Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിക്​ ഭാഷ ദിനാചരണം

അറബിക്​ ഭാഷ ദിനാചരണം

text_fields
bookmark_border
കുന്ദമംഗലം: അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് കുന്ദമംഗലം അൽമദ്റസത്തുൽ ഇസ്ലാമിയ്യയിൽ ദിനാചരണവും വായന മത്സരവും നടത്തി. സമാപന ചടങ്ങിൽ പ്രധാനാധ്യാപകൻ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്റസ മാനേജ്മ​െൻറ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് സിഗ്ബത്തുല്ല, എം. മുസ്ലിഹ് പെരിെങ്ങാളം, റൈഹാനത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. അബൂബക്കർ മാസ്റ്റർ, എം. സാലിഹ, പി. സൽമ, ടി. ജസീല, എൻ. ഷൈമ എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ ലാബ് ഉദ്ഘാടനം കുന്ദമംഗലം: കുന്ദമംഗലം കോ ഒാപറേറ്റിവ് റൂറൽ ബാങ്കി​െൻറ പുതിയ സംരംഭമായ നീതി മെഡിക്കൽ ലാബ് ആൻഡ് എക്സ്റേ സ​െൻറർ ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എക്സ്റേ സ​െൻറർ പി.ടി.എ. റഹീം എം.എൽ.എയും ഇ.സി.ജി സ​െൻറർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്യും. എല്ലാവിധ പരിശോധനകൾക്കും 20 ശതമാനം മുതൽ 60 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് എം.കെ. മോഹൻദാസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് കെ. ശ്രീധരൻ, ഡയറക്ടർമാരായ എം.എം. കോയ, പി. ബാലൻ നായർ, ജനാർദനൻ കളരിക്കണ്ടി, കെ. പ്രേംരാജ്, സെക്രട്ടറി ധർമ രത്നൻ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story