Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫലസ്​തീൻ ​െഎക്യദാർഢ്യ...

ഫലസ്​തീൻ ​െഎക്യദാർഢ്യ സദസ്സ്​

text_fields
bookmark_border
കുന്ദമംഗലം: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ നിഷേധിച്ച് ഇസ്രായേലി​െൻറ അജണ്ട നടപ്പാക്കാൻ സാമ്രാജ്യത്വം നടത്തുന്ന ശ്രമം അന്താരാഷ്ട്ര നിയമങ്ങളെ െവല്ലുവിളിക്കുന്നതാണെന്ന് സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ ഇബ്നുഹംസ പറഞ്ഞു. 'ജറൂസലം-ട്രംപ് ചരിത്രത്തിന് തീകൊടുക്കുന്നു'എന്ന വിഷയത്തിൽ സോളിഡാരിറ്റി കുന്ദമംഗലത്ത് നടത്തിയ ഫലസ്തീൻ െഎക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡൻറ് എം.പി. ഫാസിൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ.പി. ലിയാഖത്തലി, ബാസിത്ത് നരിക്കുനി, യാസിർ അറഫാത്ത്, സുലൈമാൻ കുന്ദമംഗലം എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് ഇ.പി. ഉമർ സ്വാഗതവും എൻ. ദാനിഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story