Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചർച്ച ചെയ്യാതെ ഫണ്ട്...

ചർച്ച ചെയ്യാതെ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചെന്ന് യു.ഡി.എഫ്; മാനന്തവാടി നഗരസഭ കൗൺസിൽ അലങ്കോലമായി

text_fields
bookmark_border
*അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് റവന്യൂ ഇൻസ്പെക്ടറെ തടഞ്ഞുവെച്ചു മാനന്തവാടി: ഫണ്ട് വിനിയോഗം സംബന്ധിച്ച അജണ്ട മുൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാതെ ശനിയാഴ്ചത്തെ യോഗത്തിൽ ഭരണസമിതി ഏകപക്ഷീയമായി അംഗീകരിച്ചുവെന്നാരോപിച്ചുള്ള യു.ഡി.എഫ് കൗൺസിലർമാരുടെ ബഹളത്തെ തുടർന്ന് മാനന്തവാടി നഗരസഭ കൗൺസിൽ അലങ്കോലപ്പെട്ടു. ഭരണസമിതിയുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ചെയർമാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യോഗത്തിൽ വാക്കേറ്റവും ബഹളവുമുണ്ടായത്. തുടർന്ന് സെക്രട്ടറിയുടെ പ്രതിനിധിയായി എത്തിയ റവന്യൂ ഇൻസ്പെക്ടറെ യു.ഡി.എഫ് കൗൺസിലർമാർ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി ചെലവഴിക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തിയതായി യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഒരു കോടിയുടെ ഫണ്ട് മുനിസിപ്പൽ കൗൺസിൽ അജണ്ട വെക്കാതെയും കൗൺസിൽ ചർച്ച ചെയ്യാതെയും ഭരണസമിതി വിനിയോഗിക്കാൻ ശ്രമിക്കുന്നെന്നായിരുന്നു യു.ഡി.എഫി​െൻറ വാദം. ഒക്ടോബർ 31-ന് നടന്ന യോഗത്തിൽ അജണ്ട െവക്കാത്ത കാര്യമാണ് അംഗീകരിച്ചതായി ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കേണ്ട ഫണ്ട് സി.പി.എം കൗൺസിലർമാരുടെ വാർഡുകളിൽ റോഡിനായി വകയിരുത്തുകയാണ് ഉണ്ടായതെന്ന് യു.ഡി.എഫ് ആരോപിച്ചു. കഴിഞ്ഞ യോഗത്തി​െൻറ മിനുട്സി​െൻറ പകർപ്പ് നൽകാൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളോട് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായില്ലെന്ന് യു.ഡി.എഫ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. മുനിസിപ്പാലിറ്റി ആക്ടിനും റോളിനും എതിരായ കാര്യമാണ് ഭരണസമിതി നടത്തിയതെന്നും ഇതിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയാണുണ്ടായതെന്നും ഇദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ യു.ഡി.എഫ് കൗൺസിലർമാർ അടിയന്തര പ്രമേയത്തിനു അനുമതി ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറിയുടെ പ്രതിനിധിയായി യോഗത്തിൽ എത്തിയ റവന്യൂ ഇൻസ്പെക്ടർ ജി. വിമൽ കുമാർ പ്രമേയത്തിന് അനുമതി നൽകാൻ സാധ്യമല്ലെന്ന് അറിയിച്ചു. പ്രമേയം അവതരിപ്പിക്കണമെങ്കിൽ ഒരാഴ്ച മുേമ്പ പ്രമേയത്തി​െൻറ പകർപ്പ് സെക്രട്ടറിക്കു നൽകി അനുമതി വാങ്ങിക്കണമെന്നുള്ളതിനാലാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചത്. മറ്റൊരു ദിവസം അടിയന്തര കൗൺസിൽ ചേർന്ന് പ്രശ്നം പരിഹരിക്കാമെന്ന് റവന്യൂ ഇൻസ്പെക്ടർ അറിയിച്ചെങ്കിലും യു.ഡിഎഫ് കൗൺസിലർമാർ അത് ചെവിക്കൊണ്ടില്ല. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതായി ചെയർമാൻ വി.ആർ. പ്രവീജ് യോഗത്തെ അറിയിച്ചു. ഇതിനിടയിൽ യു.ഡി.എഫ് കൗൺസിലർമാർ ബഹളം െവച്ചെങ്കിലും അജണ്ട അംഗീകരിക്കാൻ ആവശ്യമായ അംഗബലം എൽ.ഡി.എഫിനുണ്ടായിരുന്നതിനാൽ ശനിയാഴ്ച െവച്ച അജണ്ട അംഗീകരിച്ചതായി ചെയർമാന്‍ യോഗത്തെ അറിയിച്ചു. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാർ റവന്യൂ ഇൻസ്പെക്ടറെ മണിക്കൂറുകളോളം തടഞ്ഞുെവച്ചു. െപാലീസ് എത്തിയിട്ടും ഇദ്ദേഹത്തെ വിട്ടുനൽകാൻ തയാറായില്ല. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ബലമായി റവന്യൂ ഇൻസ്പെക്ടർമാരെ യു.ഡി.എഫ് കൗൺസിലർമാരിൽനിന്ന് മോചിപ്പിച്ചു പുറത്തേക്കു കൊണ്ടുവരുകയായിരുന്നു. SATWDL16 നഗരസഭ ചെയർമാൻ വി.ആർ. പ്രവീജുമായി യു.ഡി.എഫ് കൗൺസിലർമാർ വാഗ്വാദത്തിലേർപ്പെടുന്നു നഗരസഭ ചെയർമാൻ രാജിവെക്കണമെന്ന് യു.ഡി.എഫ് മാനന്താവാടി: ഭരണസമിതി ഏകപക്ഷീയമായ നടപടി കൈക്കൊള്ളുകയാണെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് യു.ഡി.എഫി​െൻറ നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി. ധർണ സമരം കെ.പി.സി.സി അംഗം എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എക്കണ്ടി മൊയ്തൂട്ടി, പി.വി. ജോർജ്, എൻ.കെ. വർഗീസ്, സ്വപ്ന ബിജു, സ്റ്റെർവിൻ സ്റ്റാനി, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, റഷീദ് തൃശ്ശിലേരി, ഷീജാ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. ഒരു കോടി രൂപയുടെ ഫണ്ട് കൂടിയാലോചനയില്ലാതെ ചെലവഴിച്ചതി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് നഗരസഭ ചെയർമാൻ രാജി വെക്കണമെന്ന് ധർണ സമരം ആവശ്യപ്പെട്ടു. യു.ഡി.എഫ് കൗൺസിലർമാർ വികസനത്തിന് തടസ്സംനിൽക്കുന്നുവെന്ന് ഭരണസമിതി മാനന്തവാടി: നഗരസഭ ഭരണസമിതി നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന യു.ഡി.എഫ് കൗൺസിലർമാരുടെ നടപടി അവസാനിപ്പിക്കണമെന്ന് ഭരണപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ഭരണസമിതി ജനപക്ഷ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിൽ വിറളിപൂണ്ട് യു.ഡി.എഫ് അംഗങ്ങൾ ആക്ഷേപങ്ങളും പരാതികളുമായി നടക്കുകയാണ്. നഗരസഭയിലെ എസ്.ടി വിദ്യാര്‍ഥികള്‍ക്ക് യാത്രസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി സ്‌കൂള്‍ ബസുകള്‍ വാങ്ങാന്‍ തീരുമാനമെടുത്തപ്പോള്‍ വിയോജനക്കുറിപ്പും പരാതിയുമായി ഇറങ്ങി പദ്ധതിക്ക് തടസ്സംനിന്നവര്‍ ഇപ്പോള്‍ മാനന്തവാടിയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പൊതുപദ്ധതികള്‍ക്കെതിരെയാണ് ആക്ഷേപമുന്നയിക്കുന്നത്. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും തനതു ഫണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന പദ്ധതികൾക്കുള്ള തുക പോരാതെവന്നാൽ ഉപയോഗിക്കാനുമാണ് സംസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചത്. ഇതിൽ 60- ലക്ഷത്തോളം രൂപ എരുമത്തെരുവ് മത്സ്യ- -മാംസ മാര്‍ക്കറ്റ് കെട്ടിടം നവീകരണത്തിനാണ് മാറ്റിെവച്ചത്. ടൗണിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകാവുന്ന ടൗണ്‍ഹാള്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്യാൻ 10 ലക്ഷവും മാറ്റി. വള്ളിയൂര്‍ക്കാവ് റോഡിലെ മാലിന്യങ്ങള്‍ നിറഞ്ഞ ഓട വൃത്തിയാക്കാനും വള്ളിയൂര്‍ക്കാവ് കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണത്തിനും ഉൾപ്പെടെ ഫണ്ട് വകയിരുത്തിയതിന് എതിരായാണ് ഇപ്പോൾ യു.ഡി.ഫി​െൻറ 'സമരാഭാസം.' വികസന വിരോധികളായ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ നിലപാടുകള്‍ക്കെതിരെ മാനന്തവാടിയിലെ മുഴുവനാളുകളും പ്രതികരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ വി.ആര്‍. പ്രവീജ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ പ്രദീപ ശശി, പി.ടി. ബിജു, ശാരദ സജീവന്‍, ലില്ലി കുര്യന്‍, ശോഭ രാജന്‍, കെ.എം. അബ്ദുൽ ആസിഫ് എന്നിവര്‍ സംസാരിച്ചു. ജീവനക്കാർ പ്രതിഷേധിച്ചു മാനന്തവാടി: നഗരസഭ സെക്രട്ടറിയുടെ പ്രതിനിധിയായി ഭരണസമിതി യോഗത്തിലെത്തിയ റവന്യൂ ഇൻസ്പെക്ടർ ജി. വിമൽ കുമാറിനെ തടഞ്ഞുെവച്ച നടപടിയിൽ നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു. ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story