Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിത കേരളം ഒന്നാം...

'ഹരിത കേരളം' ഒന്നാം വാർഷികം: ജില്ല തല ഉദ്​ഘാടനം

text_fields
bookmark_border
കൽപറ്റ: നവകേരളമിഷ​െൻറ ഭാഗമായുള്ള ഹരിത കേരളമിഷ​െൻറ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ഒരാണ്ട് പൂർത്തിയാകുന്നു. വറ്റി വരണ്ട ജലാശയങ്ങളെയും നീർച്ചാലുകളെയും വീണ്ടെടുത്തും പുഴകൾക്ക് ജീവൻ നൽകിയും വേറിട്ട പ്രവർത്തനമാണ് ഇതിനകം നടന്നത്. കൃഷി വകുപ്പ് 70 സ്കൂളുകളിലെ വിദ്യാർഥികൾക്ക് 1,11,330 പച്ചക്കറിവിത്ത് കിറ്റ് നൽകി. വീട്ടു വളപ്പിൽ പച്ചക്കറി കൃഷിക്കായി 6,00,000 പച്ചക്കറിതൈകൾ തയാറാക്കുന്ന പ്രവൃത്തി സംഘടിപ്പിച്ചു. 7500 ഹെക്ടറിൽ നഞ്ചകൃഷി, തരിശിട്ടിരുന്ന 155 ഹെക്ടറിൽ 24 കൃഷി ഭവനുകളിലൂടെ നെൽകൃഷി, 400 ഹെക്ടർ സുഗന്ധ നെല്ലിനങ്ങളുടെ കൃഷി, മൂന്ന് ഏക്കറിൽ ഞവര നെൽകൃഷി എന്നിവ ഈ വർഷം ചെയ്തു. കേരഗ്രാമം പദ്ധതി, കിഴങ്ങു വർഗ കൃഷി, പയറു വർഗ കൃഷി എന്നിവ ഈ വർഷക്കാലയളവിൽ തുടങ്ങിയ പദ്ധതികളാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിൽ 9,00,000 ഓളം ചെറിയ മഴക്കുഴികൾ നിർമിച്ചു. അടുത്ത പരിസ്ഥിതി ദിനത്തിൽ നടാനായി 15,00,000 ഫല വൃക്ഷത്തൈകൾ തയാറാക്കുന്ന പ്രവൃത്തിയിലേർപ്പെട്ടിരിക്കുകയാണ് ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി. സർക്കാർ ഓഫിസുകളിലെ ഇലക്േട്രാണിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതി​െൻറ ഭാഗമായി ക്ലീൻ കേരള കമ്പനി 2689 കി.ഗ്രാം മാലിന്യങ്ങൾ ശേഖരിച്ചു. ഹരിതവത്കരണത്തി​െൻറ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം ജില്ലയിലെ വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി രണ്ടര ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഹരിത കേരളം ഒന്നാം വാർഷികം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. എ.ഡി.എം കെ.എം. രാജു അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ പ്രദീപ്കുമാർ, ലോ ഓഫിസർ കോമളവല്ലി, പ്ലാനിങ് റിസർച്ച് ഓഫിസർ സി.പി. സുധീഷ്, ഹരിതകേരളം മിഷൻ ജില്ല കോഒാഡിനേറ്റർ ബി.കെ. സുധീർകിഷൻ, ശുചിത്വ മിഷൻ അസി. കോഒാഡിനേറ്റർ എ.കെ. രാജേഷ് എന്നിവർ സംസാരിച്ചു. SUNWDL16 ഹരിത കേരള മിഷ​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കലക്ടറേറ്റ് പരിസരത്ത് നടത്തിയ പ്രദർശനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു പൂപ്പൊലി ജനുവരി ഒന്നു മുതൽ: സ്വാഗതസംഘം യോഗം കൽപറ്റ: അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂപ്പൊലി ജനുവരി ഒന്ന് മുതൽ 18 വരെ നടക്കും. ഇതോടനുബന്ധിച്ചുള്ള സ്വാഗതസംഘം യോഗം ഗവേഷണ കേന്ദ്രത്തിൽ ചേർന്നു. ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി കലക്ടർ സോമനാഥ്, കാർഷിക സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ലീന കുമാരി, സബ് ജില്ല ജഡ്ജി സുനിത, ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി. രാജേന്ദ്രൻ, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം ചെറുവയൽ രാമൻ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ പ്രതിനിധികൾ, ടൂറിസം വകുപ്പ്, വ്യാപാര വ്യവസായി സംഘടന ക്ലബുകൾ എന്നിവർ പങ്കെടുത്തു. നികുതി പിഴ പലിശ ഒഴിവാക്കാൻ അവസരം കൽപറ്റ: തൊണ്ടർനാട് പഞ്ചായത്തിലെ ഉൗർജിത വസ്തു നികുതി പിരിവി​െൻറ ഭാഗമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വസ്തു നികുതി പിഴ പലിശ ഒഴിവാക്കിയിട്ടുണ്ട്്. ഈ അവസരം ഉപയോഗപ്പെടുത്തി നികുതിദായകർ 31നകം പഞ്ചായത്തിൽ അടവാക്കേണ്ടതായ കെട്ടിട നികുതി, തൊഴിൽ നികുതി, ലൈസൻസ് ഫീസ് എന്നിവ അടവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. മനുഷ്യാവകാശ സെമിനാർ മേപ്പാടി: ലോക മനുഷ്യാവകാശ ദിനാചരണത്തി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാർ സംഘടിപ്പിച്ചു. ജില്ല മദ്യവിരുദ്ധ സമിതി പ്രസിഡൻറ് സിസ്റ്റർ ജോവിറ്റ ഉദ്ഘാടനം ചെയ്തു. 'മനുഷ്യാവകാശം മൗലികാവകാശം എന്ന വിഷയത്തെക്കുറിച്ചായിരുന്നു സെമിനാർ. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ് കെ. അദീല അധ്യക്ഷത വഹിച്ചു. കെ.വി. റംല വിഷയാവതരണം നടത്തി. എഴുത്തുകാരി പ്രീത ജെ. പ്രിയദർശിനി, ബിന്ദു ദാമോദരൻ, സിസ്റ്റർ റൊസാന, ഷഫ്ന, സുബൈദ എന്നിവർ സംസാരിച്ചു. പി.കെ. ജമീല സ്വാഗതവും കെ.കെ. റഹീന നന്ദിയും പറഞ്ഞു. SUNWDL12 മനുഷ്യാവകാശ സെമിനാർ സിസ്റ്റർ ജോവിറ്റ ഉദ്ഘാടനം ചെയ്യുന്നു നാലാംമൈലിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർ ദുരിതത്തിൽ തരുവണ: മാനന്തവാടി-കുറ്റ്യാടി റോഡിൽ നാലാംമൈൽ ജങ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ വലയുന്നു. നിരവിൽ പുഴ ഭാഗത്തേക്കും പടിഞ്ഞാറത്തറ ഭാഗത്തേക്കും നിരവധി പേർ ബസ് കാത്തുനിൽക്കുന്ന സ്ഥലമാണിത്. ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തതിനാൽ നാട്ടുകാർ സമീപത്തെ കടകളുടെ മുന്നിലാണ് ബസ് കാത്തുനിൽക്കുക. ഇത് കച്ചവടക്കാരും യാത്രക്കാരും തമ്മിലുള്ള വാക്ക് തർക്കത്തിന് കാരണമാകുന്നു. മഴയത്തും വെയിലത്തും നിൽക്കാനിടമില്ലാതെ കഷ്ടപ്പെടുകയാണ് വിദ്യാർഥികളും സ്ത്രീകളുമടങ്ങിയ യാത്രക്കാർ. അധികൃതരുടെ അനാസ്ഥയിൽ യാത്രക്കാർ വൻ പ്രതിഷേധത്തിലാണ്. നാലാംമൈലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന് നാലാംമൈൽ ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ(എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. ഷിജു അഗസ്റ്റിൻ, ജിതേഷ്, വിനോദ് ജോസ്, വി. രാജു, അനുപ്, എം.ടി. ഉസ്മാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story