Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 11:06 AM IST Updated On
date_range 11 Dec 2017 11:06 AM ISTസി.പി.ഐ മാനന്തവാടി മണ്ഡലം സമ്മേളന റിപ്പോർട്ടിൽ സി.പി.എമ്മിന് കൊട്ട്
text_fieldsbookmark_border
* സി.പി.എമ്മിന് ഇപ്പോഴും വല്യേട്ടൻ മനോഭാവമെന്ന് * എം.എൽ.എക്കെതിരെയും പരാമർശം മാനന്തവാടി: -തലപ്പുഴയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെ രൂക്ഷവിമർശനം. ഒ.ആർ. കേളു എം.എൽ.എക്കെതിരെയും പരാമർശം. മാനന്തവാടിയിൽ സി.പി.എമ്മിന് ഇപ്പോഴും വല്യേട്ടൻ മനോഭാവമെന്നും ഘടകകക്ഷിയെന്ന നിലയിൽ തങ്ങളോട് ആലോചിക്കാതെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വർഷങ്ങളായി മാനന്തവാടിയിൽ സി.പി.എമ്മും സി.പി.ഐയും നല്ല നിലയിലല്ല പ്രവർത്തിച്ചുവരുന്നത്. എൽ.ഡി.എഫിലെ ഘടകക്ഷികൾ എന്ന നിലയിൽ ഒത്തൊരുമിച്ചൊരു പ്രവർത്തനമല്ല ഇരു പാർട്ടികളും നടത്തുന്നത്. പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകളാണ്. ഏറ്റവും ഒടുവിൽ കുറുവ ദ്വീപ് തുറക്കൽ വിഷയത്തിലും ഇരു പാർട്ടികളും രണ്ടു തട്ടിലാണ്. ഭിന്നത ശരിവെക്കുന്ന തരത്തിലാണ് സമ്മേളന റിപ്പോർട്ട്. സി.പി.എമ്മിനെതിരെ നിശിത വിമർശനമാണ് ഉയർത്തിയത്. നിയമസഭ െതരഞ്ഞെടുപ്പിൽ ഒ.ആർ. കേളുവിനെ തോൽപിക്കാൻ സി.പി.എമ്മിൽ തന്നെ നീക്കങ്ങളുണ്ടായെന്നും സി.പി.ഐയുടെ ആത്മാർഥ പരിശ്രമഫലമായാണ് കേളു വിജയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, എം.എൽ.എയായ ശേഷം സി.പി.ഐയുമായി ഒരു ബന്ധവും കേളു എം.എൽ.എ എന്ന നിലയിൽ വെച്ചുപുലർത്തുന്നിെല്ലന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാനന്തവാടി നഗരസഭ െതരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എന്ന നിലയിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ചതിെൻറ ഫലമാണ് പ്രഥമ നഗരസഭ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. രണ്ടു സീറ്റിൽ സി.പി.ഐയും വിജയിച്ചു. എന്നാൽ, ഭരണസമിതി എന്ന നിലയിൽ ഒരു കാര്യവും സി.പി.ഐയുമായി ചർച്ച ചെയ്യാറിെല്ലന്നും തീരുമാനങ്ങളെല്ലാം സി.പി.എം ഒറ്റക്കാണ് എടുക്കുകയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ പരസ്യനിലപാട് സ്വീകരിക്കേണ്ടി വരുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എന്തായാലും മാനന്തവാടിയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകളാണ് നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം. സി.പി.ഐ മണ്ഡലം സമ്മേളനം തുടങ്ങി മാനന്തവാടി: സി.പി.ഐ ദ്വിദിന മണ്ഡലം സമ്മേളനത്തിന് തലപ്പുഴയിൽ തുടക്കമായി. സംസ്ഥാന സമിതി അംഗം അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ല അസി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, എക്സി. അംഗം ഇ.ജെ. ബാബു, ജില്ല കൗൺസിൽ അംഗം പി.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. കെ.പി. വിജയൻ, രജിത്ത് കമ്മന, ഷീല ഗംഗാധരൻ എന്നിവരടങ്ങിയ പ്രസിഡിയവും കെ. ജയന്ത്, എം. ബാലകൃഷ്ണൻ, അനിഷ്പ എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും പി. ഗോപി, അലക്സ്ജോസ്, ബിജു കിഴക്കേടത്ത് എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സി. ചന്ദ്രൻ പതാകയുർത്തി. SUNWDL10 സി.പി.ഐ മാനന്തവാടി മണ്ഡലം സമ്മേളനം പി. വസന്തം ഉദ്ഘാടനം ചെയ്യുന്നു മില്ല്മുക്ക്-ചുണ്ടക്കര റോഡിെൻറ പ്രവൃത്തി തുടങ്ങി കമ്പളക്കാട്: മില്ല്മുക്ക്-ചുണ്ടക്കര റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെംബർ പി. ഇസ്മായിൽ നിർവഹിച്ചു. 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്താണ് റോഡ് നിർമാണത്തിനാവശ്യമായ 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചത്. ഇതേ റോഡിെൻറ ആദ്യഘട്ടത്തിലും 2015--16 വർഷത്തിൽ 10 ലക്ഷം രൂപ ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു. റോഡ് ടാറിങ് പൂർത്തിയാവുന്നതോടെ ചുണ്ടക്കര, പള്ളിക്കുന്ന് ദേവാലയങ്ങൾ, പള്ളിക്കുന്ന് ലൂർദ് മാതാ ഹയർ സെക്കൻഡറി തുടങ്ങിയവയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാവും. പഞ്ചായത്ത് മെംബർ റസീന സുബൈർ, എൻ. കുഞ്ഞമ്മദ്, വി. അബ്ദുല്ല, വി. ഇബ്രാഹിം, കെ.കെ. മമ്മു, ജാഫർ സാവാൻ, പി. നാസർ, പി. മൂസ, പി.എം. ജൗഹർ, എം.കെ. റിയാസ്, എം.എ. മജീദ്, എം.ടി. ഇബ്രാഹിം, കെ.കെ. റിയാസ്, ഫൈസൽ, ഷമീർ എന്നിവർ സംസാരിച്ചു. SUNWDL11 മില്ല്മുക്ക്-ചുണ്ടക്കര റോഡ് പ്രവൃത്തി ഉദ്ഘാടനം ജില്ല പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെംബർ പി. ഇസ്മായിൽ നിർവഹിക്കുന്നു സി.എം.പിയിൽ ജില്ല സെക്രട്ടറിക്കെതിരെ പടയൊരുക്കം മാനന്തവാടി: -സി.എം.പി(അരവിന്ദാക്ഷൻ വിഭാഗം) ജില്ല സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം. സെക്രട്ടറി പി.എം. ഡേവിഡ് ഏകാധിപത്യ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നാണ് ഒരു വിഭാഗത്തിെൻറ പ്രധാന ആരോപണം. 14 അംഗ ജില്ല കമ്മിറ്റിയിലെ പത്ത് പേരും മാനന്തവാടി, പനമരം, ബത്തേരി ഏരിയ കമ്മിറ്റികളും ജില്ല സെക്രട്ടറിയുടെ നിലപാടുകൾക്കെതിരെ നിലകൊള്ളുന്നവരാണ്. ആഴ്ചകൾക്ക് മുമ്പ് മാനന്തവാടിയിൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.വി.ആർ അനുസ്മരണ പരിപാടിയിൽ ജില്ല സെക്രട്ടറിയെ അധ്യക്ഷനാക്കാത്തതിൽ പ്രതിഷേധിച്ച് യോഗത്തിൽനിന്ന് ഇറങ്ങിപോയിരുന്നു. മാസങ്ങളായി ജില്ല കമ്മിറ്റി ചേരാറില്ലെന്നാണ് എതിർവിഭാഗത്തിെൻറ പ്രധാന ആരോപണം. സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനാണ് എതിർവിഭാഗത്തിെൻറ തീരുമാനമെന്നാണ് സൂചന. സ്വന്തം സ്ഥലമായ ബത്തേരിയിലെ ഏരിയ കമ്മിറ്റിയെപോലും കൂടെ നിർത്താൻ കഴിയാത്തത് ജില്ല സെക്രട്ടറിയുടെ കഴിവുകേടാണെന്നാണ് എതിർക്കുന്നവരുടെ പ്രധാന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story