന െചടികളും മരങ്ങളും സംരക്ഷിക്കുക, റോഡരികിലെ ഒാടകളിലേക്ക് മഴവെള്ളമല്ലാതെ മലിനജലം ഒഴുക്കുന്നത് കണ്ടെത്തുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയും െചയ്യുക, റോഡിൽ സ്ഥാപിച്ച ദിശാ ബോർഡുകൾ, വൈദ്യുതിപോസ്റ്റുകൾ, ട്രാഫിക് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയുടെ പരിപാലനവുമായി ബന്ധപ്പെട്ട ന്യൂനതകൾ ബന്ധപ്പെട്ടവെര അറിയിക്കുക, അപകടമുണ്ടായാൽ തക്കസമയത്ത് വേണ്ട കാര്യങ്ങൾ ചെയ്യുക, ട്രോൾഫ്രീ നമ്പറിൽ വിവരങ്ങൾ കൈമാറുക, റോഡിലെ അനധികൃത പാർക്കിങ് പൊലീസിെൻറ ശ്രദ്ധയിൽെപടുത്തുക തുടങ്ങിയവയാണ് സുരക്ഷസമിതികളുടെ പ്രധാന ചുമതലകൾ. റോഡ് കടന്നുപോകുന്ന വാർഡുകളിലെ കൗൺസിലർമാർ, റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story