Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുൻമന്ത്രി കെ.കെ....

മുൻമന്ത്രി കെ.കെ. രാമചന്ദ്ര​െൻറ ആത്മകഥ പുറത്തിറക്കി

text_fields
bookmark_border
കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബി.ജെ.പിയാക്കി' എന്ന പേരിലുള്ള ആത്മകഥ പ്രകാശനം ചെയ്തു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ ഡോ.എം.ജി.എസ്. നാരായണൻ മുൻ എം.എൽ.എ കെ. മുഹമ്മദലിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. കോൺഗ്രസിലെ ഗ്രൂപ്കളികളെക്കുറിച്ചും പാർട്ടിയിലെ പ്രമുഖരുടെ സ്വാർഥ താൽപര്യങ്ങളെക്കുറിച്ചും കടുത്ത വിമർശനവുമായാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂർണ പബ്ലിക്കേഷൻസ് ആണ് 185 പേജുള്ള ആത്മകഥ പുറത്തിറക്കിയത്. പ്രകാശനചടങ്ങിൽ പി.എസ്. ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. പൂർണ പബ്ലിക്കേഷൻസ് ഉടമ എൻ.ഇ. ബാലകൃഷ്ണ മാരാർ, ടി.പി മമ്മു, കെ.കെ. രാമചന്ദ്രൻ മാസ്റ്റർ, ദിജി ചാലപ്പുറം എന്നിവർ സംസാരിച്ചു. എൻ.ഇ. മനോഹർ സ്വാഗതവും ടി.കെ. സതീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story