Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത പൊലീസ്...

കനത്ത പൊലീസ് നിരീക്ഷണത്തിൽ രക്തസാക്ഷി അനുസ്മരണം

text_fields
bookmark_border
വിപ്ലവങ്ങളെ അടിച്ചമർത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ട -പ്രഫ വരലക്ഷ്മി മാനന്തവാടി: ഉയർന്ന വിദ്യാഭ്യാസവും മാന്യമായ ജീവിത സാഹചര്യവുമുണ്ടായിട്ടും രാജ്യത്തെ അടിസ്ഥാനവിഭാഗത്തി​െൻറ മോചനം സ്വപ്‌നം കണ്ട് പുതിയ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കാനായി രക്തസാക്ഷികളാവുന്നവരുടെ മരണം വെറുതെയാവില്ലെന്നും വിപ്ലവ രാഷ്ട്രീയത്തെ എന്നന്നേക്കുമായി അവസാനിപ്പിക്കാമെന്ന ഭരണവര്‍ഗത്തി​െൻറ അഹങ്കാരത്തിനേറ്റ പ്രഹരമാണ് മൂന്നു മാവോവാദികളുടെ രക്തസാക്ഷിത്വമെന്നും പ്രമുഖ എഴുത്തുകാരിയും ആന്ധ്ര വിപ്ലവ രജയ്തലു സംഘം സെക്രട്ടറിയുമായ പ്രഫ. വരലക്ഷമി പറഞ്ഞു. കനത്ത പൊലീസ് നിരീക്ഷണങ്ങള്‍ക്കിടയില്‍ മാനന്തവാടി ഗാന്ധിപാർക്കിൽ നടന്ന മാവോവാദി രക്തസാക്ഷി അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. രാജ്യത്ത് ഫാഷിസ്റ്റുകള്‍ ഭക്ഷണത്തി​െൻറയും മതത്തി​െൻറയും പേരില്‍ ആയുധമേന്തി കൊലവിളികള്‍ നടത്തുമ്പോള്‍ വിപ്ലവത്തിന് ഇനിയും സമയമായില്ലെന്ന് പറയുന്ന കമ്യൂണിസം വേണമോ സായുധ വിപ്ലവം വേണമോ എന്നാണ് ജനങ്ങള്‍ ചിന്തിക്കേണ്ടത്. നിലവിലെ ജനാധിപത്യം വോട്ട് നല്‍കി ഭരണകൂടത്തെ അധികാരത്തിലേറ്റാന്‍ മാത്രം കഴിയുന്നതാണെന്നും എന്നാല്‍, നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്ന ജനാധിപത്യമാണ് ഉണ്ടാവേണ്ടതെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്തു കൊണ്ട് മധ്യമവര്‍ഗം തടിച്ചു കൊഴുക്കുമ്പോള്‍ ആദിവാസികളുള്‍പ്പെടെയുള്ള അടിസ്ഥാനവർഗം അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുകയാണ്. വിപ്ലവങ്ങളെ അടിച്ചമർത്താമെന്ന് ഭരണകൂടം വ്യാമോഹിക്കേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലത എന്നിവരുടെ രക്തസാക്ഷി അനുസ്മരണമാണ് വ്യാഴാഴ്ച വൈകീട്ട് മാനന്തവാടിയിൽ സംഘടിപ്പിച്ചത്. ചടങ്ങില്‍ കുപ്പുദേവരാജി​െൻറ ഭാര്യ ഗജേന്ദ്രി, സഹോദരന്‍ ശ്രീധരന്‍ എന്നിവരെ ചെയര്‍മാന്‍ എ. വാസു, കെ. ചാത്തു, തങ്കമ്മ, ലുഖ്മാന്‍ പള്ളിക്കണ്ടി, വി.സി. ജെന്നി, ഗൗരി എന്നിവര്‍ ഹാരമണിയിച്ച് ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എ. വാസു അധ്യക്ഷത വഹിച്ചു. പോരാട്ടം സംസ്ഥാന ചെയര്‍മാന്‍ എന്‍. രാവുണ്ണി, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, പി. ജെ. മാനുവൽ എന്നിവർ സംസാരിച്ചു. ഷാേൻറാലാൽ സ്വാഗതവും കെ. ചാത്തു നന്ദിയും പറഞ്ഞു. രക്തസാക്ഷി അനുസ്മരണത്തി​െൻറ ഭാഗമായി കനത്ത സുരക്ഷയും നിരീക്ഷണവുമായിരുന്നു മാനന്തവാടിയിൽ പൊലീസ് ഏർപ്പെടുത്തിയിരുന്നത്. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, കൽപറ്റ എ.എസ്.പി ചൈത്ര തേരെസ ജോൺ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഗാന്ധിപാർക്കിൽ നിലയുറപ്പിച്ചിരുന്നു. THUWDL24 മാവോയിസ്റ്റ് രക്തസാക്ഷി അനുസ്മരണത്തിൽ പ്രഫ. വരലക്ഷ്മി മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story