Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകന്നാട്ടി ബോംബ്...

കന്നാട്ടി ബോംബ് സ്ഫോടനം: അന്വേഷണം ഉൗർജിതമാക്കണം ^ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കന്നാട്ടി ബോംബ് സ്ഫോടനം: അന്വേഷണം ഉൗർജിതമാക്കണം -ഡി.വൈ.എഫ്.ഐ പേരാമ്പ്ര: കന്നാട്ടിയിൽ കഴിഞ്ഞദിവസം രാത്രി നടന്ന ബോംബ് സ്ഫോടനത്തിൽ അന്വേഷണം ഉൗർജിതമാക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പ്രദേശത്ത് വിവിധ സംഘടനകളുടെ കൊടിതോരണങ്ങളും പ്രചാരണവസ്തുക്കളും നശിപ്പിക്കുന്നതും കടകളിലും വീടുകളിലും കരി ഓയിൽ ഒഴിക്കുന്നതും പതിവായ സാഹചര്യത്തിൽ സാമൂഹികവിരുദ്ധരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. പ്രദേശത്ത് തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. അടിയന്തരമായി പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി. ഡി.വൈ.എഫ്.ഐ പാലേരി മേഖല സെക്രട്ടറി പി. പ്രഭീഷ് ഉദ്ഘാടനം ചെയ്തു. ടി.പി. വിധുൻലാൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക് കമ്മിറ്റി അംഗം ഒ.വി. രജീഷ് സംസാരിച്ചു. വി.പി. ബിനീഷ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story