Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 11:03 AM IST Updated On
date_range 11 Dec 2017 11:03 AM ISTവി.ടി. രമേശൻ അനുസ്മരണം
text_fieldsbookmark_border
ചാത്തമംഗലം: വായനശാല പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.ടി. രമേശെൻറ അനുസ്മരണം ചാത്തമംഗലം പൊതുജന വായനശാല സംഘടിപ്പിച്ചു. നിറച്ചാർത്ത്, ചിത്രരചന ക്ലാസ്, ഓർമച്ചെപ്പ്, വർണമേളം, സയൻസ് മിറാക്കിൾ ഷോ, സ്മരണ, മാവൂർ വിജയെൻറ നാടകം 'കൊലച്ചോറും ചതിപ്പോരും' എന്നിവ നടന്നു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.സി. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സിഗ്നി ദേവരാജനെ എം.എൽ.എ ആദരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. ഗംഗാധരൻ നായർ, പഞ്ചായത്ത് അംഗം ഷാജു കുനിയിൽ, വി. സുന്ദരൻ, ബോബി ജോസഫ്, പി. ദാമോദരൻ നമ്പീശൻ, പി.എ. കൃഷ്ണൻകുട്ടി, പി. ചന്ദ്രൻ, വി.ടി. സുരേഷ്, പി. ശ്രീകുമാർ, എ. സുരേന്ദ്രൻ, യു.പി. അബ്ദുൽ നാസർ, പി. സുന്ദരൻ, രവീന്ദ്രൻ കുന്ദമംഗലം എന്നിവർ സംസാരിച്ചു. എം.കെ. വേണു സ്വാഗതവും വി. മനോജ് കുമാർ നന്ദിയും പറഞ്ഞു. നിറച്ചാർത്ത് ജില്ലതല ചിത്രരചന മത്സരം സിഗ്നി ദേവരാജൻ ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച ചിത്രം വരച്ച ആദിത്യ നമ്പ്യാറിന് വി.ടി. രമേശൻ സ്മാരക ട്രോഫി വി.ടി. സുരേഷ് സമ്മാനിച്ചു. ഓർമച്ചെപ്പ് ചിത്രപ്രദർശനം ഷാജു കുനിയിൽ ഉദ്ഘാടനം ചെയ്തു. വർണ മേളം വി.ടി. സുരേഷ് വർഗീയതക്കെതിരെ ൈകയൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. ചിത്രകലാധ്യാപകരായ സുരേഷ് ഉണ്ണി പൊയിൽക്കാവ്, സതീഷ് പാലോറ, രാംദാസ് കക്കട്ടിൽ, സിഗ്‌നി ദേവരാജൻ, കൃഷ്ണൻ പാതിരിശ്ശേരി എന്നിവർ ചേർന്ന് ബിയോണ്ട് ദ ബ്ലാക്ക് ബോഡ് പരിപാടിയുടെ ഭാഗമായി വി.ടി. രമേശെൻറ ചിത്രം വരച്ച് വായനശാലക്ക് സമർപ്പിച്ചു. സയൻസ് മിറാക്കിൾ ഷോ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ. സുരേന്ദ്രൻ, യു.പി. അബ്ദുൽ നാസർ എന്നിവർ നേതൃത്വം നൽകി. സ്വാഗതസംഘം രൂപവത്കരിച്ചു കൂളിമാട്: പുതുക്കിപ്പണിത കൂളിമാട് ജുമുഅത്ത് പള്ളി, തഅ്ലീമുൽ ഒൗലാദ് മദ്റസ എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 11ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. രണ്ടു ദിവസത്തെ മത പ്രഭാഷണവും മഹല്ല് കുടുംബ സംഗമവും നടത്തും. പരിപാടിയുടെ വിജയത്തിനായി 151 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ.എ. ഖാദർ അധ്യക്ഷത വഹിച്ചു. ഇ.എ. മൊയ്തീൻ ഹാജി, ഇ.കെ. മൊയ്തീൻ ഹാജി, ടി.വി.സി അബ്ദുല്ല ദാരിമി, വി. അബൂബക്കർ എന്നിവർ സംസാരിച്ചു. കെ. വീരാൻകുട്ടി സ്വാഗതവും ഇ. കുഞ്ഞോയി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.എ. ഖാദർ (ചെയർ), കെ. വീരാൻകുട്ടി (കൺ), ടി.സി. റഷീദ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story