Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാമൂതിരി ദേവസ്വം...

സാമൂതിരി ദേവസ്വം മാനേജ്​മെൻറിനെതിരെ സമരം നടത്തും

text_fields
bookmark_border
കോഴിക്കോട്: സാമൂതിരി ദേവസ്വം മാനേജ്മ​െൻറി​െൻറ തെറ്റായ നയങ്ങൾക്കെതിരെ സമരം നടത്താൻ സമരസഹായസമിതി രൂപവത്കരിച്ചു. ദേവസ്വംനിയമങ്ങൾ കാറ്റിൽപറത്തി ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെതിരായാണ് പ്രക്ഷോഭം. 13ന് രാവിലെ 9.30ന് തളിക്ഷേത്രപരിസരത്ത് മാനേജ്മ​െൻറ് ഒാഫിസിന് മുന്നിൽ ധർണ നടത്തും. സമരസഹായസമിതി രൂപവത്കരണയോഗം ദേവസ്വം എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എം. രാജൻ അധ്യക്ഷത വഹിച്ചു. പി.എം. നിയാസ്, കെ.പി.ബാബു, സമീജ് പാറോപ്പടി, ചോലക്കൽ രാേജന്ദ്രൻ, ഇ.എം. ജയപ്രകാശ്, യു. അനന്തൻ നായർ, കെ.സി.രാമചന്ദ്രൻ, വി.വി. ശ്രീനിവാസൻ, എം.വി. ശശികുമാർ, മധുസൂദനൻ കാടാമ്പുഴ, പ്രജീഷ് തിരുത്തിയിൽ എന്നിവർ സംസാരിച്ചു. പി.വി. ഗംഗാധരൻ ചെയർമാനായി സമരസമിതി രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story