Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 11:12 AM IST Updated On
date_range 17 Dec 2017 11:12 AM ISTക്രസൻറ് തണൽ ഡയാലിസിസ് സെൻററിന് വിഭവസമാഹരണം
text_fieldsbookmark_border
തിരുവള്ളൂർ: മുയിപ്പോത്ത് ക്രസൻറ് ഹോം കെയർ വടകര തണലുമായി സഹകരിച്ച് സജ്ജമാക്കുന്ന ക്രസൻറ് തണൽ ഡയാലിസിസ് സെൻറർ നിധിയിലേക്ക് പ്രവാസിയായ പി.സി. മജീദ് ഡയാലിസിസ് യന്ത്രം വാഗ്ദാനം ചെയ്തു. പി.എം. മൊയ്തു ഒരു ലക്ഷം രൂപയുടെ ചെക്ക് കമ്മിറ്റി കൺവീനർ എ. മോഹനന് കൈമാറി. കോഓഡിനേറ്റർ വടയക്കണ്ടി നാരായണൻ, നോർക്ക ഭാരവാഹി കെ.കെ. ശങ്കരൻ, ഡോ. ഇദ്രീസ്, എഫ്.എം. മുനീർ, എൻ. അഹമ്മദ്, എം.വി. അഹമ്മദ് ഹാജി, പി.എം. ഇബ്രാഹീംകുട്ടി എന്നിവർ സംബന്ധിച്ചു. അടുത്തമാസം 13, 14 തീയതികളിലാണ് ജനകീയ വിഭവ സമാഹരണം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. കവിതാസമാഹാരം പ്രകാശനം ആയഞ്ചേരി: അപർണ ചിത്രകത്തിെൻറ 'അകലത്തെ ആകാശം' എന്ന കവിതാസമാഹാരം സാഹിത്യകാരൻ കൽപറ്റ നാരായണൻ ഡോ. സോമനാഥിന് നൽകി പ്രകാശനം ചെയ്തു. മലയാള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ അധ്യക്ഷത വഹിച്ചു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.കെ. കൃഷ്ണദാസ് പുസ്തകം പരിചയപ്പെടുത്തി. കടമേരി ബാലകൃഷ്ണൻ, മോഹനൻ നൊച്ചാട്ട്, അപർണ ചിത്രകം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story