Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല കളരിപ്പയറ്റ്​...

ജില്ല കളരിപ്പയറ്റ്​ ചാമ്പ്യൻഷിപ് സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: ജില്ല കളരിപ്പയറ്റ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന 34ാമത് ജില്ല കളരിപ്പയറ്റ് സമാപിച്ചു. വടക്കൻ സമ്പ്രദായം വിഭാഗത്തിൽ സി.വി.എൻ കളരി സംഘം അമ്പലത്ത് കുളങ്ങര ഒാവറോൾ ചാമ്പ്യൻമാരായി. െഎക്യകേരള നന്മണ്ട കളരിസംഘത്തിനാണ് രണ്ടാം സ്ഥാനം. തെക്കൻ സമ്പ്രദായത്തിൽ ചൂരക്കൊടി കളരിസംഘം വില്ല്യാപ്പള്ളിയാണ് ജേതാക്കൾ. സ്വതന്ത്ര കളരി സംഘം പൂവ്വാട്ടുപറമ്പ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമ്മാനദാനം ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡൻറ് എ. മൂസഹാജി നിർവഹിച്ചു. സെക്രട്ടറി എം.കെ. രാജഗോപാലൻ, കെ. സുനിൽകുമാർ ഗുരുക്കൾ, പി.സി. മുരളീധരൻ ഗുരുക്കൾ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story