Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ.പി^ഇ.കെ സംഘട്ടനം:...

എ.പി^ഇ.കെ സംഘട്ടനം: പരിക്കേറ്റ്​ ഏഴു പേർ ആശുപത്രിയിൽ

text_fields
bookmark_border
എ.പി-ഇ.കെ സംഘട്ടനം: പരിക്കേറ്റ് ഏഴു പേർ ആശുപത്രിയിൽ ഈങ്ങാപ്പുഴ: വള്ളിയാടിനടുത്ത് റാട്ടക്കടയിൽ ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ എ.പി, ഇ.കെ വിഭാഗം സുന്നികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇ.കെ. വിഭാഗത്തിൽപ്പെട്ട മുഹമ്മദ് മാവുള്ളകണ്ടിയെ(40) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മുടോത്തിക്കൽ ഗഫൂർ(36), കുനിയിൽ ഷെറീജ് (33), വെള്ളംകുന്ന് മൊയ്തീൻകുട്ടി(40), എ.പി വിഭാഗത്തിൽപ്പെട്ട മാളണ്ടി മുഹമ്മദ് (38), വെള്ളംകുന്ന് മൊയ്തീൻകുട്ടി (47), മുഹമ്മദ് സഖാഫി (48) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നബിദിന ഘോഷയാത്രക്കിടെ ഇരുവിഭാഗങ്ങളും തമ്മിൽ നേരിയ സംഘർഷമുണ്ടായിരുന്നു. അതി​െൻറ തുടർച്ചയെന്നോണമാണ് ഞായറാഴ്ച ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story