Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightatttnn tcr ഇൻറർ സോൺ...

atttnn tcr ഇൻറർ സോൺ ക്രിക്കറ്റ്​: കേരള വർമ കോളജിന്​ ഏഴാം കിരീടം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ ക്രിക്കറ്റിൽ തുടർച്ചയായി ഏഴാം തവണയും തൃശൂർ കേരള വർമ കോളജിന് കിരീടം. നാട്ടുകാരായ സ​െൻറ് തോമസ് കോളജിനെ 71 റൺസിന് തകർത്താണ് കേരള വർമ ജേതാക്കളായത്. എൻ.െഎ.ടി ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കേരള വർമ നിശ്ചിത 45 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ​െൻറ് തോമസ് 42.5 ഒാവറിൽ 129 റൺസിന് എല്ലാവരും പുറത്തായി. കേരള വർമക്ക് വേണ്ടി ക്യാപ്റ്റൻ കെ.കെ. രജീഷ് പുറത്താകാതെ 59 റൺസ് നേടി. സി.എസ്. നിതിൻ 45 റൺസെടുത്തു. സ​െൻറ് തോമസി​െൻറ റെതിക് രണ്ട് വിക്കറ്റ് വീഴ്ത്തി. 201 റൺസ് ലക്ഷ്യം പിന്തുടർന്ന സ​െൻറ് തോമസിനായി അമൽേദവ് (22) ടോപ് സ്കോററായി. ജോഫിൻ ജോസ്, നിപുൺ ബാബു, അബീഷ് എന്നിവർ മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. കേരള വർമയുടെ രജീഷാണ് മാൻ ഒാഫ് ദ മാച്ച്. മികച്ച ബാറ്റ്സ്മാനായി കേരള വർമയുെട ഇ.ആർ. ശ്രീരാജും ആൾറൗണ്ടറായി ജോഫിൻ ജോസും ബൗളറായി നിപുൺ ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ഗവ. വിക്ടോറിയ കോളജിനെ ഏഴ് വിക്കറ്റിന് തോൽപിച്ച ദേവഗിരി സ​െൻറ് ജോസഫ്സ് കോളജിനാണ് മൂന്നാം സ്ഥാനം. സർവകലാശാല കായികവിദ്യാഭ്യാസ വിഭാഗം ഡയറക്ടർ േഡാ. വി.പി. സക്കീർ ഹുസൈൻ ട്രോഫികൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story