Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീണ്ടും...

വീണ്ടും ചുരത്തെക്കുറിച്ചുതന്നെ...

text_fields
bookmark_border
കഴിഞ്ഞമാസം ചുരത്തി​െൻറ ശോച്യാവസ്ഥയെക്കുറിച്ച് വയനാട് ലൈവിൽ ചൂണ്ടിക്കാട്ടിയിരുന്നു. എട്ടുലക്ഷത്തിലേറെ വരുന്ന നിസ്സഹായരായ ജനത ദുരിതങ്ങളുടെ മലമുകളിൽ കഴിയുേമ്പാഴും അവരുെട ബുദ്ധിമുട്ട്, സ്വസ്ഥതകളുടെ താഴ്വാരത്ത് ഒരധികാരിയെയും ബുദ്ധിമുട്ടിക്കുന്നില്ല. ചുരം തകർന്നുതരിപ്പണമായി മാസങ്ങൾ പിന്നിടുേമ്പാഴും നന്നാക്കാൻ ബാധ്യതയുള്ളവർക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ല. അതി​െൻറ പ്രധാന കാരണങ്ങളിലൊന്ന് ഇൗ ദുർഘടപാത ജീവിതത്തിന് അത്യന്താപേക്ഷിതമായി കരുതുന്നവരുടെ കൈവശമല്ല എന്നതുതന്നെയാണ്. വല്ലപ്പോഴും ഒന്നു വിരുന്നുവരാനോ ഉല്ലാസയാത്ര നടത്താേനാ ഇവിടെ ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടിയ ഭൂമിയിൽ കോൺക്രീറ്റ് കൂനകൾ പണിതുയർത്താനോ മാത്രം ഇൗ മലമ്പാത താണ്ടി വരുന്നവർക്ക് ഇവിടെ ജീവിക്കുന്നവരുടെ ദുരിതം ഒരു വിഷയമേയല്ല. ഇതുൾപ്പെടുന്ന പഞ്ചായത്തിനെ ഇൗ റോഡി​െൻറ ദുർഗതി ഒരിക്കലും അലോസരപ്പെടുേത്തണ്ടതില്ല. കൊടുംവളവുകളിലെ മലെഞ്ചരിവുകളിൽ അശാസ്ത്രീയ കെട്ടിടങ്ങൾ വേണ്ടുവോളം പണിയാനുള്ള അഴിമതികൾക്ക് കൂട്ടുനിൽക്കാൻ തദ്ദേശസ്ഥാപനത്തിന് കഴിയുന്നത് അതുകൊണ്ടാണ്. വയനാട്ടുകാർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അത്യന്താപേക്ഷിതമായ ചുരം റോഡ് പേക്ഷ, കോഴിക്കോടി​െൻറ ഭൂപടത്തിനുള്ളിലാണുള്ളത്. അതുകൊണ്ടുതന്നെയാണ് ഇവിടം തകർന്നടിഞ്ഞാൽപോലും ബന്ധപ്പെട്ട അധികാരികളെ അത് നൊമ്പരെപ്പടുത്താത്തതും. നിലവിളി മുഴക്കിയെത്തുന്ന ആംബുലൻസുകളിൽ ജീവശ്വാസം തേടി ചുരമിറങ്ങുന്ന രോഗികൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി മരണത്തെ പുൽകുേമ്പാൾപോലും അങ്ങകലെയുള്ള മഹാനഗരത്തി​െൻറ സ്വച്ഛതയിൽ ചുരം ഭരിക്കുന്നവർ നിർവികാരരാകുന്നത് അതുകൊണ്ടുതന്നെയാണ്. താമരശ്ശേരിചുരം എന്ന് വിളിക്കപ്പെടുന്ന വയനാട് ചുരം ഇൗ പശ്ചാത്തലത്തിൽ വയനാടി​െൻറ ഭാഗമായി മാറ്റണമെന്ന മുറവിളി ചുരത്തിനുമുകളിൽ ശക്തമായിക്കഴിഞ്ഞു. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സർക്കാർ മെഡിക്കൽ കോളജ് നിർമാണത്തിന് തുരങ്കം വെക്കുന്ന ഭരണാധികാരികൾ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള മെഡിക്കൽ കോളജിലെത്താൻ ഇന്നാട്ടുകാർക്കുള്ള ഏക ആശ്രയമായ ചുരം റോഡി​െൻറ കാര്യത്തിൽപോലും കടുത്ത അവഗണന പുലർത്തുകയാണ്. വയനാട് ചുരം വയനാട് ജില്ലയിൽ ഉൾപ്പെടുത്തമെന്ന ഏറെക്കാലമായുള്ള ആവശ്യത്തെ മുൻനിർത്തിയുള്ള മുറവിളികൾക്കൊപ്പം ചേരുകയാണ് ഇന്നത്തെ വയനാട് ലൈവ്... ഞങ്ങളുടെ ജീവിതപാത ഞങ്ങൾക്ക് വിട്ടുതരൂ... വൈത്തിരി: ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന തരത്തിൽ മരണക്കിടക്കയിലായിട്ടും ഇൗ ചുരത്തെ സംരക്ഷിക്കേണ്ടവർ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത ദയനീയചിത്രത്തിന് മാസങ്ങളായിട്ടും മാറ്റമില്ല. ചുരംറോഡ് നവീകരിക്കാനും നടപടിയെടുക്കാതെ അധികൃതർ കണ്ണടക്കുമ്പോൾ, ഞങ്ങളുടെ ജീവിതപാതയെ ഞങ്ങൾക്ക് തന്നുകൂടേയെന്ന് വയനാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. വ്യൂപോയൻറിലെ മനോഹരകാഴ്ചകൾക്കപ്പുറത്ത് ഇൗ നാടി​െൻറ ജീവനാഡിയായി മാറിയ റോഡി​െൻറ ശോച്യാവസ്ഥയും അധികൃതരുടെ അവഗണനയും കണ്ടുമടുത്താണ് വയനാട് ശക്തമായ പ്രക്ഷോഭപാതയിലേക്ക് ഇറങ്ങിത്തിരിക്കുന്നത്. ഏറ്റവുമൊടുവിൽ ജില്ലപഞ്ചായത്തും വൈത്തിരി ഗ്രാമപഞ്ചായത്തും ഇൗ ആവശ്യമുന്നയിച്ച് പാസാക്കിയ പ്രമേയങ്ങൾ അധികൃതരുടെ കനിവിന് കാത്തുകിടക്കുകയാണ്. കോഴിക്കോട് ജില്ലയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തി​െൻറ പരിധിയിൽ ഉൾപ്പെട്ട വയനാട്ചുരത്തിനോടുള്ള അധികൃതരുടെ അവഗണനക്ക് കാലങ്ങളുടെ പഴക്കമുണ്ട്. വയനാടി​െൻറ ഭാഗമല്ലാത്തതിനാൽ ജില്ലയിലെ ജനപ്രതിനിധികൾക്ക് വയനാട് ചുരം ഒരിക്കലും ഒരു പരിഗണനവിഷയം ആയിരുന്നില്ല. ചുരത്തിന് താഴെയുള്ള പഞ്ചായത്തിനാകട്ടെ ചുരമോ അതിനടുത്ത പ്രദേശമോ വോട്ടുബാങ്ക് അല്ലാത്തതിനാൽ അവരും ചുരത്തെ കണ്ടമട്ടില്ല. ഇനി ഈ ചുരം നന്നാക്കാൻ ഞങ്ങൾ എവിടേക്കാണ് പോകേണ്ടതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ചുരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വയനാട് ഭരണകൂടത്തോട് ചോദിച്ചാൽ പറയും അത് കോഴിക്കോടി​െൻറ അധികാരപരിധിയിലാണെന്ന്. ഇവിടത്തെ ജനപ്രതിനിധികളോട് ചോദിച്ചാൽ പറയും ഞങ്ങൾ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്ന്. കോഴിക്കോട് ജില്ല ഭരണകൂടത്തോട് ചോദിച്ചാലും ഇതുതന്നെ പല്ലവി. കേട്ടുകേട്ട് മടുത്ത ഈ പ്രസ്താവനകളല്ല എല്ലാത്തരത്തിലും അവഗണിക്കപ്പെട്ട ഈ വയനാട്ടുകാർക്ക് ആവശ്യം. അവർക്ക് സഞ്ചരിക്കാൻ ഒരു റോഡാണ്. അതിലൂടെ ഇങ്ങനെ ട്രക്കുകളും വലിയ കണ്ടെയ്നർ ലോറിയും കൊണ്ടുപോയി തകർക്കാനുള്ളതെല്ലന്ന് വയനാട്ടുകാർ പറയുേമ്പാൾ കാലങ്ങളായി കോഴിക്കോട് ജില്ല ഭരണകൂടത്തിന് അതത്ര പ്രാധാന്യമുള്ള വിഷയമേയല്ല. കഴിഞ്ഞദിവസം വന്നതുപോലെ ഇടക്ക് ചില നിയന്ത്രണങ്ങൾ പറുപ്പെടുവിക്കുമെങ്കിലും അതിനൊക്കെ പുല്ലുവിലയേ ട്രക്ക്, ടിപ്പർ ഡ്രൈവർമാർ കൽപിക്കാറുള്ളൂ. റോഡ് െപാട്ടിപ്പൊളിഞ്ഞ് മാസങ്ങൾ പിന്നിടുേമ്പാഴും അറ്റകുറ്റപ്പണി േപാലും നടത്താത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പണി ചെയ്യാൻ കരാറുകാർ ഇല്ലെന്നുമൊക്കെ ബന്ധപ്പെട്ടവർ മറുന്യായം പറയും. ബ്ലോഗിൽ ചുരം മനോഹരം! 'വയനാട്, കോഴിക്കോട് ജില്ലകളെ വേര്‍തിരിക്കുന്ന പ്രകൃതിദത്തമായ വന്‍കോട്ടയായി നിലകൊള്ളുന്ന വയനാടന്‍ചുരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കാര്‍ഷികഗ്രാമമാണ് പുതുപ്പാടി പഞ്ചായത്ത്'- വയനാട് ചുരത്തി​െൻറ രാത്രിദൃശ്യത്തോടെ പുതുപ്പാടി ഗ്രാമപഞ്ചായത്തിനെക്കുറിച്ച് ഒരു ബ്ലോഗിൽ പറയുന്നതാണിത്. ഈ പറയുന്നതിൽ അൽപമെങ്കിലും കാര്യമുണ്ടെങ്കിൽ കോഴിക്കോട് ഭരണകൂടവുമായി ചേർന്ന് സർക്കാർതലത്തിൽ ഇടപെടലുകൾ നടത്തി ചുരം നവീകരണവും സംരക്ഷണവും നടപ്പാക്കുകയാണ് പഞ്ചായത്ത് ചെയ്യേണ്ടത്. എന്നാൽ, ഇതുവരെ അതുണ്ടായിട്ടില്ല എന്നതാണ് യഥാർഥ്യം. വയനാട് ചുരമെന്ന് ഗൂഗിളിൽ പരതിയാൽ മനോഹരദൃശ്യങ്ങളും വിവരണങ്ങളുമാണ് ലഭിക്കുക. ഒരുകാലത്ത് അത് ശരിയുമായിരുന്നു. എന്നാൽ, ഇൻറർനെറ്റിൽ കാണുന്ന വയനാട് ചുരത്തി​െൻറ സൗന്ദര്യം തകർന്ന റോഡും അശാസ്ത്രീയ കെട്ടിടങ്ങളും വർധിച്ചുകൊണ്ടിരിക്കുന്ന ൈകയേറ്റങ്ങളും മാലിന്യനിക്ഷേപവുമൊക്കെ തകർത്തെറിഞ്ഞിരിക്കുകയാണ്. തുടരുന്ന ന്യായങ്ങൾ, നന്നാവാതെ ചുരം റോഡ് ചുരം റോഡ് നവീകരണത്തിന് ആവശ്യമുള്ള വനഭൂമി അടിയന്തരമായി വിട്ടുനൽകണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള സംഘടനകൾ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവം ചുരത്തിലൂടെയുള്ള ദുരിതയാത്ര തുടരുന്നതിന് കാരണമാകുകയാണ്. ആരാലും സംരക്ഷിക്കപ്പെടാതെ ഹെയർപിൻ വളവുകളിൽ പലതും ഒട്ടുംതന്നെ വാഹനമോടിക്കാൻ കഴിയാത്ത വിധം താറുമാറായിക്കിടക്കുന്നു. ആരോട് പറയാൻ? ആരോട് ചോദിക്കാൻ?.. എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചുരത്തിൽ ഏഴാം വളവിൽ കഴിഞ്ഞദിവസം ആക്സിൽ പൊട്ടി നിലച്ചു പോയ ചരക്കുലോറിയിൽ മുപ്പതുടണ്ണോളം ഭാരമുള്ള നിർമാണ സാമഗ്രികളായിരുന്നു. ഈ ലോറിയുടെ ഭാരം കയറ്റാവുന്ന പരിധി പതിനെട്ട് ടൺ ആണ് എന്നതാണ് ശ്രദ്ധേയം. ചുരം റോഡ് അങ്ങകലെയുള്ള താമരശ്ശേരി പൊലീസ് സ്റ്റേഷന് കീഴിലാണ്. അവിെടനിന്ന് പൊലീസ് എത്തുേമ്പാഴേക്ക് നൂറുകണക്കിനാളുകൾ കുരുക്കിൽ കുടുങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. അടിവാരത്ത് പൊലീസ് എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും അതൊട്ടും ഫലപ്രദമല്ല. വയനാട് ജില്ലയിലെ മൂന്നു എം.എൽ.എമാരും എം.പിമാരും ചുരത്തിലെ വിഷയങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിൽ ചുരത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളിൽ ചുരം കയറുന്നവർ കുേറ ദിവസങ്ങളായി ക്ഷമയുടെ നെല്ലിപ്പടിയിലാണ് യാത്ര ചെയ്യുന്നത്. ഒന്നിനും ഒരു ആർജവമില്ലാതെ, തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ അമാന്തം കാണിക്കുന്ന കോഴിക്കോട് ജില്ലയിൽ നിന്ന് വയനാട് ചുരവും അതോടു ചേർന്ന സ്ഥലങ്ങളും വയനാട് ജില്ലയോട് ചേർക്കുകയാണെങ്കിൽ തങ്ങളുടെ ജീവനോപാധിയായ ചുരംറോഡ് സംരക്ഷിക്കുന്നതിൽ വേണ്ട ശുഷ്‌കാന്തി ഉണ്ടാവുമെന്നാണ് പൊതുവെ വയനാട്ടുകാരുടെ അഭിപ്രായം. വളവുകളിൽ റോഡി​െൻറ ദയനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തിട്ടുണ്ടെങ്കിലും നടപടിയെടുക്കേണ്ടവരുടെ കണ്ണു തുറക്കുന്നില്ല. ആറ്, ഏഴ് വളവുകളിൽ മിക്കവാറും എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും സ്കാനിയ ബസുകളും അമിതഭാരം കയറ്റിയ ലോറികളുമടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ ഗതാഗതം മണിക്കൂറുകളാണ് തടസ്സപ്പെടുന്നത്. വന്നുവന്ന് ഈ ഗതാഗതക്കുരുക്ക് പോലും അധികൃതർക്കൊരു വാർത്തയല്ലാതായി മാറി. പ്രഖ്യാപനങ്ങൾ നടപ്പാവാൻ കാലതാമസം പുതിയ നഗരപാതകളാൽ മനോഹരമാണ് ഇന്ന് കോഴിക്കോട്. അതുപോലെ ബൈപാസ് റോഡുകളും ഫ്ലൈഒാവറുകളും ഉയർന്നുകൊണ്ടിരിക്കുകയാണ്. അപ്പോഴും 50 കിലോമീറ്റർ ഇപ്പുറത്ത് ഒരു ചുരം റോഡ് ഉണ്ടെന്ന് കോഴിക്കോട്ടെ അധികൃതർ മറക്കുകയാണ്. വയനാട് എന്ന പിന്നാക്കജില്ലയിലേക്കുള്ള പ്രധാനപ്പെട്ട പാതയാണ് വയനാട് ചുരം. ഈ ചുരംറോഡിന് വന്നുഭവിക്കുന്ന ഏതു പ്രതിസന്ധിയും വയനാട്ടുകാരെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്നതാണ്. ചുരത്തിൽ നിന്ന് 50 കിലോമീറ്ററുകൾക്കപ്പുറത്ത് കോഴിക്കോട് ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് തീരുമാനങ്ങളെടുക്കാനും എടുത്തവ നടപ്പാക്കാനും ഉണ്ടാകുന്ന കാലതാമസം വയനാട്ടുകാരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്. കോഴിക്കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ചുരംറോഡ് എന്നത് ജില്ലയുടെ ബന്ധപ്പെട്ട ഒരുപാട് പാതകളിൽ ഒന്ന് മാത്രം. ചുരംറോഡ് ഇല്ലാതായാൽ പോലും കോഴിക്കോട് ജില്ലക്കൊന്നും സംഭവിക്കുന്നില്ല എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. പൊലീസായാലും ഫയർ ഫോഴ്സായാലും ഒരോ ആവശ്യങ്ങൾക്കും ദൂരെനിന്നുവേണം ചുരത്തിൽ എത്തിപ്പെടാൻ. എന്നാൽ, വയനാട്ടുകാരെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ മറിച്ചാണ്. ചുരംറോഡി​െൻറ പതനം എട്ടു ലക്ഷത്തിലധികം വരുന്ന വയനാട്ടുകാരുടെ സാധാരണജീവിതത്തെ സാരമായി ബാധിക്കും. മിക്കവാറും എല്ലാ കാര്യങ്ങൾക്കും അയൽജില്ലകളെ ആശ്രയിക്കേണ്ടുന്ന ജില്ലയിൽ ഒരു മെഡിക്കൽ കോളജ് പോലും ഇല്ല എന്നതുകൊണ്ടുതന്നെ മറ്റുജില്ലകളിലേക്കുള്ള പ്രയാണം അത്യന്താപേക്ഷിതവുമാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനും വ്യാപാരാവശ്യങ്ങൾക്കും ജില്ലയിൽ നിന്ന് ഓടുന്നവർ അവരുടെ വിലപ്പെട്ട സമയത്തി​െൻറ നല്ലൊരു പങ്കും ചുരത്തിൽ ഹോമിക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് ചുരത്തി​െൻറ അധികാര പരിധി വയനാട്ടിലേക്ക് മാറ്റണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്. ചുരം വയനാടിനോട് ചേർക്കാൻ പ്രമേയം പാസാക്കി ജില്ല പഞ്ചായത്തും വൈത്തിരി പഞ്ചായത്തും ചുരത്തിൽ ബ്ലോക്കിൽ പെട്ട് ദുരിതം നേരിട്ടനുഭവിച്ച വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരിക്ക് ഇന്നത്തെ ചുരം സംരക്ഷിക്കുന്ന രീതിയിൽ കടുത്ത വിയോജിപ്പാണുള്ളത്. ചുരം റോഡുമായി ബന്ധപ്പെട്ട ഭരണ സംവിധാനം വയനാട് ജില്ലയിലാക്കുന്നതിനുള്ള പ്രമേയം ജില്ലപഞ്ചായത്ത് ബോർഡ് യോഗത്തിൽ അവതരിപ്പിക്കുകയും പാസാകുകയും ചെയ്തതാണെന്ന് അവർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രമേയത്തി​െൻറ പകർപ്പ് ദേശീയപാത അതോറിറ്റിക്കും സംസ്ഥാനസർക്കാറിനും അയച്ചിട്ടുണ്ട്. ചുരത്തിലൂടെ കടന്നുപോകുന്ന അമിതഭാരമുള്ള വാഹനങ്ങൾക്ക് തടയിടാനുള്ള സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ചുരത്തെ വയനാട് ജില്ലയോട് ചേർത്താേല ഭരണസൗകര്യത്തിനും ചുരത്തി​െൻറ വികസനത്തിനും എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്ന് വ്യക്തമാക്കി വൈത്തിരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി അറിയിച്ചു. ജില്ലപഞ്ചായത്തും ചുരം ഉൾപ്പെടുന്ന ലക്കിടി ഉൾപ്പെട്ട വൈത്തിരി ഗ്രാമപഞ്ചായത്തും ഒരുപോലെ ചുരം സംരക്ഷണത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഇനി ഭരണതലത്തിലുള്ള ഇടപെടലുകളാണ് ആവശ്യം. ചുരം വയനാടിനോട് ചേർക്കുകയെന്നത് നല്ല ആശയമാണെന്നും സാങ്കേതികപ്രയാസം ഉണ്ടെങ്കിലും എല്ലാവിധ പിന്തുണയുണ്ടാകുമെന്നും കൽപറ്റ എം.എൽ.എ സി.കെ. ശശീന്ദ്രനും പ്രതികരിച്ചു. വിപുലമായ യോഗം ചേരുമെന്ന് വയനാട് കലക്ടർ ചുരത്തി​െൻറ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും കാര്യങ്ങൾ അപ്പപ്പോൾ അറിയുന്നുണ്ടെന്നും വയനാട് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. ചുരത്തിലേക്ക് ആവശ്യമായ വളൻറിയർമാരെ നിയമിക്കണമെന്നും കാര്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുരംറോഡുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കൈകാര്യം ജില്ലയിലേക്ക് മാറ്റുന്നത് ചർച്ച ചെയ്യേണ്ടതും നടപ്പാക്കാണ്ടേതും തലസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ചുരം നവീകരണവുമായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഉടനെ വിപുലമായ യോഗം വിളിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രവൃത്തികൾ സമയബന്ധിതമായി തീർക്കുമെന്ന് കോഴിക്കോട് കലക്ടർ ചുരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിയുന്ന എല്ലാ പ്രവൃത്തികളും സമയബന്ധിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് പറഞ്ഞു. ചുരം അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിെച്ചങ്കിലും ടെൻഡർ എടുക്കാൻ ആരും മുന്നോട്ടു വരാത്ത സാഹചര്യം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങളാണ് ചുരത്തി​െൻറ നാശത്തിനു കാരണം. ഇവയെ നിരോധിക്കുക എന്നത് പ്രാവർത്തികമല്ല. എന്നാൽ, നിയന്ത്രണം കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു. ഇനി തീരുമാനം ഉണ്ടാകേണ്ടത് ഭരണതലത്തിൽ ചുരം നന്നാകണമെന്ന് വയനാട്ടുകാരെപോലെതന്നെ കോഴിക്കോട്ടെ ഒരുപാട് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അവിടെയും ഇവിടെയുമില്ലാത്ത തരത്തിൽ ചുരം അവഗണിക്കപ്പെടുന്നതിൽ അവർക്കും പ്രതിഷേധമുണ്ട്. ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും എളുപ്പത്തിൽ കോഴിക്കോട്ടുകാർക്ക് പോകാൻ കഴിയുന്ന പാതയാണിത്. അതിനാൽ ഏതുവിധേനയും ചുരത്തി​െൻറ നവീകരണം നടപ്പാകണമെന്ന് അവരും ആഗ്രഹിക്കുന്നു. രാഷ്ട്രീയതലത്തിലും ഭരണതലത്തിലും കൂടുതൽ സമ്മർദം ചെലുത്തി കാര്യങ്ങൾ നടക്കണമെങ്കിൽ ചുരത്തി​െൻറ അധികാരപരിധി വയനാട്ടിലേക്ക് മാറ്റേണ്ടതുണ്ട്. വയനാട് ജില്ലപഞ്ചായത്തും വൈത്തിരി പഞ്ചായത്തും എം.എൽ.എയും അതിന് രംഗത്തുവന്ന സ്ഥിതിക്ക് സർക്കാർ തലത്തിലുള്ള നടപടിയാണ് ഇനി ഉണ്ടാവേണ്ടത്. ചുരം വയനാടി​െൻറ ഭാഗമാക്കണം -കിസാൻ ജനത കൽപറ്റ: വയനാട് ചുരം റോഡ് വയനാട് ജില്ലയുടെ ഭാഗമാക്കണമെന്നും ടോറസ് ലോറി, ടിപ്പർ ലോറി എന്നിവയുടെ ഒാട്ടം തടഞ്ഞ് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നും കിസാൻ ജനത ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. ചുരം റോഡിൽ നിത്യവും നിരവധി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. നൂറുകണക്കിനാളുകളാണ് ചുരത്തിൽ വാഹനങ്ങളിൽ കുടുങ്ങി കുടിവെള്ളംേപാലും കിട്ടാതെ ബുദ്ധിമുട്ടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുള്ള രോഗികളും വിമാന, ട്രെയിൻ യാത്രക്കാരുമടക്കം മാസങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ചുരത്തിലെ ഏഴും എട്ടും വളവുകൾ പൂർണമായി തകർന്ന് മാസങ്ങളായിട്ടും നന്നാക്കാൻ ഒരു നടപടിയുമില്ല. വലിയ ലോറികളും ചരക്കുവാഹനങ്ങളുമാണ് ചുരത്തിൽ കുടുങ്ങുന്നത്. ഇതി​െൻറ ബുദ്ധിമുട്ടനുഭവിക്കുന്നത് വയനാട്ടുകാരാണ്. ഇൗ സാചര്യത്തിൽ ചുരം വയനാട് ജില്ലയോട് ചേർക്കേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ജില്ല പ്രസിഡൻറ് വി.പി. വർക്കി അധ്യക്ഷത വഹിച്ചു. സംസ്ഥാന ൈവസ് പ്രസിഡൻറ് എൻ.ഒ. ദേവസ്സി, സി.ഒ. വർഗീസ്, കെ.കെ. രവി എന്നിവർ സംസാരിച്ചു. --------------------------------------------------- WDL CHURAM 1 എട്ടാം വളവിൽ ടിപ്പർ ലോറി തകരാറിലായി ഗതാഗതം തടസ്സപ്പെട്ടപ്പോൾ WDL CHURAM 2 ഏഴാം വളവിൽ കുടുങ്ങിയ ലോറി WDL CHURAM 3 ഏഴാം വളവിലെ ഗർത്തം WDL CHURAM 4 വയനാട് ചുരം WDL CHURAM 5 ഒരേസമയം വളവിൽ വലിയ വാഹനമെത്തിയതിനെതുടർന്നുള്ള കുരുക്ക് WDL CHURAM 6 ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നിര WDL CHURAM 7 വയനാട് ചുരം WDL CHURAM 8 വയനാട് ജില്ലകലക്ടർ എസ്. സുഹാസ് WDL CHURAM 9 കോഴിക്കോട് ജില്ലകലക്ടർ യു.വി. ജോസ് ----------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story